"അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PsBot (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2310083 നീക്കം ചെയ്യുന്നു
(ചെ.) Fixing dates in citations
വരി 2:
[[ചിത്രം:NAMA_Alphabet_grec.jpg|thumb|250px|right|വശങ്ങളിൽ പുരാതന ഗ്രീക്ക് അക്ഷരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു കളിമൺപാത്രം]]
 
'''അക്ഷരം''' എന്നത് [[അക്ഷരമാല|അക്ഷരമാലയിൽ]] അധിഷ്ഠിതമായ ലേഖനരീതിയിൽ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തിൽ ഒന്നോ രണ്ടോ [[സ്വനിമം|സ്വനിമങ്ങൾ]] ഉൾപ്പെടുന്നതായിരിക്കും. അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ഉണ്ടാകുന്നു. നിർവചിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകൾ അക്ഷരങ്ങളാൽ രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. നിർവ്വചനങ്ങൾ ഉണ്ടെങ്കിൽ വാക്കുകൾക്ക് അർത്ഥം ലഭിക്കുന്നു. വാക്കുകൾ ലിപിക്ക് അനുസൃതമായി എഴുതുമ്പോൾ ആശയവിനിമയത്തിനുള്ള ഉപാധിയായി മാറുന്നു.
 
സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് [[വ്യഞ്ജനം|വ്യഞ്ജനത്തോടു]] കൂടിയതോ [[അനുസ്വാരം|അനുസ്വാരത്തോടു]] കൂടിയതോ ആയ [[വർണ്ണം (അക്ഷരം)|വർണമാണ്]] അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ '[[സിലബിൾ]]' (syllable) എന്നു പറയുന്നു.
വരി 20:
===പഴയ ലിപിയും പുതിയ ലിപിയും===
കൂട്ടക്ഷരങ്ങൾക്കു് ഓരോന്നിനും തനതായ ലിപിരൂപങ്ങൾ ഉപയോഗിക്കുന്ന ശീലമായിരുന്നു 'തുളുമലയാളം' എന്നു കൂടി അറിയപ്പെട്ടിരുന്ന, [[തുഞ്ചത്ത് എഴുത്തച്ഛൻ]] നടപ്പിലാക്കിയ പരമ്പരാഗതമായ മലയാളലിപിമാലയിൽ ഉണ്ടായിരുന്നതു്. ഇതിനെ ഇപ്പോൾ '''തനതുലിപി''' അല്ലെങ്കിൽ '''പഴയ ലിപി''' എന്നു വിളിക്കുന്നു. എന്നാൽ 1960-70 കളിൽ ഭാഷയിൽ കൊണ്ടുവരാൻ ശ്രമിച്ച ലിപിപരിഷ്കരണശ്രമങ്ങളുടെ ഭാഗമായി മറ്റൊരു ലിപിസമ്പ്രദായം കൂടി മലയാളത്തിൽ പ്രത്യക്ഷമായി. ഇതാണു് '''പുതിയ ലിപി''' എന്നറിയപ്പെടുന്നതു്. അച്ചടിയിലും കമ്പ്യൂട്ടറുകളിലും മറ്റും ഇപ്പോൾ രണ്ടു തരത്തിലുമുള്ള ലിപിപ്രയോഗങ്ങൾ സാദ്ധ്യമാണു്.
 
 
==അക്ഷരത്തിന്റെ അർത്ഥങ്ങൾ==
Line 55 ⟶ 54:
 
==പ്രാചീനത==
ലോകത്തൊട്ടാകെ നാലായിരത്തോളം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇവയിൽ പകുതിയിലധികം ഭാഷകൾക്കും സ്വന്തമായ ലിപിവ്യവസ്ഥയില്ല. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന അക്ഷരങ്ങൾ ഉടലെടുത്തിട്ടുള്ളത്. ഈ വികാസപ്രക്രിയയ്ക്ക് 3,500 വർഷത്തെ പഴക്കമുണ്ടെന്ന് ലിപിവിദഗ്ദ്ധൻമാർ അഭ്യൂഹിക്കുന്നു. ബി.സി. ഇരുപതാം ശതകത്തിലെഴുതപ്പെട്ടവയെന്ന് കരുതപ്പെടുന്ന ഏതാനും ഗ്രീക്ക് ശാസനങ്ങൾ പൈലോസ്, മെസീനേ, ക്രീറ്റ് എന്നീ സ്ഥലങ്ങളിൽനിന്നുകണ്ടുകിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ലിപി ചിഹ്നങ്ങൾ കണ്ടെത്തുന്നത് ഈ ശാസനങ്ങളിലാണെന്ന് ലിപി ശാസ്ത്രജ്ഞൻമാർ കരുതിപ്പോരുന്നു. ബി.സി. പതിനഞ്ചാം ശതകത്തിലെ ലിഖിതമാതൃകയെ പ്രതിനിധാനം ചെയ്യുന്ന ക്യൂണിഫോം ലിപികളും അക്ഷരങ്ങളുടെ പ്രാചീന ചരിത്രശകലങ്ങൾ തന്നെയാണ്.
 
== അവലംബം ==
Line 63 ⟶ 62:
{{സർവ്വവിജ്ഞാനകോശം|അക്ഷരം|അക്ഷരം}}
 
{{ling-stub|Letter (alphabet)}}
{{മലയാളവ്യാകരണം}}
[[വിഭാഗം:സാഹിത്യം]]
[[Category:അക്ഷരമാല]]
 
<!-- [[ja:音素文字]] -->
 
[[വിഭാഗംവർഗ്ഗം:സാഹിത്യം]]
[[Categoryവർഗ്ഗം:അക്ഷരമാല]]
 
 
{{ling-stub|Letter (alphabet)}}
 
[[it:Lettera (alfabeto)]]
"https://ml.wikipedia.org/wiki/അക്ഷരം" എന്ന താളിൽനിന്ന് ശേഖരിച്ചത്