"ആർഗൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സമുദ്രത്തിലെ താപനില, ലവണാംശം, ജലപ്രവാഹങ്ങൾ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:02, 1 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

സമുദ്രത്തിലെ താപനില, ലവണാംശം, ജലപ്രവാഹങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ നിരീക്ഷിക്കുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു സംവിധാനമാണ് ആർഗൊ. സമുദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ആർഗൊ ഫ്ലോട്ടുകൾ എന്നറിയപ്പെടുന്ന ഉപകരണവും, ശേഖരിച്ച വിവരങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും അവ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളുമാണ് ഈ സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങൾ. 2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ആർഗൊ പ്രവർത്തനസജ്ജമാവുന്നത് .നിലവിൽ ഏകദേശം 4000 നടുത്ത് ആർഗൊ ഫ്ലോട്ടുകൾ ദിവസവും സമുദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ആർഗൊ&oldid=2319711" എന്ന താളിൽനിന്ന് ശേഖരിച്ചത്