"ഓക്സാലിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Oxalidaceae" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

03:37, 25 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഓക്സാലിഡേസീ (Oxalidaceae). ഏഴോ എട്ടോ ജീനസ്സുകളിലായി ഏകദേശം എണ്ണൂറോളം സ്പീഷിസുകളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും വിരളമായി വൃക്ഷങ്ങളും കാണപ്പെടാറുണ്ട്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും ഭക്ഷ്യയോഗ്യവുമാണ്.

ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും മിക്കപ്പോഴും സംയുക്ത പത്രങ്ങളോടു കൂടിയവയുമാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം. പുംബീജപ്രധാനമായ കേസരങ്ങളുടെ(stamen)കീഴ്ഭാഗം കൂടിച്ചേർന്നും അതിന്റെ മുകൾ ഭാഗത്ത് തമ്മിൽ അകന്നും ഓരോന്നിന്റേയും അഗ്രഭാഗങ്ങളിൽ ഏകകോശ പരാഗി(Anther)കളും ഉൾപ്പെടുന്നതാണ് ഇവയുടെ കേസരപുടം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഓക്സാലിഡേസീ&oldid=2318256" എന്ന താളിൽനിന്ന് ശേഖരിച്ചത്