"ജമ്മു-കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണികൾ ചേർത്തു
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
Copy paste from-http://www.azhimukham.com/news/10154/kashmir-issue-article-370-historical-facts-sangh-parivar-politics-rajasekharan-nair
വരി 86:
 
<!-- [[ചിത്രം:Kashmir treaty.jpg|thumb|left|The Instrument of Accession (Jammu and Kashmir) കശ്മീർ മഹാരാജാവ് ഹരിസിങ് കശ്മീർ സംസ്ഥാനം ഇന്ത്യക്ക് നൽകുന്നതായി നൽകിയ മുഖപത്രം]] -->
 
ഇന്ത്യൻ ഭരണഘടനയുടെ 370-ാം അനുച്ഛേദം അനുസരിച്ച് പ്രതിരോധം, വിദേശയനം, വാർത്താവിനിമയം എന്നീ മൂന്നുമേഖലകളിലൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യൻ പാർലമെന്റ് പാസ്സാകുന്ന നിയമം ജമ്മുകാശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനവും ജമ്മു കാശ്മീരാണ്. ഇന്ത്യൻ പ്രസിഡന്റിനു പോലും ജമ്മു കാശ്മീരിൽ ഭൂമി വാങ്ങാൻ അനുവാദമില്ല.ഈ പ്രത്യേക പദവി ഇന്ത്യാ ഗവൺമെന്റ് ആ സംസ്ഥാനത്തിനു നൽകിയ ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല. മറിച്ച്, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദുചെയ്യാൻ ഇന്ത്യൻ പാർലമെന്റിന് അധികാരമില്ല എന്ന സുപ്രീംകോടതിയുടെ വിവിധ വിധികളുടെയും, ഏറ്റവുമൊടുവിൽ, 2015 ഒക്‌ടോബർ 17 ന്, ജമ്മു കാശ്മീരിലെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെയും പശ്ചാത്തലത്തിൽ വേണം ജമ്മു-കാശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണോഎന്ന വസ്തുത പരിശോധിക്കാൻ.ജമ്മു കാശ്മീരിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം മനസ്സിലാക്കിയെങ്കിൽ മാത്രമേ  ഈ വിഷയത്തിന്റെ പൂർണ്ണചിത്രം ലഭിക്കുകയുള്ളു.* 1846 ൽ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മിൽ ഉണ്ടാക്കിയ അമൃത്‌സർ കരാർ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഗുലാബ് സിംഗ് കാശ്മീർ താഴ്‌വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി. ഇതോടെ ജമ്മുവും ലഡാക്കും ഉൾപ്പെടെയുള്ള ആ രാജ്യത്തിന്റെ അതിർത്തി കാശ്മീരി ഭാഷ സംസാരിക്കുന്ന, സുഫി പാരമ്പര്യം നിലനിർത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കാശ്മീർ താഴ്‌വര കൂടി ഉൾപ്പെട്ടതായി. അങ്ങനെയാണ് ജമ്മു-കാശ്മീർ ഉണ്ടാകുന്നത്.* 1931 ലാണ് ദോഗ്ര വംശജനായ ഹരിസിംഗ് എന്ന ഹിന്ദുരാജാവിന്റെ അടിച്ചമർത്തൽ ഭരണത്തിനെതിരെ ആദ്യമായി കാശ്മീരിലെ മുസ്ലീങ്ങൾ ശബ്ദമുയർത്തിയത്. പക്ഷേ ആ ശബ്ദത്തിനെയും ഹരിസിംഗ് അടിച്ചമർത്തി.ഷേഖ് മുഹമ്മദ് അബ്ദുള്ള* 1932 -ൽ ഷേഖ് മുഹമ്മദ് അബ്ദുള്ള ആൾ ജമ്മു ആന്റ് കാശ്മീർ മുസ്ലീം കോൺഫറൻസ് സ്ഥാപിച്ചു. ഹരിസിംഗിന്റെ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടനയാണ് പിന്നീട് നാഷണൽ കോൺഫറൻസ് ആയി പുനർനാമകരണം ചെയ്യപ്പെട്ടത്.* 1932 -ൽ രാജാവ് നിയോഗിച്ച Glancy Commission അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. മുസ്ലീംങ്ങൾക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് രാജാവ് അംഗീകരിച്ചു. പക്ഷെ, റിപ്പോർട്ട് നടപ്പിലാക്കാത്തതിനെ തുടർന്ന് പ്രതിഷേധ സമരങ്ങൾ ഉണ്ടായി. 1934-ൽ നിയമസഭ ഉണ്ടാക്കിയെങ്കിലും രാജാവ് അതിന്റെ ശക്തി ചോർത്തിക്കളഞ്ഞു.* 1846 - ൽ ഈസ്റ്റിന്ത്യ കമ്പനിയും രാജാഗുലാംസിംഗും തമ്മിൽ ഒപ്പിട്ട അമൃതസർ കരാർ റദ്ദുചെയ്യണമെന്നും രാജാഹരിസിംഗ് കാശ്മീർ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള Quit Kashmir പ്രക്ഷോഭത്തിന് 1946 -ൽ നാഷണൽ കോൺഫറൻസ് ആഹ്വാനം നൽകി. ഇതിനെ തുടർന്ന് ഷേക്ക് അബ്ദുള്ള അറസ്റ്റിലായി.* 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങൾ ഉണ്ടായി. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേർന്നു; ചിലത് ഇന്ത്യയോട് ചേർന്നു. എന്നാൽ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ഹൈദരാബാദ്,  തിരു-കൊച്ചി, ജമ്മു കാശ്മീർ, ജുനാഗദ് തുടങ്ങിയ ചില നാട്ടുരാജ്യങ്ങളാണ് ഇങ്ങനെ തീരുമാനമെടുത്തത്.* ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കൾ; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാൻജി മൂന്നാമൻ ഒരു മുസ്ലീം. കഴിഞ്ഞ 200 ലേറെ വർഷങ്ങളായി ഖാൻജിയുടെ കുടുംബമാണ് ജുനാഗദ് ഭരിച്ചുകൊണ്ടിരുന്നത്. 1947 സെപ്തംബർ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യിൽ രാജാവ് ഒപ്പുവച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല. കരാറിൽ നിന്ന് പിൻമാറാൻ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭായ് പട്ടേൽ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന (plebiscite) നടത്താനും  ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബർ മാസത്തിൽ ഹിതപരിശോധന നടത്തിയപ്പോൾ 99.95 ശതമാനം ജനങ്ങളും തങ്ങൾക്ക് ഇന്ത്യയോടൊപ്പം നിൽക്കണമെന്ന് അഭിപ്രായപ്പെട്ടു.* ഇതിനു സമാനമായി ജമ്മു കാശ്മീരിലും ചില നീക്കങ്ങൾ നടന്നു. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചിൽ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരിൽ ധാരാളം പേർ ആയുധധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയൽപ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. ഒക്‌ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു.* ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിന്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങി. പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പലായനം ചെയ്തു. ജമ്മുവിലെ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് കാണിച്ച് 1947 ഒക്‌ടോബർ 12-ാം തീയതി പാകിസ്ഥാൻ കാശ്മീർ രാജാവിന് ടെലിഗ്രാം അയച്ചു. ആരോപണം കാശ്മീർ ഭരണകൂടം നിഷേധിച്ചില്ല. പക്ഷെ, നടത്താമെന്ന് ഉറപ്പുകൊടുത്ത അന്വേഷണം നടത്തിയില്ല.* ഒക്‌ടോബർ 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഇവർക്ക് പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാന്റെ സർവ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു.* പഠാൻ ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവൺമെന്റ് ഹരിസിംഗിനെ അറിയിച്ചു. ഇതിനെത്തുടർന്ന്, 1947 ഒക്‌ടോബർ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള  Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. (സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തികുറവ് കാരണം ഇന്ത്യയുടെ അപേക്ഷ മാനിച്ച് മൗണ്ട് ബാറ്റൺ വീണ്ടും ഗവർണർ ജനറലായി ചാർജ്ജെടുത്തിരുന്നു എന്നതോർക്കണം.) IOA യോടൊപ്പമുള്ള ധവളപത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്: ഇത് താൽക്കാലിക ഏർപ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശം എന്നീ മേഖലകളിൽ മാത്രമാണ്  ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കശ്മീർ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു.* 1947 ഒക്‌ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു.  IOAയും ഇന്ത്യയുടെ പട്ടാള നടപടിയും പാകിസ്ഥാൻ അംഗീകരിച്ചില്ല. മാത്രമല്ല, പാകിസ്ഥാൻ പട്ടാളം കാശ്മീരിലെത്തുകയും ചെയ്തു. നവംബർ മാസത്തിൽ ഇന്ത്യ രണ്ടു നിർദ്ദേശങ്ങൾ വച്ചു: പാകിസ്ഥാൻ പട്ടാളത്തെ പൂർണ്ണമായും പിൻവലിക്കണം; ഇന്ത്യ ഹിത പരിശോധന നടത്താം. എന്നാൽ, ഇന്ത്യൻ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണൽ കോൺഫറൻസ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്‌റു ചായ്‌വും കാരണം കശ്മീർ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയില്ലെന്ന് പാകിസ്ഥാൻ വാദിച്ചു. സ്വന്തം പട്ടാളത്തെ പിൻവലിക്കാമെന്നും ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുടെ മേൽനോട്ടത്തിലാണ് നടത്തേണ്ടതെന്നും  പാകിസ്ഥാൻ നിർദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. ഇതിനെ തുടർന്ന് കശ്മീരിൽ ആദ്യത്തെ ഇന്തോ - പാക് യുദ്ധം നടന്നു.* 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ 21-ാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്‌നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജന്റീന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചുരാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷന്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിന്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite Administratorനെ ഐക്യരാഷ്ട്രസഭ നാമനിർദ്ദേശം ചെയ്യും; അന്തിമതീരുമാനം ഹിതപരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കും; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.* 1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിന്റെ ഭൂരിഭാഗവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാന്റെ അധീനതയിലും. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്.* വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം  സ്വന്തമായി കണക്കാക്കി. പാകിസ്ഥാൻ പട്ടാളത്തെ പിൻവലിച്ചില്ല. ഇന്ത്യയാകട്ടെ ഹിതപരിശോധന നടത്താൻ യാതൊരു നീക്കവും നടത്തിയില്ല.* 1949 മേയ് മാസത്തിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് ഇന്ത്യയുടെ ഭാഗമായി പൂർണ്ണമായും ചേർന്നു. ഇക്കാര്യത്തിൽ ജമ്മു - കാശ്മീർ വ്യത്യസ്തമായ നിലപാടാണ് എടുത്തത്. IOAയിൽ പറഞ്ഞിരിക്കുന്ന മൂന്നുകാര്യങ്ങൾ - പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം - എന്നിവയുടെ കാര്യത്തിൽ മാത്രമേ ഇന്ത്യൻ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്ന് അവർ വ്യക്തമാക്കി. പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകാശ്മീർ സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ. അങ്ങനെയാണ് ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിർത്താനുള്ള ഇന്ത്യൻ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഉൾപ്പെടുത്തിയത്. ഈ അനുച്ഛേദം യാതൊരു കാരണവശാലും  മാറ്റാൻ നിയമം അനുവദിയ്ക്കില്ല എന്നാണ് ഇന്ത്യൻ സുപ്രീംകോടതിയും ജമ്മുകാശ്മീർ ഹൈക്കോടതിയും പലവട്ടം ആവർത്തിച്ചിട്ടുള്ളത്.ചരിത്രപരമായ ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ വേണം ഭരണഘടനയുടെ 370-ാം വകുപ്പ്  റദ്ദുചെയ്യണമെന്ന പ്രധാന ആവശ്യത്തെ നോക്കിക്കാണാൻ. മാത്രമല്ല, 1952 ആഗസറ്റ് ഏഴാംതീയതി ലോക്‌സഭയിൽ പ്രധാനമന്ത്രി നെഹ്‌റുനടത്തിയ പ്രസംഗം ഇതിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു:
"Ultimately... I say this with all deference to this parliament  - the decision will be made in the hearts and minds of the men and women of Kashmir, neither in this parliament, nor in the united nations nor by anyone else."
 
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും [[കാർഗിൽ|കാർഗിലിൽ]] നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജമ്മു-കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്