"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) Fixing dates in citations
വരി 29:
 
== ചരിത്രം ==
[[1942]] [[സെപ്റ്റംബർ 6]]-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട ബ്രിട്ടിഷ് അനുകൂല നിലപാട് കാരണം 1942-ൽ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]]ക്കുള്ള വിലക്കു [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഭരണാധികാരികൾ]] നീക്കി. ഇക്കാരണത്താൽ ദേശീയമുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് സ്വന്തം നിലപാട് വിശദീകരിക്കാനും ന്യായീകരിക്കാനും ഒരു മാദ്ധ്യമം ആവശ്യമായിത്തീർന്നു. പാർട്ടിയുടെ നിലപാടുകൾ പ്രസിദ്ധീകരിക്കുവാൻ ഒരു പത്രം വേണമെന്ന ആവശ്യം മുൻനിർത്തിയാണ് [[ദേശാഭിമാനി]] ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിരെ നിലപാട് സ്വീകരിച്ചതിനാൽ കമ്മ്യൂണിസ്റ്റുകാർ സാമ്രാജ്യത്വ ദല്ലാളുകളാണെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
 
1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു]] പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിന്റെ ഹാലിളകി{{തെളിവ്}}. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942ൽ [[എ.കെ. ഗോപാലൻ|എ. കെ. ഗോപാലന്റേയും]] [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും]] ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.{{അവലംബം}}
 
പത്രം നല്ല രീതിയിൽ കെട്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി, [[എ. കെ. ഗോപാലൻ]] ബോംബേ, സിലോൺ, ബർമ്മ എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവാസി മലയാളികളിൽ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിനവകാശപ്പെട്ട കുടുംബസ്വത്ത് മുഴുവൻ (ഏതാണ്ട്‌ അന്നത്തെ അൻപതിനായിരം രൂപ) ദേശാഭിമാനി കെട്ടിപ്പെടുത്തുന്നതിനായി സംഭാവന ചെയ്തു. ആസമയത്ത് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സർക്കാർ പത്രത്തിന്റെ ലൈസൻസ് റദ്ദാക്കി{{തെളിവ്}}. 1942 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദേശാഭിമാനിയുടെ പ്രവർത്തനവും ശക്തിപ്പെട്ടു. തുടർന്ന് ഈ പ്രസിദ്ധീകരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ ജിഹ്വയായി മാറി. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]], [[വി ടി ഇന്ദുചൂഡൻ]], [[വി. എസ്. അച്യുതാനന്ദൻ]] തുടങ്ങിയ പ്രമുഖ നേതാക്കൾ ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും, കേരളത്തിൽ മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ദിനപത്രവുമാണ്‌. കോഴിക്കോട് നിന്നും 1942 സെപ്തംബർ ആറാം തീയതി മുതൽ വാരിക രൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ദേശാഭിമാനി 1946ൽ ഒരു ദിനപത്രമായി മാറുകയായിരുന്നു. അവിടന്നുള്ള ദേശാഭിമാനിയുടെ വളർച്ച അസൂയാവഹമാണ്‌. ഇന്ന് ദേശാഭിമാനിക്ക് [[കോഴിക്കോട്]], [[കൊച്ചി]], [[തിരുവനന്തപുരം]], [[കണ്ണൂർ]], [[കോട്ടയം]], [[തൃശൂർ]], [[മലപ്പുറം]], [[ബഹറിൻ]], [[ബെംഗളൂരു]] എന്നിവിടങ്ങളിലായി ഒൻപത് എഡിഷനുകളുണ്ട്. 2010 ലെ കണക്ക് അനുസരിച്ച് 3.3 ലക്ഷം കോപ്പികളിലധികം വരുന്ന ദേശാഭിമാനി കേരളത്തിൽ മുന്നാം സ്ഥാനത്താണ്‌{{തെളിവ്}}. ഇപ്പോൾ [[വി. വി. ദക്ഷിണാമൂർത്തി]] (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) മുഖ്യ പത്രാധിപരും [[ഇ. പി. ജയരാജൻ]] (കേന്ദ്രകമ്മിറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്) ജനറൽ മാനേജരുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. [[പി. ഗോവിന്ദപിള്ള]], [[ഏഴാച്ചേരി രാമചന്ദ്രൻ]], [[പ്രഭാവർമ്മ]], [[ഗോവിന്ദൻകുട്ടി]], [[പി. എം. മനോജ്]], [[എ. വി. അനിൽകുമാർ]] എന്നിവർ അവരിൽ ചിലർ മാത്രമാണ്‌.
 
1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം.{{തെളിവ്}} തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്‌. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു.
 
1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനു്‌ തോട്ടുമുൻപ്, 1951 ഡിസംബർ 16ന്‌ ദേശാഭിമാനി പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ കോൺഗ്രസ് ദുർഭരണം തുറന്നു കാണിക്കുന്നതിൽ ദേശാഭിമാനി കാലോചിതമായി പ്രവർ‍ത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പത്രം [[കെ.പി.ആർ ഗോപാലൻ|കെ.പി.ആർ ഗോപാലന്റെ]] നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ മുഖപത്രമായി നിന്നു. 1969ൽ കൊച്ചി എഡിഷൻ നിലവിൽ വന്നു. 1973ൽ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പുതിയ കെട്ടിടം പണിതു. അടിയന്തരാവസ്ഥക്കാലത്ത് പത്രവും പാർട്ടിയും പിന്നേയും കടുത്ത വെല്ലുവിളി നേരിടാൻ തുടങ്ങി. എഡിറ്റോറിയലുകൾ കൃത്യമായി എഴുതാൻ പറ്റാത്തവിധത്തിൽ പ്രീ-സെൻസർഷിപ്പ് നിലവിൽ വന്നു.പത്രം ഇക്കാലത്ത് എഡിറ്റോറിയൽ കോളം ശൂന്യമായിട്ട് പ്രതിക്ഷേധിക്കുകയും, അവകാശപ്പെട്ട ഗവണ്മെന്റ് പരസ്യങ്ങൾ വേണ്ടന്നുവയ്ക്കുകയും ചെയ്തു. ഇതൊക്കെ പല പ്രതിസന്ധികളിലേക്കും പത്രത്തെ നയിച്ചു. ഈ കടമ്പകളൊക്കെ അതിജീവിച്ച് പത്രം മുന്നോട്ട് കുതിച്ചു. തുർക്ക്‌മാൻ കേസിലേയും, രാജൻ കേസിലേയും അകം കാഴ്ചകൾ പത്രം പുറത്തുകൊണ്ടുവരുന്നതിൽ ദേശാഭിമാനി മുന്നിലായിരുന്നു. {{അവലംബം}}
വരി 81:
== വിവാദങ്ങൾ ==
 
* [[ലിസ്]] എന്ന സാമ്പത്തികസ്ഥാപനത്തിൽ നിന്നും പത്രത്തിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ ഒരു കോടിരൂപ സംഭാവന വാങ്ങി എന്ന വിവാദം ഉയർന്നു. പത്രത്തിലെ പാർട്ടി ഘടകത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഇതിന്റെ പേരിൽ ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറൽ മാനേജറായിരുന്ന വേണുഗോപാൽ പുറത്താക്കപ്പെട്ടു.
 
* [[ദേശാഭിമാനി - ലോട്ടറി വിവാദം]]: ലോട്ടറി തട്ടിപ്പ് കേസിൽപ്പെട്ട സാന്റിയാഗോ മാർട്ടിൻ എന്നയാളിൽ നിന്ന് രണ്ട് കോടിരൂപ നിക്ഷേപം വാങ്ങിയത് വിവാദമായി. പാർട്ടി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ഈ പണം തിരിച്ചു നല്കി
 
* സൂര്യ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാനും മലബാർ സിമെൻറ്റ്സ് വധകേസിൽ കുറ്റാരോപിതനുംമായ വി.എം.രാധാകൃഷ്ണൻ (ചാക്ക് രാധാകൃഷ്ണൻ) സി.പി.ഐ.എം.ന്റെ നാലാം സംസ്ഥാന പ്ലീനത്തിനു അഭിവാദ്യം അർപിച്ചുകൊണ്ട്‌ കൊടുത്ത പരസ്യവും ദേശാഭിമാനിയുടെ ഭൂമി വി.എം.രാധാകൃഷ്ണൻ കൈമാറിയതും വിവാദത്തിനു വഴിതെളിച്ചിരുന്നു.
 
Line 97 ⟶ 95:
{{മലയാള മാദ്ധ്യമങ്ങൾ}}
{{Newspapers in India}}
{{Newspaper-stub}}
 
[[വർഗ്ഗം:മലയാളം പത്രങ്ങൾ]]
 
 
{{Newspaper-stub}}
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്