"ഓക്സാലിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

338 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|}}
സപുഷ്പികളുൾപ്പെടുന്ന ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] ഓക്സാലിഡേസീ (Oxalidaceae). ഏഴോ എട്ടോ [[ജനുസ്|ജീനസ്സുകളി]]ലായി ഏകദേശം എണ്ണൂറോളം [[സ്പീഷിസ്|സ്പീഷിസു]]കളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും വിരളമായി വൃക്ഷങ്ങളും കാണപ്പെടാറുണ്ട്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും (ഉദാ., [[മുക്കുറ്റി]]) ഭക്ഷ്യയോഗ്യവുമാണ്(ഉദാ., [[തോടമ്പുളി]]). ഈ കുടംബത്തിൽ [[ഏകവർഷി|ഏകവർഷസസ്യങ്ങളും]] [[ബഹുവർഷി|ബഹുവർഷസസ്യങ്ങളും]] ഉൾപ്പെടുന്നു.
<ref>{{cite web|title=The families of flowering plants|url=http://delta-intkey.com/angio/www/oxalidac.htm|website=The families of flowering plants|accessdate=25 ഫെബ്രുവരി 2016}}</ref>
==സവിശേഷതകൾ==
ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും മിക്കപ്പോഴും സംയുക്ത പത്രങ്ങളോടു കൂടിയവയുമാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.
പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം. രണ്ട് വർത്തുളമായകേസരമണ്ഡലങ്ങളിലായി (അകത്തും പുറത്തും വിന്യസിച്ചിരിക്കുന്ന ) പത്തോളം കേസരങ്ങൾ കാണപ്പെടുന്നു. പുറത്തുള്ള കേസരമണ്ഡലങ്ങൾ പുഷ്പദലങ്ങൾക്ക് വിപരീതമായാണ് വിന്യസിച്ചിരിക്കുന്നത്. ചില [[സ്പീഷിസ്|സ്പീഷിസുകളിൽ]] അഞ്ച് കേസരങ്ങൾ ഉൽപാദനശേഷിയില്ലാത്ത രൂപലാണുണ്ടാകാറ്.
ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയുടെ അണ്ഡാശയം. അണ്ഡാശയത്തിന് (Ovary) അഞ്ച് അറകളും ഓരോ അറകളിലും ഒന്നോ അതിലധികമോ അണ്ഡകോശങ്ങളും(Ovules) ചേർന്നതാണ് ഇവയുടെ ജനിപുടം (Gynoecium).<ref>{{cite web|title=Oxalidaceae|url=http://www.botany.hawaii.edu/faculty/carr/oxalid.htm|accessdate=25 ഫെബ്രുവരി 2016}}</ref>
ഇവയുടെ കായ്കൾ മിക്കപ്പോഴും നീളത്തിന് സമാന്തരമായി പൊട്ടിയാണ് വിത്തുകൾ പുറത്തേക്കെറിയുന്നത്. ന്നവയാണ്. ചില കായ്കൾ മാംസളമായവയാണ്.
==ജീനസ്സുകൾ==
{{ഫലകം:Commonscat-inline}}
{{ഫലകം:Wikispecies-inline}}
{| class="metadata plainlinks stub" style="background: none repeat scroll 0% 0% transparent; margin-bottom: 10px;"
| id="120" |[[File:Stijve_klaverzuring_bloem_Oxalis_fontana.jpg|alt=Stub icon|40x40px]]
| id="123" |''This Oxalidales article is a stub. You can help Wikipedia by [//en.wikipedia.org/w/index.php?title=Oxalidaceae&action=edit expanding it].''<div class="plainlinks hlist navbar mini" id="129" style="position: absolute; right: 15px; display: none;">
* <abbr title="View this template">v</abbr>
* <abbr title="Discuss this template">t</abbr>
* [//en.wikipedia.org/w/index.php?title=Template:Oxalidales-stub&action=edit <abbr title="Edit this template">e</abbr>]
</div>
|}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318262" എന്ന താളിൽനിന്ന് ശേഖരിച്ചത്