"പുരുഷൻ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ് '''പുരുഷൻ കടലുണ്ടി'''. സാഹിത്യത്തിനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. നിലവിൽ [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശേരി മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ കൂടിയാണിദ്ദേഹം.
==ജീവിതരേഖ==
1947 നവംബർ 15-ന് പി.കെ. കണാരന്റെയും അമ്മാളുകുട്ടിയുടെയും മകനായി ജനനം. 10-ആം ക്ലാസിന് ശേഷം പോളിടെക്‌നിക്കിൽ ചേർന്നു കെ.എസ്.വൈ.എഫ്-ലൂടെ രാഷ്ട്രീയ പ്രവേശനം. പോളിടെക്‌നിക് വിദ്യാഭ്യാസകാലത്ത് ഇലക്ട്രിക്കൽ-മെക്കാനിക്കൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും 'പട്ടിണി' എന്ന തെരുവു നാടകം രചിച്ച് അവതരിപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്നു.<ref name =മനോ>തെരഞ്ഞെടുപ്പ് 2011, സമകാലിക മലയാളം, ലക്കം 51, മേയ് 20, 2011</ref> നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന്‌ തിരക്കഥകളും രചിച്ചിട്ടുണ്ട്.
 
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ആദ്യമത്സരത്തിൽ<ref name =മനോ>നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011</ref> [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശേരി മണ്ഡലത്തിൽ]] [[സി.പി.ഐ (എം)]] സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി [[കോൺഗ്രസ്സ് (ഐ)]]-ലെ എ. ബലറാമിനെ 8882 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
"https://ml.wikipedia.org/wiki/പുരുഷൻ_കടലുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്