"സി.എഫ്. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
 
==അവലംബം==
{{reflist}}ലാളിത്യമാണു മുഖമുദ്ര. സിഎഫ് സാർ എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന സി.എഫ്. തോമസ് മൂന്നര പതിറ്റാണ്ടിലേറെയായി എംഎൽഎ പദവിയിൽ തുടരുമ്പോഴും സ്കൂൾ അധ്യാപകനായിരുന്ന കാലത്തേതിൽ നിന്ന് ഒരു മാറ്റവുമില്ല. എന്നാൽ, ഒരു പൊതുപ്രവർത്തകൻറെ ആർജവവും ഗൗരവവും തീരുമാനങ്ങളിലുണ്ട്. പരാതിയോ പരിഭവമോ ശീലമല്ല. പൊതുജീവിതത്തിൽ അരനൂറ്റാണ്ടു പിന്നിട്ട സി.എഫ്. തോമസ് മൂന്നര പതിറ്റാണ്ടും ചങ്ങനാശേരി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു. പാർലമെൻററി രാഷ്ട്രീയത്തിൽ നിന്നു പിന്മാറുകയാണെന്നു 2011ൽ അഭ്യൂഹമുണ്ടായിരുന്നു. ഒടുവിൽ സിഎഫ് തന്നെ മത്സരിച്ചു. വിജയിച്ചു.
{{reflist}}
 
തുടക്കം കെഎസ്യുവിൽ
1956 കെഎസ്യുവിലൂടെ കോൺഗ്രസിലെത്തി. ചങ്ങനാശേരി ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് എന്ന നിലയിൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചു. കേരള കാത്തലിക് സ്റ്റുഡൻസ് ലീഗ് ജനറൽ സെക്രട്ടറിയായി. 1959 ലെ വിമോചന സമരത്തിൽ നേതൃത്വപരമായ പങ്ക് 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ സ്ഥാപകാംഗം. ചങ്ങനാശേരി മണ്ഡലം പ്രസിഡൻറ് ,സെക്രട്ടറി ,ജില്ലാ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ. പാർട്ടി പിളർപ്പ് നേരിട്ടപ്പോഴെല്ലാം കെ.എം. മാണിയുടെ വിശ്വസ്തൻ. 1980 ൽ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ 1980 വരെ ചങ്ങനാശേരി സെൻറ് ബർക്ക്സ്മെൻ ഹൈസ്കൂളിൽ അദ്ധ്യാപകൻ .തുടർച്ചയായി എട്ടു തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധാനം ചെയ്തുവെന്ന റെക്കോഡിനുടമ. എ.കെ. ആൻറണിയുടെ മന്ത്രിസഭയിൽ ഗ്രാമവികസനം, ഖാദി, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയുളള മന്ത്രി.
 
യുഡിഎഫിൻറെ കോട്ട
മത്സരിച്ചാൽ അതു ചങ്ങനാശേരിയിൽ തന്നെ. ചങ്ങനാശേരി അതിരൂപതയുടെ ശക്തമായ പിൻബലം. യുഡിഎഫിൻറെ കോട്ടയാണ് മണ്ഡലം. കേരള കോൺഗ്രസുകാരെക്കാൾ കോൺഗ്രസ് പ്രവർത്തകരുമായി അഭേദ്യ ബന്ധം. എൻഎസ്എസ്, എസ്എൻഡിപി, മുസ്ലിം വിഭാഗങ്ങൾക്കു സ്വീകാര്യൻ. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലു. ചങ്ങനാശേരിയുടെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് അഴിക്കാൻ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിൽ ബൈപാസ് യാഥാർഥ്യമാക്കി. പടിഞ്ഞാറൻ മേഖലയിലൂടെ മറ്റൊരു ബൈപാസ് നിർമ്മിക്കുന്നതിനുളള ശ്രമം തുടരുന്നു.
കുട്ടനാടൻ മേഖലയുടെ കവാടം കൂടിയായ ചങ്ങനാശേരിയുടെ പടിഞ്ഞാറൻമേഖല നെൽകൃഷിയുടെ കേന്ദ്രമാണ്. ഇവിടെ കൃഷിക്കാർക്കുവേണ്ടി ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകി.. വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന ചങ്ങനാശേരിയുടെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായി നേതൃത്വപരമായ പങ്ക്. ചങ്ങനാശേരി നഗരസഭ , വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ വികസനത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിരവധി കർമ പദ്ധതികൾ നടപ്പാക്കി.ഇനിയൊരു മത്സരത്തിനുണ്ടെങ്കിൽ അതു ചങ്ങനാശേരി മാത്രം. കെ.എം മാണിയുമായിട്ടുള്ള ഹൃദയബന്ധം തന്നെയാണ് സി.എഫ്. തോമസിൻറെ എക്കാലത്തേയും ബലം .അതിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. അനാരോഗ്യമൂലം പിന്മാറുന്നുവെന്ന് സ്വമേധയാ പറഞ്ഞാലേ മറ്റൊരാൾക്കു സാധ്യതയുള്ളൂ.
"https://ml.wikipedia.org/wiki/സി.എഫ്._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്