"അമ്മകന്യ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) Fixing dates in citations
വരി 4:
| title_orig =
| translator =
| image = [[പ്രമാണം: അമ്മകന്യ.JPG|150px]]
| image_caption = പുസ്തകത്തിന്റെ പുറംചട്ട
| author=[[പി. മോഹനൻ]]
വരി 23:
[[യേശു|യേശുവിന്റെ]] അമ്മ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തെ]] കേന്ദ്രീകരിച്ച് [[പി. മോഹനൻ]] രചിച്ച [[മലയാളം]] നോവലാണ് '''അമ്മകന്യ'''. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു. "[[ബൈബിൾ|ബൈബിളിനെ]] അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവൽ" എന്ന് ഇതിനെ [[കെ.പി. അപ്പൻ]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref>[[കെ.പി. അപ്പൻ]], "[[മധുരം നിന്റെ ജീവിതം]] (ഒന്നാം അദ്ധ്യായം, പുറം 13)</ref> [[ഡി.സി. ബുക്ക്സ്]] പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യപതിപ്പിറങ്ങിയത് 2004-ലാണ്.<ref name ="text">അമ്മകന്യ (നോവൽ), [[ഡി.സി. ബുക്ക്സ്]] 2004 മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യപതിപ്പ്</ref>
==കഥാപാത്രങ്ങൾ==
[[റോമാസാമ്രാജ്യം|റോമൻ]] ആധിപത്യത്തിന്റെ ഭാരത്തിൽ ഞെരിഞ്ഞമരുന്ന [[പലസ്തീൻ|പലസ്തീന]] പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ [[പരിശുദ്ധ മറിയം|മറിയം]], മൂത്തമകനായ [[യേശു]] ഉൾപ്പെടെ ആറു മക്കളുടെ അമ്മയാണ്. [[ആശാരി|മരപ്പണിക്കാരനായ]] യേസെ, കൃഷിക്കാരനായ യാക്കോബ്, ആട്ടിടയനായ ശീമോൻ എന്നീ സഹോദരന്മാരും റഹേൽ, എലിസബീത്ത് എന്നീ സഹോദരിമാരുമണ് യേശുവിനുണ്ടായിരുന്നത്.
 
മറിയത്തിന്റെ മരിച്ചു പോയ ഭർത്താവ് [[വിശുദ്ധ യൗസേപ്പ്|ജോസഫിന്റെ]] സുഹൃത്തും കുടുംബത്തിന്റെ ഉപകർത്താവുമായിരുന്ന തീത്തോസ്; അയാളെ പിരിഞ്ഞ് ചേരിയിൽ മക്കൾ ബന്യാമിൻ, ശമുവേൽ എന്നിവരോടൊത്തു വേറെ കഴിയുന്ന ഭാര്യ റീസൽ; തീത്തോസിന്റെ 'വെപ്പാട്ടി' ശമര്യാക്കാരി മേരി; 'അമ്മകന്യ'-യുടെ ബന്ധുക്കളും [[സ്നാപകയോഹന്നാൻ|സ്നാപകയോഹന്നാന്റെ]] മാതാപിതാക്കളുമായ ഇൻകെരീമിലെ സഖര്യാവും എലിസബീത്തും; [[വിശുദ്ധ യൗസേപ്പ്|ജോസഫിന്റെ]] സഹോദരി മിറിയം; ഗന്നസരേത്തിൽ നിന്നുള്ള ദമ്പതിമാരായ സെബദിയും മിറിയവും; സെബദീപുത്രന്മാരും യേശു-ശിഷ്യന്മാരുമായ യാക്കോബും [[യോഹന്നാൻ ശ്ലീഹാ|യോഹന്നാനും]]; "റാമായിൽ ഒരു വിലാപം കേൾക്കുന്നു, റാഹേൽ മക്കളെക്കുറിച്ചു കേഴുന്നു" എന്ന [[ജെറമിയായുടെ പുസ്തകം|ജെറമിയായുടെ]] പ്രവചനവാക്യം അനുസ്മരിക്കുന്ന റാമാക്കാരി റാഹേൽ{{സൂചിക|൧|}}; കഥാഗതിയിൽ ഒരിക്കലും നേരിട്ടു കടന്നുവരുന്നില്ലെങ്കിലും പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യെപ്പെടുന്ന [[മഗ്ദലനമറിയം|മഗ്ദലനക്കാരി മറിയം]] എന്നിവർ ഇതിലെ കഥാപാത്രങ്ങളിൽ ചിലരാണ്.<ref name ="text"/>
വരി 29:
=='കണ്ണീരിന്റെ പുസ്തകം'==
[[യേശു|യേശുവിന്റെ]] രണ്ടു സഹോദരിമാർ ഉൾപ്പെടെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് ഇതിലെ ആഖ്യാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ "[[കണ്ണുനീർ|കണ്ണീരും]] നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം" എന്നും [[മലയാളം|മലയാളത്തിലെ]] കവയിത്രി [[വി.എം. ഗിരിജ]] ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. "[[ബൈബിൾ|ബൈബിളിലെ]] അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷ"-യുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു.<ref>"പുരുഷൻ നിർണ്ണയിക്കാത്ത സ്ത്രീത്വം", 2004 ജൂലൈ 24-ലെ [[സമകാലിക മലയാളം വാരിക|മലയാളം വാരികയിൽ]] [[വി.എം. ഗിരിജ]] എഴുതിയ 'പുസ്തകപരിചയം'</ref> "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" എന്ന പ്രബന്ധത്തിൽ
ആർ ഭദ്രൻ ഈ കൃതിയെ [[കെ.പി. അപ്പൻ|കെ പി അപ്പന്റെ]] [[മധുരം നിന്റെ ജീവിതം]], [[ജോർജ്ജ് ഓണക്കൂർ|ജോർജ് ഓണക്കൂറിന്റെ]] ഹൃദയത്തിലൊരുവാൾ എന്നീ കൃതികൾക്കൊപ്പം മലയാളത്തിലെ മൂന്നു [[മേരിവിജ്ഞാനീയം|മേരിവിജ്ഞാനീയ]] രചനകളിലൊന്നായി പരിഗണിച്ച് വിലയിരുത്തുന്നു.<ref>{{cite|title=വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ ചർച്ചയാകുന്നു|url=http://deshabhimani.net/newscontent.php?id=316486|archiveurl=http://archive.is/N683j|archivedate=302013 ജൂൺ 201330 02:06:51|date=25-ജൂൺ-2013 ജൂൺ 25|publisher=ദേശാഭിമാനി|language=മലയാളം|format=ഗ്രന്ഥാലോകം മാസികയുടെ 2013 ഏപ്രിൽ ലക്കത്തിൽ വന്ന ആർ ഭദ്രന്റെ ലേഖനത്തെ പരാമർശിച്ച് വന്ന ലേഖനം}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അമ്മകന്യ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്