"ഓക്സാലിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

726 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<ref>{{cite web|title=The families of flowering plants|url=http://delta-intkey.com/angio/www/oxalidac.htm|website=The families of flowering plants|accessdate=25 ഫെബ്രുവരി 2016}}</ref>
==സവിശേഷതകൾ==
ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും മിക്കപ്പോഴും സംയുക്ത പത്രങ്ങളോടു കൂടിയവയുമാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഇരുട്ടിൽ ഈ കുടംബത്തിലെ മിക്ക സസ്യങ്ങളുടേയും ഇലകൾ നിദ്രാവസ്ഥയിലേക്ക് പോകാറുണ്ട്. പത്രവൃന്തത്തിന്റെ അടിയിലായി കാണപ്പെടുന്ന പൾവീനസ്(Pulvinus-ഇലകളുടെ ഞെട്ടിന്റെ അടിഭാഗത്തുള്ള വികസിച്ച ഭാഗം) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പത്രവൃന്തത്തിന്റെ അടിയിലായി
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.
പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം. രണ്ട് വർത്തുളമായകേസരമണ്ഡലങ്ങളിലായി (അകത്തും പുറത്തും വിന്യസിച്ചിരിക്കുന്ന ) പത്തോളം കേസരങ്ങൾ കാണപ്പെടുന്നു. പുറത്തുള്ള കേസരമണ്ഡലങ്ങൾ പുഷ്പദലങ്ങൾക്ക് വിപരീതമായാണ് വിന്യസിച്ചിരിക്കുന്നത്. ചില [[സ്പീഷിസ്|സ്പീഷിസുകളിൽ]] അഞ്ച് കേസരങ്ങൾ ഉൽപാദനശേഷിയില്ലാത്ത രൂപലാണുണ്ടാകാറ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318263" എന്ന താളിൽനിന്ന് ശേഖരിച്ചത്