"നാനൂർ കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
 
 
==കൂട്ടക്കൊല==
2000 ജൂലൈ 27 നാണ് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.(എം)]] ജില്ലാ കമ്മിറ്റി അംഗമായ നിത്യാ ചാറ്റർജിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ തൊഴിലാളികളുടെ നേരെ ആക്രമണം അഴിച്ചു വിട്ടത്. ഒരു കൃഷിയിടത്തിൽ വിളവെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ഈ ആക്രമണത്തിലേക്കു നയിച്ചത്. പതിനൊന്ന് കർഷകർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിന്റെ]] രാഷ്ട്രീയ ചരിത്രത്തിൽ അടുത്തിടെയുണ്ടായി ദുരന്തങ്ങളിലൊന്നാണ് നാനൂർ കൂട്ടക്കൊല. സായുധരായ സി.പി.ഐ.(എം) പ്രവർത്തകർ തന്റെ കൺമുന്നിൽ കർഷകരെ ആക്രമിക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ പ്രധാന ദൃക്സാക്ഷിയും [[തൃണമൂൽ കോൺഗ്രസ്|തൃണമൂൽ]] പ്രവർത്തകനുമായ അബ്ദുൾ ഖാലിക് സാക്ഷ്യപ്പെടുത്തുന്നു.<ref name=thetelegraph11112010>{{cite news|title=സി.പി.എം. 4 & 40 ഹെൽഡ് ഗിൽറ്റി ഓൺ നാനൂർ മസ്സാക്കർ|url=http://archive.isXpKCCis/XpKCC|publisher=ദ ടെലിഗ്രാഫ്|date=2010-11-11|accessdate=2014-07-18}}</ref> കൊല്ലപ്പെട്ടവർ എല്ലാവരും തന്നെ തൃണമൂൽ കോൺഗ്രസ്സ് പാർട്ടിയുടെ അനുഭാവികളായിരുന്നു.<ref name=ie12112010>{{cite news|title=നാനൂർ മസ്സാക്കർ, ലൈഫ് ടേം ഫോർ 44 സി.പി.എം. മെൻ|url=http://archive.isyC4t8is/yC4t8|publisher=ദ ഇന്ത്യൻ എക്സ്പ്രസ്സ്|date=2010-11-12|accessdate=2014-07-18}}</ref>
 
കൊല്ലപ്പെട്ടവർ എല്ലാം തന്നെ കവർച്ചക്കാരായ ആളുകളായിരുന്നുവെന്ന് പിറ്റേദിവസം സി.പി.ഐ.(എം) വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങളുൾപ്പടെയുള്ളവർ തെളിവുകളുമായി രംഗത്തെത്തിയപ്പോൾ കൊല്ലപ്പെട്ടവർ ഭൂരഹിതരായ കർഷകരാണെന്നും, ഭൂമി സംബന്ധമായ ഒരു തർക്കത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും സി.പി.ഐ.(എം) നിലപാടു മാറ്റി. കൊല്ലപ്പെട്ടവർ സായുധരായ കവർച്ചക്കാരായിരുന്നുവെന്ന് നാനൂരിൽ നിന്നുമുള്ള പാർലിമെന്റംഗവും, [[ലോക്‌സഭ സ്പീക്കർ|ലോക്സഭാ സ്പീക്കറുമായ]] [[സോമനാഥ് ചാറ്റർജി]] ആരോപിച്ചത് വിവാദമായി മാറി.<ref name=hinduonnet0505>{{cite news|title=അറ്റാക്ക് ഇൻ നാനൂർ|url=http://archive.is69Cbyis/69Cby|publisher=ദ സ്റ്റേറ്റ്സ്മാൻ|accessdate=2014-07-17}}</ref>
 
2005 മേയ് 12 ന് പ്രധാന ദൃക്സാക്ഷിയായിരുന്ന അബ്ദൾ ഖാലിക്കുൾപ്പടെയുള്ള ചിലരെ ഒരു അക്രമി സംഘം ആക്രമിക്കുകയുണ്ടായി. അബ്ദുൾ ഖാലികിന് ഈ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു. അക്രമികളിൽ നാലുപേരെ പിറ്റേ ദിവസം പോലീസ് അറസ്റ്റു ചെയ്തു. ഭരണകക്ഷിയായ സി.പി.ഐ.(എം)മ്മുമായി ബന്ധമുള്ളവരാണ് ഈ അക്രമികളെന്ന് പ്രാദേശികവാസികൾ ആരോപിച്ചിരുന്നുവെങ്കിലും, അവർക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചില്ല.<ref name=goonsattack>{{cite news|title=സി.പി.ഐ.(എം) ഗൂൺസ് അറ്റാക്ക് ഓൺ നാനൂർ വിറ്റ്നസ്സസ്സ്|url=http://archive.is/pWAQ4|date=2000-05-12|accessdate=2014-07-17}}</ref>
2005 ൽ കേസിന്റെ വിചാരണ തുടങ്ങുന്നതിനു മുമ്പ് നാനൂർ പ്രദേശത്ത് ചിലർ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാനൂരിൽ പോലീസ് ക്യാംപുകൾ ഉണ്ടെങ്കിലും ആ പ്രദേശം ഇപ്പോഴും സി.പി.ഐ.(എം)മ്മിന്റെ വരുതിയിലാണെന്ന് സ്ഥലം സന്ദർശിച്ച തൃണമൂൽ പ്രവർത്തകർ ആരോപിക്കുകയുണ്ടായി.
 
നാനൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വൈകിക്കുന്നതിന്റെ പേരിൽ കൊൽക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.<ref name=thetelegraph>{{cite news|title=കോർട്ട് റാപ് ഫോർ നാനൂർ ഡിലേ|url=http://archive.iso6b8Xis/o6b8X|publisher= ദ ടെലിഗ്രാഫ്|date=2004-01-17|accessdate=2014-07-17}}</ref><ref name=thetelegeraph>{{cite news|title=സി.പി.എം 44 ഗിവൻ ലൈഫ് ടേം ഇൻ നാനൂർ കില്ലിങ്|url=http://archive.is3kMH1is/3kMH1|publisher=ദ ടെലിഗ്രാഫ്|date=2010-11-12|accessdate=2014-07-17}}</ref>
 
==വിധി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314777" എന്ന താളിൽനിന്ന് ശേഖരിച്ചത്