"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) Fixing dates in citations
വരി 48:
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ '''ഡോ. മൻമോഹൻ സിങ്''' -. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ [[1932]] [[സെപ്റ്റംബർ 26|സെപ്റ്റംബർ 26ന്‌]] ജനിച്ചു.<ref name=manms126"manms1261">{{cite web|title=മൻമോഹൻ സിങ്|url=http://pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ|quote=പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം}}</ref>
 
[[സാമ്പത്തികശാസ്ത്രം]] ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി [[പി.വി. നരസിംഹറാവു|പി.വി. നരസിംഹറാവുവിന്റെ]] നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ [[2004]] മേയ്‌ 22 [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിക്കസേരയിലുമെത്തി. [[സിഖ് മതം|സിഖ്‌മതസ്ഥനായ]] ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 9</ref> ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ [[ലോക്സഭ|ലോക്സഭയിൽ]] [[വിശ്വാസവോട്ട്]] തേടി. [[സമാജ്‍വാദി പാർട്ടി|സമാജ് വാദി പാർട്ടിയുടെ]] പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു <ref name=poll>{{cite news|title=സിങ് ഈസ് കിങ്-യു.പി.എ വിൻസ് ട്രസ്റ്റ് വോട്ട്|url=http://www.ibnlive.com/news/upa-wins-trust-vote/69332-3.html|publisher=ഐ.ബി.എൻ.ലൈവ്|date=23-ജൂലൈ-2008}}</ref>.
 
മുഴുവൻ സമയ [[രാഷ്ട്രീയം|രാഷ്ട്രീയ പ്രവർത്തകൻ]] എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌. [[പഞ്ചാബ്‌ സർവ്വകലാശാല]], [[കേംബ്രിഡ്ജ് സർവകലാശാല]], [[ഓക്സ്ഫഡ് സർവകലാശാല]] എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിൽ]] അവഗാഹം നേടിയത്‌. [[റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ|റിസർവ്‌ ബാങ്ക്‌]] ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്‌.)]] അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌.<ref name=manms12>{{cite web|title=മൻമോഹൻ സിങ്|url=http://pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ}}</ref> ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ [[ആഗോളവത്കരണം|ആഗോളവൽക്കരണത്തിനും]] [[ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം|ഉദാരവൽക്കരണത്തിനും]] വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു.<ref name=liberal1>{{cite book|title=പൊളിറ്റിക്സ് ഇൻ ഇന്ത്യ സ്ട്രക്ചർ പ്രോസസ്സ് ആന്റ് പോളിസി|url=http://books.google.com.sa/books?id=ptlBlpV9ZdQC&pg=PA161&lpg=PA161&dq=left+front+opposed+the+liberalization+india&source=bl&ots=YWK6u1kcUa&sig=8kdUs6PDfrUc0e5u-28ClMEZR6k&hl=en&sa=X&ei=AUHcUZSJF8uZhQfN24Aw&safe=on&redir_esc=y#v=onepage&q=left%20front%20opposed%20the%20liberalization%20india&f=false|publisher=റൗട്ട്ലെഡ്ജ്|isbn=978-0415585880|year=2010|page=161}}</ref> എന്നാൽ പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 39</ref>
 
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ പൊതു തെരഞ്ഞെടുപ്പിൽ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതൃത്വത്തിലുള്ള [[യു.പി.എ.]] വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ [[ജവഹർലാൽ നെഹ്റു|ജവഹർലാൽ നെഹ്റുവിനു]] ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.<ref name=time1>{{cite news|title=മൻമോഹൻ സിങ്|url=http://www.time.com/time/specials/packages/article/0,28804,1984685_1984864_1984890,00.html|publisher=ടൈം|date=29-ഏപ്രിൽ-2010}}</ref> ലൈസൻസ്‌ രാജ്‌ സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌ തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന്‌ വിലയിരുത്തപ്പെടുന്നു.<ref name=inom1>{{cite book|title=ഇന്ത്യ നേഷൻ ഓൺ ദ മൂവ്|url=http://books.google.com.sa/books?id=6WE8SwINOKMC&pg=PA168&dq=License+Raj+manmohan+singh&hl=en&sa=X&ei=kj3cUeD0IZS6hAeIj4HQCQ&safe=on&redir_esc=y#v=onepage&q=License%20Raj%20manmohan%20singh&f=false|last=മനീഷ്|first=ചാരി|publisher=ഐയൂണിവേഴ്സ്|isbn=978-1440116353|page=134-135|year=2009}}</ref>
 
==ആദ്യകാല ജീവിതം==
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു.<ref name="manms1261>{{cite web|title=മൻമോഹൻ സിങ്|url=http:"//pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ|quote=പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം}}</ref> പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ [[പാകിസ്താൻ|പാകിസ്താന്റെ]] ഭാഗമാണ്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 10</ref> [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ]] വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം [[അമൃത്‌സർ|അമൃത്സറിലേക്ക്]] കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അഛന്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് സർവ്വകലാശാലയിൽ]] സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.<ref name="ReferenceA">[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10</ref> ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10<name="ReferenceA"/ref><ref name=mmsing45"mmsing145">{{cite web|title=മൻമോഹൻ സിംഗിന്റെ ബയോ ഡാറ്റ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|publisher=കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്}}</ref>
 
==ഔദ്യോഗിക ജീവിതം==
1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു.<ref name="mmsing145"/><ref name="ReferenceB">[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] ഔദ്യോഗിക ജീവിതം പുറം 10</ref><ref name=mmsing145>{{cite web|title=മൻമോഹൻ സിംഗിന്റെ ബയോ ഡാറ്റ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|publisher=കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്}}</ref> 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു. അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] ഔദ്യോഗിക ജീവിതം പുറം 10<name="ReferenceB"/ref> 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] ഭാരത സർക്കാർ സേവനങ്ങളിൽ പുറം 10-11</ref> 1980-1982 കാലത്ത് മൻമോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന [[പ്രണബ് മുഖർജി]] മൻമോഹൻ സിങിനെ [[ഭാരതീയ റിസർവ് ബാങ്ക്|ഭാരതീയ റിസർവ് ബാങ്കിന്റെ]] ഗവർണറായി നിയമിച്ചു.<ref name=pgrbi1>{{cite web|title=ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ ഗവർണർമാർ|url=http://www.rbi.org.in/scripts/AboutUsDisplay.aspx?pg=PastGovernors.htm|publisher=ഭാരതീയ റിസർവ് ബാങ്ക്|accessdate=09-ജൂലൈ-2013 ജൂലൈ 09}}</ref> 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിങ് നിയമിതനായി.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ പുറം 11</ref><ref name=pcdc1>{{cite web|title=മൻമോഹൻ സിംഗ് പ്രൊഫൈൽ|url=http://india.gov.in/my-government/indian-parliament/manmohan-singh|publisher=ദേശീയ പോർട്ടൽ, ഭാരത സർക്കാർ|accessdate=09-ജൂലൈ-2013 ജൂലൈ 09}}</ref> ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മൻമോഹൻ സിങ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം.<ref name=epw1>{{cite news|title=സെക്രട്ടറി ജനറൽ - സൗത്ത് കമ്മീഷൻ|url=http://www.epw.in/authors/secretary-general-south-commission|publisher=ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി|accessdate=09-ജൂലൈ-2013 ജൂലൈ 09}}</ref>
 
[[ജനീവ|ജനീവയിൽ]] നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന [[വി.പി. സിംഗ്|വി.പി. സിംഗിന്റെ]] മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ [[യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ|യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ]] ചെയർമാനായി, തുടർന്ന് [[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ|യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ]] ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ പുറം 11</ref><ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ പുറം 11</ref>
 
==രാഷ്ട്രീയ ജീവിതം==
===ധനകാര്യ മന്ത്രി===
[[പി.വി. നരസിംഹറാവു]] ആണ് മൻമോഹൻ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോംസ്- പുറം 44</ref> പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക് സഭയിലേക്കെത്താനാണ് മൻമോഹൻ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മൻമോഹൻ സിങ് പിന്നീട് ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.<ref name=aoni1>{{cite news|title=ആർകിടെക്ട് ഓഫ് ന്യൂ ഇന്ത്യ|url=http://www.alumni.cam.ac.uk/uploads/File/CAMArticles/Michalemas2005/cam_2005_46_profile1.pdf|publisher=കേംബ്രിഡ്ജ് അലുമ്നി|accessdate=10-ജൂലൈ-2013 ജൂലൈ 10}}</ref>
 
മൻമോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് [[അന്താരാഷ്ട്ര നാണയനിധി|ഐ.എം.എഫ്]] ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മൻമോഹൻ സിംഗ് നിർബന്ധിതനായി.<ref name=msfoier1>{{cite news|title=മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോം|url=http://www.rediff.com/money/2005/sep/26pm.htm|publisher=റീഡിഫ്|date=26-സെപ്തംബർ-2005}}</ref><ref name=twif1>{{cite book|title=ദ വേൾഡ് ഈസ് ഫ്ലാറ്റ്|url=http://books.google.com.sa/books?id=|last=തോമസ്|first=ഫ്രീഡ്മാൻ|isbn=978-1553651758|publisher=ഡി&എം|year=2007}}</ref> നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മൻമോഹൻ സിങ്ങിനെ ഉപമിച്ചത്.<ref name=denxiao1>{{cite news|title=ഇക്കണോമിക് റീഫോം ബൈ സ്റ്റെൽത്ത്|url=http://archive.tehelka.com/story_main41.asp?filename=Ne040409economic_reform.asp|publisher=തെഹൽക്ക|date=04-ഏപ്രിൽ-2009|last=മേഘനാദ്|first=ദേശായി}}</ref> ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന [[പി.വി. നരസിംഹറാവു]] ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.<ref name=sharescam1>{{cite news|title=ഇന്ത്യൻ ലീഡേഴ്സ് ബാർസ് കീ എയ്ഡ് ഫ്രം ക്വിറ്റിങ് ഇൻ സ്റ്റോക്ക് സ്കാം|url=http://www.nytimes.com/1994/01/01/world/indian-leader-bars-key-aide-from-quitting-in-stock-scam.html?pagewanted=1|publisher=ന്യൂയോർക്ക് ടൈംസ്|date=01-ജനുവരി-1994}}</ref>
 
1992-1993 കാലത്ത് [[ഇന്ത്യ|ഇന്ത്യയുടെ]] സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു. 1993-1994 സാമ്പത്തികവർഷത്തിലാണ് സിങ് ആർ.എൻ.മൽഹോത്ര കമ്മറ്റി റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്.<ref name=rn1>{{cite news|title=മൽഹോത്ര റെക്കമൻഡേഷൻസ്|url=http://www.hindu.com/thehindu/thscrip/print.pl?file=20121102292101300.htm&date=fl2921/&prd=fline&|publisher=ദ ഹിന്ദു|date=02-നവംബർ-2012}}</ref> സിങ് നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് നടപ്പു സാമ്പത്തിക വർഷത്തിൽ [[മൊത്ത ആഭ്യന്തര ഉത്പാദനം|ജി.ഡി.പി]] 7.3 ശതമാനത്തിലേക്കെത്തിയെങ്കിലും, വിപണിയിൽ അത് ദൃശ്യമായിരുന്നില്ല.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 37</ref>
 
===രാജ്യസഭ===
1991 ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. [[ആസ്സാം]] സംസ്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 1995,2001,2007 ലും പിന്നീട് 2013 ലും തിരഞ്ഞെടുക്കപ്പെട്ടത് ആസ്സാം സംസ്ഥാനത്തിൽ നിന്നാണ്.<ref name=rajyasabha1>{{cite web|title=മൻമോഹൻസിംഗ് - രാജ്യസഭാ ചരിത്രം|url=http://164.100.47.5/newmembers/Website/Main.aspx|publisher=ഭാരതസർക്കാർ (രാജ്യസഭ)|accessdate=10-ജൂലൈ-2013 ജൂലൈ 10}}</ref> 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിംഗ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 
==പ്രധാനമന്ത്രി==
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രതിച്ഛായ ഉള്ളയാളാണ് മൻമോഹൻ സിങ്. ഒരു പക്ഷേ [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിനേക്കാളും]] മികച്ച ഒരു പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്ന് എഴുത്തുകാരനായ [[ഖുശ്‌വന്ത് സിങ്|ഖുശ്വന്ത് സിങ്]] അഭിപ്രായപ്പെടുന്നു. 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്റെ കയ്യിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുടനടി തനിക്കു തിരിച്ചു തന്നുവെന്ന് ഖുശ്വന്ത് സിങ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ മൻമോഹനെകുറിച്ച് പറഞ്ഞിരിക്കുന്നു.<ref name=kws1>{{cite news|title=മൻമോഹൻ സിങ് ഈസ് ദ ബെസ്റ്റ് എക്സാംപിൾ ഓഫ് ഇന്റഗ്രിറ്റി|url=http://articles.timesofindia.indiatimes.com/2010-08-17/india/28291329_1_manmohan-singh-khushwant-singh-jawaharlal-nehru|publisher=ടൈംസ് ഓഫ് ഇന്ത്യ|date=17-ഓഗസ്റ്റ്-2010}}</ref> 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് നിയോജകമണ്ഡലത്തിൽ നിന്നും മൻമോഹൻ സിങ് പരാജയപ്പെട്ടിരുന്നു. മറ്റു രാഷ്ട്രത്തലവന്മാർ പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് മൻമോഹൻ സിങിന്റേതെന്ന് ന്യൂസ് വീക്ക് മാസിക അഭിപ്രായപ്പെടുന്നു. മറ്റു രാഷ്ട്രീയക്കാർ പിന്തുടരേണ്ട ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മൻമോഹൻ എന്ന് [[ഈജിപ്ത്|ഈജിപ്തിന്റെ]] വൈസ് പ്രസിഡന്റായ [[മുഹമ്മദ്‌ എൽബറാദി]] ന്യൂസ് വീക്കിന്റെ ഈ ലേഖനത്തിൽ പറയുന്നു.<ref name=elbaradei1>{{cite news|title=ഗോ ടു ദ ഹെഡ് ഓഫ് ദ ക്ലാസ്സ്|url=http://www.thedailybeast.com/newsweek/2010/08/16/go-to-the-head-of-the-class.html|publisher=ഡെയിലിബീസ്റ്റ്|date=16-ഓഗസ്റ്റ്-2010}}</ref> ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, വ്യക്തിയെ കണ്ടെത്താൻ ഫോബ്സ് മാസിക 2010 ൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങിന്റെ സ്ഥാനം 18 ആമത് ആയിരുന്നു.<ref name=forbs1>{{cite news|title=ഡോക്ടർ.മൻമോഹൻ സിങ്|url=http://www.forbes.com/profile/manmohan-singh/|publisher=ഫോബ്സ്|date=ഡിസംബർ-2012}}</ref>
 
രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി സ്ഥാനം എന്നാൽ സിങിന് അത്രക്ക് സുഖകരമല്ലായിരുന്നു. സർക്കാരിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നു.<ref name=corruption1>{{cite news|title=ഇന്ത്യാസ് കറപ്ഷൻ സ്കാൻഡൽസ്|url=http://www.bbc.co.uk/news/world-south-asia-12769214|publisher=ബി.ബി.സി|date=18-ഏപ്രിൽ-2012}}</ref> ജൂലൈ 2012 ലെ ടൈംമാസികയുടെ ഏഷ്യാ പതിപ്പ് മൻമോഹൻസിങിന്റെ മുഖചിത്രവുമായാണ് പുറത്തിറങ്ങിയത്. പ്രതീക്ഷക്കൊത്തുയരാത്ത ഒരാളായിട്ടാണ് മൻമോഹൻസിങിനെ ടൈം മാസിക അതിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് പരാജയപ്പെട്ടുവെന്ന് അവർ ലേഖനത്തിൽ പറയുന്നു.<ref name=underacheiver1>{{cite news|title=ടൈം മാഗസിൻ ഡബ്സ് മൻമോഹൻ സിങ് അസ് അണ്ടർ അച്ചീവർ|url=http://articles.timesofindia.indiatimes.com/2012-07-08/india/32588303_1_growth-path-magazine-scandals|publisher=ടൈംസ് ഓഫ് ഇന്ത്യ|date=08-ജൂലൈ-2012}}</ref> എന്നാൽ കോൺഗ്രസ്സും സഖ്യകക്ഷികളും ഈ ആരോപണത്തെ നിഷേധിക്കുകയാണുണ്ടായത്. ഐക്യ പുരോഗമനസഖ്യത്തെ പുറത്തു നിന്നും പിന്തുണക്കുന്ന [[ലാലു പ്രസാദ് യാദവ്]] മാസികയിലെ പ്രസ്താവനകളുടെ പേരിൽ [[അമേരിക്ക|അമേരിക്കക്കെതിരേ]] തന്നെ ആഞ്ഞടിക്കുകയുണ്ടായി.<ref name=lalu1>{{cite news|title=കോൺഗ്രസ്സ് കൗണ്ടേഴ്സ് ടൈം മാഗസിൻസ് അണ്ടർ അച്ചീവർ സ്റ്റേറ്റ്മെന്റ് എഗെയിൻസ്റ്റ് പി.എം|url=http://www.indianexpress.com/news/cong-counters-time-magazines-underachiever-remark-against-pm/971792/|publisher=ഇന്ത്യൻ എക്സ്പ്രസ്സ്|date=08-ജൂലൈ-2012}}</ref>
വരി 88:
 
====ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ====
ആരോഗ്യരംഗത്ത് മികച്ച സേവനങ്ങൾ സാധാരണ ജനങ്ങൾ ലഭ്യമാക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എന്നൊരു പദ്ധതി മൻമോഹൻ സർക്കാർ ആരംഭിച്ചു.<ref name=nrhm1>{{cite web|title=നാഷണൽ റൂറൽ ഹെൽത്ത് മിഷൻ - ലക്ഷ്യങ്ങൾ|url=http://nrhm.gov.in/about-nrhm/goals.html|publisher=നാഷണൽ റൂറൽ ഹെൽത്ത് മിഷൻ|accessdate=10-ജൂലൈ-2013 ജൂലൈ 10}}</ref> രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% സീറ്റ് പിന്നോക്ക ജാതിക്കാർക്കായി മൻമോഹൻ സിംഗ് സർക്കാർ സംവരണം ചെയ്തു. ഇത് ഒരു സമരപരമ്പരക്കു തന്നെ തുടക്കം കുറിച്ചു.
 
[[ആന്ധ്രപ്രദേശ്]], [[ബീഹാർ]], [[ഗുജറാത്ത്]], [[ഒറീസ്സ]], [[പഞ്ചാബ്]], [[മദ്ധ്യപ്രദേശ്]], [[ഹിമാചൽപ്രദേശ്]], [[രാജസ്ഥാൻ]] എന്നിവിടങ്ങളിൽ ഓരോ [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|ഐ.ഐ.ടി]] വീതം സ്ഥാപിച്ചു.<ref name=iit8>{{cite news|title=മൂവ് ഫോർ 8 മോർ ഐ.ഐ.ടീസ്|url=http://articles.timesofindia.indiatimes.com/2007-08-02/india/27994388_1_special-plan-indian-institutes-iits-and-seven-iims|publisher=ടൈംസ് ഓഫ് ഇന്ത്യ|date=02-ഓഗസ്റ്റ്-2007|last=അക്ഷയ|first=മുകുൾ}}</ref> ഗ്രാമീണമേഖലകളിലുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു, സർവശിക്ഷ അഭിയാൻ പദ്ധതി തുടർന്നു.<ref name=ssa1>{{cite news|title=ഡയറക്ട് എസ്.എസ്.എ ഫണ്ട്സ് ഫോർ സ്കൂൾ പാനൽ|url=http://www.deccanherald.com/content/338571/direct-ssa-funds-school-panels.html|publisher=ഡെക്കാൺഹെറാൾഡ്|date=13-ജൂൺ-2013}}</ref>
വരി 98:
 
====നിയമനിർമ്മാണം====
ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കുവാൻ വേണ്ടി മൻമോഹൻ സിംഗ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു നിയമമാണ് [[ദേശീയ_ഗ്രാമീണ_തൊഴിലുറപ്പ്_പദ്ധതിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി]].<ref name=nrega1>{{cite web|title=ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം|url=http://www.nrega.nic.in/netnrega/home.aspx|publisher=എൻ.ആർ.ജി.എ|accessdate=11-ജൂലൈ-2013 ജൂലൈ 11}}</ref> ഇത് പ്രകാരം വർഷത്തിൽ ഒരു 100 ദിവസം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രാമീണർക്ക് ഉറപ്പായും തൊഴിൽ നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. 2009 ലെ കണക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് പ്രതിദിനം 120 രൂപയാണ് വേതനം. 2013 വേതനനിരക്ക് ഉയർത്തിയിട്ടുണ്ട്, ഓരോ സംസ്ഥാനത്തും വിവിധ നിരക്കുകളായിരിക്കും, [[കേരളം|കേരളത്തിൽ]] ഇത് പ്രതിദിനം 150 [[ഇന്ത്യൻ രൂപ|ഇന്ത്യൻ രൂപയാണ്]].<ref name=wages1>{{cite news|title=തൊഴിലുറപ്പ് പദ്ധതി വേതന നിരക്ക് - കേരളം|url=http://nrega.nic.in/circular/WageRate_1jan2011.pdf|publisher=എൻ.ആർ.ജി.എ|accessdate=11-ജൂലൈ-2013 ജൂലൈ 11}}</ref>
 
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു [[വിവരാവകാശ നിയമം]].<ref name=rti1>{{cite news|title=വിവരാവകാശ നിയമം|url=http://rti.gov.in/|publisher=ഭാരതസർക്കാർ}}</ref> ഇതുപ്രകാരം ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്നു.<ref name=rtifaq1>{{cite web|title=വിവരാവകാശ നിയമം എന്ത് ??|url=http://persmin.gov.in/DOPT/RTICorner/ProactiveDisclosure/FAQ_RTI_2012.pdf|publisher=ഭാരതസർക്കാർ|accessdate=11-ജൂലൈ-2013 ജൂലൈ 11}}</ref> 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.<ref name=rtiact2005>{{cite news|title=വിവരാവകാശ നിയമം|url=http://rti.gov.in/webactrti.htm|publisher=ഭാരതസർക്കാർ|accessdate=11-ജൂലൈ-2013 ജൂലൈ 11}}</ref>
 
====വിദേശ നയം====
വരി 113:
 
==കുടുംബ ജീവിതം==
മൻമോഹൻ സിങ് [[1958]] ലാണ് വിവാഹിതനാവുന്നത്. [[ഗുർശരൺ കൗർ]] ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.<ref name=family1>{{cite news|title=മൻമോഹൻ സിങ് - ലഘു ജീവചരിത്രം|url=http://www.pmindia.nic.in/pmsprofile.php|publisher=ഭാരതസർക്കാർ|accessdate=12-ജൂലൈ-2013 ജൂലൈ 12}}</ref> ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്.<ref name=daughters2>{{cite news|title=മൻമോഹൻ സിങിന്റെ കുടുംബചിത്രം|url=http://www.indiatvnews.com/politics/national/at-a-glance-rare-pictures-of-pm-manmohan-singh-and-family-10327.html?page=6|publisher=ഇന്ത്യാ ടി.വി.ന്യൂസ്|date=12-ജൂലൈ-2013}}</ref> ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു.<ref name=attorney1>{{cite news|title=പി.എംസ് ഡോട്ടർ പുട്സ് വൈറ്റ് ഹൗസ് ഇൻ ദ ഡോക്ക്|url=http://articles.timesofindia.indiatimes.com/2007-12-21/india/27983907_1_aclu-statement-cia-tapes|publisher=ടൈംസ് ഓഫ് ഇന്ത്യ|date=21-ഡിസംബർ-2007}}</ref>
 
==ബിരുദങ്ങളും, പദവികളും==
വരി 148:
|-
| 2010
| വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ്<ref name=worldstatesmanaward>{{cite news|last=പി.ടി.ഐ|title=മൻമോഹൻ സിങ് ഓണേഡ് വിത് 2010 വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ്|url=http://www.hindustantimes.com/world-news/Americas/Manmohan-Singh-honoured-with-2010-World-Statesman-Award/Article1-603591.aspx|accessdate=27-മാർച്ച്-2012 മാർച്ച് 27|newspaper=ഹിന്ദുസ്ഥാൻ ടൈംസ്|date=23-സെപ്തംബർ-2010}}</ref>
| അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷൻ
|- style="background:#efefef;"
| 2005
| ലോകത്തിലെ സ്വാധീനശക്തിയുള്ള 100 വ്യക്തികൾ<ref name=time100>{{cite news|last=സെൻ|first=അമർത്യ|title=മൻമോഹൻ സിങ്: ദ 2005 ടൈം 100|url=http://www.time.com/time/specials/packages/article/0,28804,1972656_1972691_1973012,00.html|accessdate=27-മാർച്ച്-2012 മാർച്ച് 27|newspaper=ടൈം|date=18-ഏപ്രിൽ-2005}}</ref>
| [[ടൈം മാസിക]]
|-
| 2002
| ഔട്ട്സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ്<ref>{{cite web|title=ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്p|url=http://www.parliamentofindia.nic.in/ls/intro/p7.htm|accessdate=13-ജൂൺ-2013 ജൂൺ 13|page=1}}</ref>
| ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്
|- style="background:#efefef;"
| 2000
| അണ്ണാസാഹേബ് ചിരുമുലേ അവാർഡ്<ref name =CSIR>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13}}</ref>
| അണ്ണാസാഹേബ് ചിരുമുലേ ട്രസ്റ്റ്
|-
| 1999
| ഹിസ് ഹൈനസ് കാഞ്ചി ശ്രീ പരമേശ്വര അവാർഡ് ഫോർ എക്സലൻസ്<ref name =CSIR1>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=കാഞ്ചി പരമേശ്വര അവാർഡ് ഫോർ എക്സലൻസ്}}</ref>
| ശ്രീ ആർ.വെങ്കിട്ടരാമൻ, ദ സെന്റിനേറിയൻ ട്രസ്റ്റ്
|- style="background:#efefef;"
| 1999
| ഫെല്ലോ ഓഫ് ദ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, ന്യൂ ഡെൽഹി<ref name =CSIR2>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ പുരസ്കാരം}}</ref>
| നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്
|-
| 1997
| ലോക മാന്യ തിലക് അവാർഡ്<ref name =CSIR3>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=ലോക മാന്യ തിലക് പുരസ്കാരം}}</ref>
| തിലക് സ്മാരക ട്രസ്റ്റ്, പൂനെ
|- style="background:#efefef;"
| 1997
| ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ അവാർഡ്<ref name =CSIR4>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=ജസ്റ്റീസ്.കെ.എസ്.ഹെഗ്ഡേ പുരസ്കാരം}}</ref>
| ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ ഫൗണ്ടേഷൻ
|-
വരി 184:
|- style="background:#efefef;"
| 1996
| ഓണററി പ്രൊഫസ്സർ<ref name =CSIR5>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=ഓണററി പ്രൊഫസ്സർ - ഡൽഹി സർവ്വകലാശാല}}</ref>
| ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്,ഡൽഹി സർവ്വകലാശാല, [[ഡൽഹി]]
|-
| 1995
| ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ് (1994–95)<ref name =CSIR6>{{cite web|title=കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|work=സി.എസ്.ഐ.ആർ|accessdate=13-ജൂൺ-2013 ജൂൺ 13|quote=ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ്}}</ref>
| ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷൻ
|- style="background:#efefef;"
വരി 248:
{{s-end}}
{{Prime India}}
 
 
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 26-ന് ജനിച്ചവർ]]
 
 
 
[[വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ]]
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്