"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 47:
 
=== ഇന്ദിരയുടെ തീരുമാനങ്ങൾക്ക് അനുകൂലമായ പ്രതികരണങ്ങൾ ===
അടിയന്തരാവസ്ഥയെ [[വിനോബാ ഭാവേ]], [[മദർ തെരേസ]] എന്നിവർ പിന്താങ്ങി<ref name=emergency1>{{cite book|title=സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ്|url=http://books.google.com.sa/books?id=M9wPAQAAIAAJ&q=Such+a+vision+Egan&dq|last=ഐലീൻ|first=ഈഗൻ|isbn= 978-0385174916|publisher=ഗലീലി ട്രേഡ്|year=1986|page=405}}</ref>. (''അനുശാസൻ പർവ്വ'', അല്ലെങ്കിൽ അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിളിച്ചത്). പ്രശസ്ത വ്യവസാ‍യി ആയ [[ജെ.ആർ.ഡി. ടാറ്റ]], എഴുത്തുകാരനായ [[ഖുശ്‌വന്ത് സിങ്]] എന്നിവർ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവരിൽ പലരും പിന്നീട് ഇത് തെറ്റായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്. [[1971]]-ലെ ഇന്തോ-പാക്ക് യുദ്ധത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്ന് സാമ്പത്തിക കരകയറ്റത്തിന് അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് ചിലർ വാദിക്കുന്നു. ഇന്ദിരയുടെ 20-ഇന സാമ്പത്തിക പദ്ധതി കാർഷിക ഉല്പാദനം, വ്യാവസായിക ഉല്പാദനം, കയറ്റുമതി, രാജ്യത്തിന്റെ വിദേശ നാണയ ശേഖരം എന്നിവ ഉയർത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഉയർന്ന വളർച്ചയും നിക്ഷേപവും രേഖപ്പെടുത്തി. സമരങ്ങൾ ഇല്ലാതിരുന്നതിനാൽ ഉല്പാദനക്ഷമത ഗണ്യമായി വർദ്ധിച്ചു. 1960-കളിലും 70-കളിലും തലപൊക്കിയ ഹിന്ദു-മുസ്ലീം ലഹളകൾ പൂർണ്ണമായും ഇല്ലാതായി. ആദ്യമൊക്കെ സർക്കാർ വളരെ ആവേശത്തോടെ പ്രവർത്തിച്ചു. ഗുണ്ടാ സംഘങ്ങളെയും മാഫിയകളെയും നശിപ്പിക്കുവാൻ അടിയന്തരാവസ്ഥ പോലീസിന് അമിതമായ അധികാരം നൽകി.
 
=== സർക്കാരിനെതിരെ ഉള്ള കുറ്റാരോപണങ്ങൾ ===
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്