"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(ചെ.)
 
== ക്ഷേത്രനിർമ്മിതി ==
[[File:Thirukodithanam MahaVishnu Temple.jpg|thumb|right|200px|ക്ഷേത്രകവാടം]]
ഉയർന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നൽകുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകിൽ ക്ഷേത്രകവാടത്തിന് സമീപമായി [[കൃഷ്ണശില|കൃഷ്ണശിലയിൽ]] തീർത്ത ഒരു ആൾരൂപം ഒരു വലിയ തുണിൽ T ആകൃതിയിൽ വിളക്കി വയ്ച്ചിട്ടുണ്ട്. ഈ രൂപത്തിൽ ഒരു കിരീടവും ശംഖും പൂണൂലും ഉണ്ട്. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആശിലയ്ക്കുള്ളിലുറങ്ങുന്നത്.
 
പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. രണ്ടുനിലകളോടുകൂടിയ ഈ ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞതാണ്. അകത്ത് മൂന്നുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ കരിങ്കല്ല് പാകിയ സോപാനപ്പടികൾ കാണാം. പ്രധാനമൂർത്തിയായ ശ്രീമഹാവിഷ്ണുഭഗവാൻ ഈ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ആറടിയോളം ഉയരം വരുന്ന മനോഹരമായ അഞ്ജനശിലാവിഗ്രഹം ഭക്തരെ ആകർഷിയ്ക്കും. ചതുർബാഹുവായ ഭഗവാൻ [[ശംഖ്]], [[ചക്രം]], [[ഗദ]], [[താമര]] എന്നിവ നാലുകൈകളിലും ധരിച്ചിരിയ്ക്കുന്നു. പ്രധാന വിഗ്രഹത്തിന് സമീപമായിത്തന്നെ ഒരു അർച്ചനാബിംബവും ഒരു ശീവേലിബിംബവുമുണ്ട്. ഇവ ലോഹനിർമ്മിതമാണ്.
 
അവസാനം തന്റെ ജീവിതകാലം മുഴുവൻ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭർത്താവ് ഗ്രാമവാസികളുമായി വഴക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കിൽ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങൾക്കായി രുഗ്മാംഗദൻ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധുസ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവർക്കായി നൽകുകയും ചെയ്തു. രുക്മാഗദൻ അവരോട് നന്ദി രേഖപ്പെടുത്തുകയും അവൾക്കായി വളരെയധികം ആഭരണങ്ങളും സ്വർണ്ണനാണയങ്ങളും മറ്റും സമ്മാനമായി നൽകുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാർക്കായി നൽകുകയും അവർക്ക് തങ്ങളുടെ ശക്തികൾ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുഗ്മാംഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാൻ.
 
== കഴുവേറ്റി കല്ല്‌ ==
[[File:Kazhuvetti Kallu.jpg|thumb|right|200px|തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ല്‌]]
കിഴക്കേ നടയ്ക്കും ക്ഷേത്ര കുളത്തിനും മദ്ധ്യേ ആറടി പൊക്കമുള്ള ഒരു കരിങ്കൽ തൂണും അതിനു മുകളിലായി പൂണൂൽധാരിയായ ഒരാൾ ഇടതു കൈയ്യിൽ ഒരു ശംഖുമായി കിടക്കുന്ന കൃഷ്ണശിലയിൽ തീർത്ത ഒരു ആൾരൂപവുമുണ്ട്. പണ്ട് അമ്പലപുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും വളരെയധികം ക്രൂര പ്രവർത്തികൾ ചെയ്തയാളായിരുന്നു. ഒരിയ്ക്കൽ അദ്ദേഹം ശീവേലി കഴിഞ്ഞു അമ്പലം അടച്ച സമയത്ത് വരികയും ദർശനം നടത്തണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. ദേവൻ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതന്നു അമ്പലത്തിലുള്ളവർ പറഞ്ഞെങ്കിലും ബലമായി അമ്പലം തുറന്നു അപ്പോൾ തന്നെ വീണു മരിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ സ്മരണാർത്ഥം ദുഷ്പ്രവർത്തികൾ ചെയ്യുന്നവർക്ക് ശിക്ഷ ഉടൻ തന്നെയുണ്ടാവും എന്ന് ഏവരെയും അറിയിക്കുവാനായി മേൽ പറഞ്ഞ സ്തൂപം സ്ഥാപിച്ചുവെന്ന് ഐതീഹ്യം.
 
== ആധാരപ്രമാണങ്ങൾ ==
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318838" എന്ന താളിൽനിന്ന് ശേഖരിച്ചത്