"നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ഏതാണ്ടു പത്തുലക്ഷം സംവത്സരക്കാലം മനുഷ്യൻ, വേട്ടക്കാരൻ എന്ന നിലയിലാണു കഴിഞ്ഞുകൂടിയിരുന്നത്. അക്കാലത്ത് അവൻ ഒരിടത്തും ഉറയ്ക്കാതെ നീങ്ങിക്കൊണ്ടിരുന്നു. മനുഷ്യൻ അവന്റെ സ്വാഭാവിക പരിതഃസ്ഥിതിയെ നിയന്ത്രിക്കാൻ ആരംഭിച്ചതോടെയാണ് ഒരിടത്ത് സ്ഥിരമായി കഴിയാൻ തുടങ്ങിയത്.
 
[[നവീന ശിലായുഗം|നവീനശിലായുഗ]] കാലഘട്ടത്തിൽത്തന്നെ മനുഷ്യൻ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങൾ തുറന്നിരുന്നു. ആ കാലഘട്ടം അവസാനിക്കും മുമ്പ് ദേവാലയങ്ങൾ, ശവകുടീരങ്ങൾ എന്നിവ നിർമ്മിക്കുവാൻ തുടങ്ങിയിട്ടുമുണ്ടായിരുന്നു.
 
നവീനശിലായുഗത്തിൽ നാഗരികതയുടെ പൊടിപ്പുകൾ കാണാമെങ്കിലും ഒരു സംസ്കാരപ്പിറവി നമുക്ക് ആദ്യമായി കണ്ടെത്താനാകുന്നത് വെങ്കലയുഗത്തിലാണ്[[വെങ്കലയുഗം|വെങ്കലയുഗ]]ത്തിലാണ്.
 
ഇക്കാലത്ത് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. വെങ്കലയുഗത്തിലാണ് ആധുനികസംസ്കാരത്തിന്റെ സൃഷ്ടിഘടകങ്ങളിൽ പ്രധാനപ്പെട്ടവയെല്ലാം വ്യക്തമായി രൂപംകൊണ്ടതും.
വരി 14:
നാഗരികത നേടുന്നതിനുള്ള ആദ്യത്തെ ഉപാധി എളുപ്പത്തിൽ ജോലിചെയ്യുവാൻ കഴിയുന്ന, വിസ്തൃതവും ഫലഭൂയിഷ്ഠവുമായ ഭൂമിയാണ്. അത്തരം സ്ഥലങ്ങളിൽ ഫലഭൂയിഷ്ഠമായ മണ്ണുമാത്രമല്ല കൊല്ലംമുഴുവൻ പുറത്തു ജോലി ചെയ്യുവാൻ അനുവദിക്കുന്ന കാലാവസ്ഥയും അനിവാര്യമായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താനായെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ പ്രതിസന്ധി തുടർന്നുകൊണ്ടേയിരുന്നു. ആറുമാസക്കാലം കഠിനാധ്വാനം ചെയ്തു വിളവുണ്ടാക്കിയാലും ഫലഭൂയിഷ്ഠമായ പല സ്ഥലങ്ങളിലും വർഷത്തിന്റെ അവശേഷിക്കുന്ന നാളുകൾ അവരെ ചലനരഹിതരാക്കുംവിധമുള്ള തണുപ്പാർന്നതായിരുന്നു. അതുകൊണ്ട് അനുയോജ്യമായ മണ്ണ്; കൊല്ലം മുഴുവൻ അനുയോജ്യമായ കാലാവസ്ഥ ഇവ രണ്ടുമുള്ള സ്ഥലങ്ങൾ, മനുഷ്യൻ തേടിക്കൊണ്ടേയിരുന്നു.
 
അങ്ങനെയിരിക്കെ ഒരേ കാലഘട്ടത്തിൽ രണ്ടു പുത്തൻ പ്രദേശങ്ങൾ ഉയർന്നുവന്നു. തങ്ങളുടെ ഉദ്ഭവസ്ഥാനങ്ങളിൽ നിന്ന് എക്കലും കൊണ്ട് [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിലേക്ക്]] [[യൂഫ്രട്ടീസ്]], [[ടൈഗ്രീസ് നദി|ടൈഗ്രീസ്]] നദികൾ കടന്നുപോയ, അതിവിസ്തൃതമായ ചതുപ്പുനിലം ക്രമേണ വെള്ളം വറ്റി ഉറയ്ക്കുവാൻ തുടങ്ങിയതോടെയാണ് ഒരു പ്രദേശം പിറന്നത്. മറ്റൊന്ന് മനുഷ്യാധിവാസയോഗ്യമായി മാറിയ [[ഈജിപ്ത്|ഈജിപ്തിലെ]] ഡെൽറ്റാ പ്രദേശമായിരുന്നു. വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന വെള്ളപ്പൊക്കങ്ങൾ, തീരഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് മാറ്റുകൂട്ടുന്നതായി മാറിയതാണ് അവിടെയുണ്ടായ പരിവർത്തനത്തിന് പ്രധാനകാരണം. ചെറുതും ഒറ്റതിരിഞ്ഞതുമായ ഗ്രാമപ്രദേശങ്ങൾക്കുപകരം മനുഷ്യർ അതിവിസ്തൃതമായ ഈ പുത്തൻപ്രദേശങ്ങളിലേക്ക് ചേക്കേറുവാൻ തുടങ്ങിയതോടെയാണ് നദീതടസംസ്കാരങ്ങളുടെ പിറവിയുടെ കഥ ആരംഭിക്കുന്നത്. അവിടങ്ങളിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധമുള്ള സങ്കീർണസ്വഭാവത്തോടുകൂടിയ രാഷ്ട്രീയാസ്തിത്വങ്ങൾ ഉദയം ചെയ്തു; തൊഴിലുകൾ വിദഗ്ദ്ധ തൊഴിലുകളായി; വാണിജ്യം സംവിധാനം ചെയ്യപ്പെട്ടു; എഴുത്തുവിദ്യ കണ്ടുപിടിക്കപ്പെട്ടു; നവീന ശിലായുഗത്തിലെ അലങ്കാരപ്രധാനമായ കല പ്രതീകാത്മക കലയിലേക്ക് വഴിമാറി.
 
പ്രചോദനവും അതിൽനിന്നുടലെടുത്ത വിപ്ലവവും ഒന്നുതന്നെ ആയിരുന്നെങ്കിലും നൈൽനദീതടത്തിലും[[നൈൽ നദി|നൈൽനദീ]]തടത്തിലും യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിലും സംഭവിച്ച പരിവർത്തനത്തിന്റെ പ്രവർത്തനക്രമം പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു. അതിൽ ഏറ്റവും പ്രധാനം രാഷ്ട്രീയസംവിധാനത്തിലുണ്ടായ വ്യത്യാസമാണ്. മെസപ്പൊട്ടേമിയയിൽ[[മെസപ്പൊട്ടേമിയ]]യിൽ വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്കൃതസമൂഹങ്ങൾ രൂപപ്പെടുകയും ആ നഗരങ്ങൾ തങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയുമായിരുന്നു. നൈൽ നദീതടത്തിലാകട്ടെ രാജാവിന്റെ കീഴിൽ അത് ഒറ്റ രാജ്യമായി രൂപപ്പെട്ടു.
 
മെസപ്പൊട്ടേമിയയിലെ 'പുതുഭൂമി' രണ്ടു വ്യത്യസ്ത ജനസമൂഹങ്ങൾക്കായി വിഭജിക്കപ്പെടുകയായിരുന്നു - സുമറും അക്കാദും. ക്രമേണ അവിടങ്ങളിൽ സുമേറിയൻ സംസ്കാരവും അക്കാദിയൻ സംസ്കാരവും പിറന്നു. ക്രി.മു. 3000-മാണ്ടോടെയാണ് ഇവ രൂപപ്പെട്ടത്. ബാബിലോണിയൻ, അസീറിയൻ സംസ്കാരങ്ങളുടെ ഈറ്റില്ലവും മെസപ്പൊട്ടേമിയയായിരുന്നു.
 
മെസപ്പൊട്ടേമിയയ്ക്കു തൊട്ടുപിന്നാലെ വന്ന നൈൽനദീ തടസംസ്കാരം പിറന്ന ഭൂപ്രദേശത്ത് ആധുനിക ബേഹലൊമാലി വംശജരുടെ പ്രപിതാക്കന്മാരായിരുന്ന കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങളുടെ വർഗത്തിൽപ്പെട്ടവരായിരുന്നു ആദിമജനത. ജലവിതാനം താഴ്ന്ന്, ഫലഭൂയിഷ്ഠമായ പുത്തൻ തടം ഉണ്ടായതോടുകൂടി അയൽരാജ്യങ്ങളിൽ നിന്ന് കുടിയേറ്റമുണ്ടായി. ലിബിയക്കാർ[[ലിബിയ]]ക്കാർ വടക്കുപടിഞ്ഞാറു നിന്നെത്തി; സെമൈറ്റുകൾ കിഴക്കുനിന്നെത്തി. തെക്കും തെക്കുപടിഞ്ഞാറുനിന്നുമായി നുബിയർ തുടങ്ങിയവരുമെത്തി. ക്രി.പി.സു. നാലാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാദത്തോടെ നൈൽ നദീതടം ഇങ്ങനെ ഒരു സമ്മിശ്രജനസമൂഹത്താൽ നിറഞ്ഞു. നാലാം ശ.-ത്തിന്റെ അവസാനത്തോടെ ശാരീരികമായ പ്രത്യേകതകൾ പോലും മനസ്സിലാക്കാനാവാത്ത വിധം അവർ ഇടകലർന്നു കഴിഞ്ഞുതുടങ്ങി. അങ്ങനെ ഉണ്ടായ ഒരു ഐക്യവംശം തനതായ സ്വഭാവങ്ങൾ വളർത്തിയെടുക്കാനും, തങ്ങൾ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുകൂലസാഹചര്യങ്ങൾ ചൂഷണം ചെയ്യുവാനും തുടങ്ങിയതോടെയാണ് സവിശേഷമായ നൈൽനദീതട സംസ്കാരം യാഥാർഥ്യമായത്.
 
==പ്രധാന നദീതടസംസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്