"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Fixing dates in citations
വരി 8:
[[പ്രമാണം:Sperm whale 12.jpg|thumb|right|300px|ഒരു സ്പേം തിമിംഗിലം - ഈയിനം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലാണ് ആംബർഗ്രീസ് രൂപപ്പെടുന്നത്.]]
[[സ്പേം തിമിംഗിലങ്ങൾ|സ്പേം തിമിംഗിലങ്ങളുടെ]] കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസ് കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും കാണപ്പെടാറുണ്ട്. ഭീമൻ കിനാവള്ളികളുടെ അധരഭാഗങ്ങൾ ആംബർഗ്രീസ് പിണ്ഡങ്ങൾക്കൊപ്പം കണ്ടുകിട്ടാറുള്ളതിനാൽ തിമിംഗിലങ്ങളുടെ കുടൽ ഇതിനെ ഉത്പാദിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണെന്ന് ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നു.
 
 
സാധാരണയായി തിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർഗ്രീസ് വിസർജ്ജിക്കുന്നു. എന്നാൽ ഏറെ വലിപ്പമുള്ള ആംബർഗ്രീസ് പിണ്ഡങ്ങളെ അവ ഛർദ്ദിച്ചു കളയുകയും പതിവുണ്ട്. ആംബർഗ്രീസ് തിമിംഗില-ഛർദ്ദിയുടെ (whale-vomit) അംശമാണെന്ന ധാരണ നിലവിൽ വരാൻ അത് കാരണമായി.<ref>William F. Perrin, Bernd Würsig, J. G. M. Thewissen, സമുദ്രസ്തന്യപവിജ്ഞാനകോശം pg. 28</ref>
 
 
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിന്റെ]] [[ബ്രസീൽ]], [[മഡഗാസ്കർ]] തീരങ്ങളിലും; [[ആഫ്രിക്ക]], പൂർവേന്ത്യൻ ദ്വീപുകൾ, [[മാലദ്വീപ്]], [[ചൈന]], [[ജപ്പാൻ]], [[ഇൻഡ്യ]], [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]], മൊളൂക്കാ ദ്വീപുകൾ എന്നിവയുടെ തീരങ്ങളിലും ആംബർഗ്രീസ് കാണാറുണ്ട്. വ്യാവസായികാവശ്യങ്ങൾക്കുവേണ്ടി ആംബർഗ്രീസ് ശേഖരിക്കപ്പെടുന്നത് ഏറെയും [[ബഹാമാസ്]], പ്രൊവിഡൻസ്, കരീബിയൻ ദ്വീപുകളിൽ നിന്നാണ്.
Line 17 ⟶ 15:
== ഭൗതികഗുണങ്ങൾ ==
 
ആംബർഗ്രീസ് വ്യത്യസ്ത ആകൃതികളും വലിപ്പവുമുള്ള പിണ്ഡങ്ങളായി കാണപ്പെടാറുണ്ട്. പതിനഞ്ചു ഗ്രാം മുതൽ 50 കിലോഗ്രാമോ അതിലധികമോ വലിപ്പമുള്ള പിണ്ഡങ്ങൾ കാണപ്പെടുന്നുണ്ട്. തിമിംഗിലങ്ങൾ വിസർജ്ജിച്ച ഉടനേയുള്ള അവസ്ഥയിൽ, കറുപ്പ് ഇടകലർന്ന മങ്ങിയ വെള്ളനിറവും, നെയ്യിന്റെ മൃദുത്വവും, തീവ്രമായ വിസർജ്ജ്യഗന്ധവുമാണ് ഇതിനുള്ളത്. തുടർന്ന് സമുദ്രോപരിതലത്തിൽ മാസങ്ങളോ വർഷങ്ങൾ തന്നെയോ വെയിലേറ്റുകിടക്കുമ്പോഴുണ്ടാകുന്ന രാസ-ഭൗതിക പരിവർത്തനങ്ങൾക്കൊടുവിൽ ഖനീഭവിക്കുന്ന അതിന്, കടുത്ത ചാരമോ കറുപ്പോ നിറവും പരുപരുത്ത ഉപരിതലവും ഉണ്ടാകുന്നു. ഒരേസമയം മധുരവും, ഭൗമവും സാമുദ്രികവും, മൃഗീയവും ആയ ഗന്ധം അപ്പോൾ അതിന് കിട്ടുന്നു. അത്ര തന്നെ നിശിതമല്ലെങ്കിലും, ആംബർഗ്രീസിന് ഐസോപ്രൊപാനോളിന്റെ ഗന്ധമാണെന്ന് പറയാറുണ്ട്.
 
പക്വമായ ഈ അവസ്ഥയിൽ ആംബർഗ്രീസിന്റെ ആപേക്ഷിക സാന്ദ്രത 0.780 മുതൽ 0.926 വരെ ആണ്. 62 ഡിഗ്രി സെന്റിഗ്രേഡിൽ ഉരുകി അത് മഞ്ഞനിറമുള്ള കൊഴുത്ത ദ്രവമായി പരിണമിക്കുന്നു. ഈതറിലും എണ്ണകളിലും ആംബർഗ്രീസ് ലയിക്കുന്നു.
Line 29 ⟶ 26:
 
കസ്തൂരിയെപ്പോലെ ആംബർഗ്രീസും സുഗന്ധദ്രവ്യങ്ങളുടേയും ലേപനങ്ങളുടേയും നിർമ്മാണത്തിനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ആംബർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ഇന്നും ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിലെ സുഗന്ധലേപനനിർമ്മാതാക്കൾ, അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സന്നിഗ്ധത മൂലം മിക്കവാറും അത് ഉപയോഗിക്കാറില്ല. പുരാതന ഈജിപ്തിൽ ആംബർഗ്രീസ് ധൂപാർച്ചനക്ക് ഉപയോഗിച്ചിരുന്നു. ആധുനിക ഈജിപ്തിലാകട്ടെ അത് സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ഉപയോഗിക്കുന്നു.<ref name="MatHB">{{cite book |title=Materials Handbook: An Encyclopedia for Managers, Technical Professionals, Purchasing and Production Managers, Technicians, and Supervisors |pages=p. 64 |author=Brady,George Stuart; Clauser, Henry R.; Vaccari, John A.|isbn=9780071360760 |year=2002 |publisher=McGraw-Hill Professional |location=United States}}</ref>. പുരാതനചൈനയിൽ ആംബർഗ്രീസ് "വ്യാളിയുടെ തുപ്പൽ" (Dragon's spittle) എന്നറിയപ്പെട്ടു.<ref name=sciam>[http://www.sciam.com/article.cfm?chanID=sa029&articleID=2E5F81BB-E7F2-99DF-3928BF47EA6CBAC3 Strange but True: Whale Waste Is Extremely Valuable: Scientific American<!-- Bot generated title -->]</ref>. കറുത്തമരണം എന്നപേരിൽ യൂറോപ്പിനെ ബാധിച്ച പ്ലേഗ് മഹാമാരിയുടെ സമയത്ത് ആംബർഗ്രീസിന്റെ ശകലം കയ്യിൽ കൊണ്ടുനടക്കുന്നത് പ്ലേഗ് ബാധയിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന് ജനങ്ങൾ കരുതി.
 
 
ഭക്ഷണത്തിന് സുഗന്ധം ചേർക്കാൻ കൂടി ഉപയൊഗിച്ചിരുന്ന ആംബർഗ്രീസിന്, രതിസം‌വർദ്ധനക്ഷമതയുണ്ടെന്നും കരുതപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങളിൽ യൂറോപ്പിലുള്ളവർ ആംബർഗ്രീസ് തലവേദന, ജലദോഷം അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിച്ചു.<ref name=sciam />
Line 36 ⟶ 32:
 
മുൻകാലങ്ങളിൽ ആംബർഗ്രീസിന്റെ ഏറ്റവും പ്രധാന വ്യാവസായികപ്രാധാന്യം സുഗന്ധദ്രവ്യങ്ങളുടെ രസതന്ത്രവുമായി ബന്ധപ്പെട്ടായിരുന്നു. അതിനു പുറമേ ചികിത്സാവിദ്യയിലും ഭക്ഷണസാധനങ്ങളിൽ ഗന്ധം ചേർക്കാനും അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിലെ ഉപയോഗം മൂലം ആംബർഗ്രീസ് ചരിത്രത്തിലുടനീളം വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഗുണത്തികവുള്ള ആംബർഗ്രീസ് ആവശ്യമനുസരിച്ച് മുടങ്ങാതെ കിട്ടുമെന്ന് ഉറപ്പാക്കുക ബുദ്ധിമുട്ടായിരുന്നു. ആംബർഗ്രീസിന്റെ ദുർല്ലഭതയും അതിന് കൊടുക്കേണ്ടിവന്ന വിലയും മൂലം, സുഗന്ധദ്രവ്യനിർമ്മാതാക്കളും മറ്റും അതിന്റെ സ്ഥാനത്ത് ഉപയോഗിക്കാൻ സ്വാഭാവികമോ സംസ്കൃതമോ ആയ മറ്റു വസ്തുക്കൾ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ കണ്ടെത്തിയ വസ്തുക്കളിൽ ഏറ്റവും പ്രധാനമായവ ആംബോക്സാൻ, ആംബ്രോക്സ്, അതിന്റെ സ്റ്റീരിയോഐസോമറുകൾ എന്നിവയാണ്. ഈ വസ്തുക്കൾ ആംബർഗ്രീസിന് പകരം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.<ref>{{Citation | last = Chauffat | first = Corinne | last2=Morris | first2=Anthony | title = From Ambergris to Cetalox Laevo | journal= Perfumer & Flavourist| volume = 29 | pages = 34–41 | date = March/April 2004 | year = 2004}}</ref>.
 
 
2006-ൽ സാധാരണ ഗുണമുള്ള ഒരു ഗ്രാം അസംക്സൃത ആംബർഗ്രീസിന് പത്ത് അമേരിക്കൻ ഡോളർ വിലയുണ്ടായിരുന്നു. ഗുണത്തികവേറിയതിന്റെ വില ഇതിനേക്കാൾ വളരെ അധികവുമായിരുന്നു.<ref name=nytimesambergris>[http://www.nytimes.com/2006/12/18/nyregion/18whale.html?ex=1324098000&en=6ebc160b97a75ddd&ei=5090&partner=rssuserland&emc=rss NYTimes article]</ref><ref>[http://news.bbc.co.uk/1/hi/world/asia-pacific/4642722.stm BBC article]</ref> അമേരിക്കൻ ഐക്യനാടുകളിൽ, ആംബർഗ്രീസ് ഇറക്കുമതി ചെയ്യുന്നതും, തീരത്ത് വന്നടിയുന്നതടക്കമുള്ള ആംബർഗ്രീസിന്റെ കൊടുക്കൽ വാങ്ങലും 1972-ലെ സമുദ്രസ്തന്യപസം‌രക്ഷണ നിയമത്തിന്റെ ലംഘനമായി പരിഗണിക്കപ്പെട്ടിരുന്നു.<ref name=MMPA>[http://www.nmfs.noaa.gov/pr/pdfs/laws/mmpa_regs_216.pdf MMPA]</ref>
Line 43 ⟶ 38:
== സാഹിത്യത്തിലും സിനിമയിലും ==
 
* അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവിൽ, തിമിംഗിലവേട്ടയെ സംബന്ധിച്ച തന്റെ പ്രഖ്യാത നോവലായ മൊബിഡിക്കിന്റെ ഒരു മുഴുവൻ [http://www.classicallibrary.org/melville/moby/chapter94.htm അദ്ധ്യായം] ആംബർഗ്രീസിന് നീക്കിവച്ചിരിക്കുന്നു. തെക്കൻ ശാന്തസമുദ്രത്തിൽ ഒഴുകിനടന്ന തിമിംഗിലശവങ്ങളിൽ നിന്ന് ആംബർഗ്രീസ് കണ്ടുകിട്ടുന്നതും മറ്റും അദ്ദേഹം ആ അദ്ധ്യായത്തിൽ വിവരിക്കുന്നു.
 
* അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവിൽ, തിമിംഗിലവേട്ടയെ സംബന്ധിച്ച തന്റെ പ്രഖ്യാത നോവലായ മൊബിഡിക്കിന്റെ ഒരു മുഴുവൻ [http://www.classicallibrary.org/melville/moby/chapter94.htm അദ്ധ്യായം] ആംബർഗ്രീസിന് നീക്കിവച്ചിരിക്കുന്നു. തെക്കൻ ശാന്തസമുദ്രത്തിൽ ഒഴുകിനടന്ന തിമിംഗിലശവങ്ങളിൽ നിന്ന് ആംബർഗ്രീസ് കണ്ടുകിട്ടുന്നതും മറ്റും അദ്ദേഹം ആ അദ്ധ്യായത്തിൽ വിവരിക്കുന്നു.
 
* ഇംഗ്ലീഷ് എഴുത്തുകാരൻ പാട്രിക് ഓബ്രിയൻ രചിച്ച "ലോകത്തിന്റെ അങ്ങേയറ്റം" എന്ന ചരിത്രനോവലിൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന്റെ വിശദമായ വിവരണമുണ്ട്.
 
* അമേരിക്കൻ എഴുത്തുകാരൻ ഡൊണാൾഡ് ജെ. സോബോളിന്റെ എൻസൈക്ലോപീഡിയാ ബ്രൗൺ എന്ന കുറ്റാന്വേഷണകഥാപരമ്പരയിൽ ഒരു കഥയിൽ ആംബർഗ്രീസും വരുന്നുണ്ട്.
* 'അമേരിക്കൻ നോവലിസ്റ്റ് ഹെലെൻ വെൽസിന്റെ ചെറി ആമിസ് പരമ്പരയിലെ ഒരു ഖണ്ഡം കാണാതായ ഒരു ആംബർഗ്രീസ് പിണ്ഡത്തെക്കുറിച്ചാണ്.
 
* 'അമേരിക്കൻ നോവലിസ്റ്റ് ഹെലെൻ വെൽസിന്റെ ചെറി ആമിസ് പരമ്പരയിലെ ഒരു ഖണ്ഡം കാണാതായ ഒരു ആംബർഗ്രീസ് പിണ്ഡത്തെക്കുറിച്ചാണ്.
 
* അമേരിക്കൻ എഴുത്തുകാരൻ ജെഫ്രി സ്കോട്ട് വാൻഡർമീറുടെ "വിശുദ്ധന്മാരുടേയും ഭാന്തന്മാരുടേയും നഗരം" എന്ന ചെറുകഥാസമാഹാരവും ''അലർച്ച: ഒരു പിൻവാക്ക്'' എന്ന നോവലും തിമിംഗിലവേട്ടക്കാർ ആംബർഗ്രീസ് എന്നു പേരായ ഒരു സങ്കല്പദ്വീപിൽ സ്ഥാപിച്ച നഗരരഷ്ട്രം പശ്ചാത്തലമാക്കിയാണ്.
* അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ തോമസ് ഹാരിസിന്റെ 'ഹാനിബാൾ' എന്ന നോവലിലും അതേപേരുള്ള സിനിമയിലും കഥാപാത്രമായ ഹാനിബാൾ ലെക്ടർ, മറ്റൊരു കഥാപാത്രമായ ക്ലാരിസ് സ്റ്റാർലിങ്ങിന് അയക്കുന്ന കത്തിനെ പൂശാൻ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ ചേരുവകളിലൊന്ന് ആംബർഗ്രീസാണ്.
 
* ആയിരത്തിയൊന്നു രാവുകൾ" എന്ന പ്രഖ്യാതകഥാപരമ്പരയിലെ "സിൻബാദെന്ന നാവികൻ" സാഹസികയാത്രകളിലൊന്നിൽ ഒരു ദ്വീപിൽ ഏറെ വിലമതിക്കാൻ മാത്രം കുറേ അംബർഗീസ് കണ്ടെത്തുന്നുണ്ട്.
* അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ തോമസ് ഹാരിസിന്റെ 'ഹാനിബാൾ' എന്ന നോവലിലും അതേപേരുള്ള സിനിമയിലും കഥാപാത്രമായ ഹാനിബാൾ ലെക്ടർ, മറ്റൊരു കഥാപാത്രമായ ക്ലാരിസ് സ്റ്റാർലിങ്ങിന് അയക്കുന്ന കത്തിനെ പൂശാൻ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ ചേരുവകളിലൊന്ന് ആംബർഗ്രീസാണ്.
 
* ആയിരത്തിയൊന്നു രാവുകൾ" എന്ന പ്രഖ്യാതകഥാപരമ്പരയിലെ "സിൻബാദെന്ന നാവികൻ" സാഹസികയാത്രകളിലൊന്നിൽ ഒരു ദ്വീപിൽ ഏറെ വിലമതിക്കാൻ മാത്രം കുറേ അംബർഗീസ് കണ്ടെത്തുന്നുണ്ട്.
 
* "ഫ്ലാപ്ജാക്കിന്റെ അത്ഭുതസാഹസങ്ങൾ" എന്ന അമേരിക്കൻ ടെലിവിഷൻ കാർട്ടൂൺ പരമ്പരയിൽ, തിമിംഗിലകഥാപാത്രമായ ബബ്ബി ഹിപ്നോട്ടിക് നിദ്രയിലായിരുന്ന കാപ്റ്റൻ നക്കിൾസിനെ ഉണർന്നത് ഒരു വലിയ ഉരുള ആംബർഗ്രീസ് അയാൾക്കുനേരേ തുപ്പിയാണ്.
 
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്