"തിരുനയിനാർകുറിച്ചി മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
{{PU|ThirunayinarkurichiThirunainar Kurichi Madhavan Nair}}
മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു '''തിരുനൈനാർകുറിച്ചി മാധവൻ നായർ'''. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.<ref>B. Vijayakumar (January 3, 2009). [http://www.hindu.com/mp/2009/01/03/stories/2009010353731300.htm "Harishchandra 1955"]. ''The Hindu''. Retrieved May 3, 2014.</ref><ref>B. Vijayakumar (September 13, 2008). [http://www.hindu.com/mp/2008/09/13/stories/2008091353631300.htm "Bhaktakuchela 1961"]. Retrieved May 3, 2014.</ref> [[ഹരിശ്ചന്ദ്ര (ചലച്ചിത്രം)|ഹരിശ്ചന്ദ്ര]] എന്ന ചിത്രത്തിലെ ''ആത്മവിദ്യാലയമേ..'', [[ഭക്തകുചേല]]യിലെ ''ഈശ്വരചിന്തയിതൊന്നേ...'' എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
{{Needs image}}
{{Infobox musical artist
| Name = തിരുനയിനാർകുറിച്ചി മാധവൻ നായർ
| Img =
| Img_capt =
| Img_size =
| Background = solo_singer
| birth_date = {{birth date|1913|03|16}}{{തെളിവ്}}
| death_date = {{death date and age|1965|04|01|1913|03|16}}
| Origin = [[കേരളം]], [[ഇന്ത്യ]]
| Genre =
| occupation = [[ഗാനരചയിതാവ്]] [[കവി]]
| Years_active = 1952-1965
| Label =
| Associated_acts =
| URL =
| Current_members =
| Past_members =
}}
കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു '''തിരുനയിനാർകുറിച്ചി മാധവൻ നായർ'''. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1913-ൽ [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലെ]] [[തിരുനയിനാർകുറിച്ചി]] ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
 
പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിലായിരുന്നു]] ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം [[തമിഴ്‌നാട്ടിലെ ജില്ലകൾ|തമിഴ്നാട്ടിലായി)]] തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം [[ആകാശവാണി തിരുവനന്തപുരം|ആകാശവാണിയിലൂടെ]] കേന്ദ്രസർക്കാർ ജീവനക്കാരായി.<ref>{{cite web|title=മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി|url=http://archive.is/jmE1Y|website=മാധ്യമം|accessdate=2 ഏപ്രിൽ 2015}}</ref> ചലച്ചിത്രനിർമ്മാതാവ് [[പി.സുബ്രഹ്മണ്യം]] ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ''[[ആത്മസഖി]]'' എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.
==ജീവിതരേഖ==
മലയാളം വിദ്വാൻ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ [[അധ്യാപകൻ|അധ്യാപകനായിരുന്നു.]] 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻറ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് [[ആകാശവാണി|ആകാശവാണിയായപ്പോഴും]] ശ്രീ മാധവൻ നായർ അമരത്തു തന്നെ ഉണ്ടായിരുന്നു. പല [[ഭാഷ|ഭാഷകളിൽ]] പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. [[ആത്മസഖി]] എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ''കന്നിക്കതിരാടും നാൾ'' എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
 
==പ്രശസ്തമായ ഗാനങ്ങൾ==
*ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ - ഭക്തകുചേല
*ആത്മവിദ്യാലയമേ - ഹരിശ്ചന്ദ്ര
എന്നീ പ്രശസ്ത തത്ത്വചിന്താ ഗാനങ്ങൾ അദ്ദേഹത്തിനന്റെ സംഭാവനയാണ്.
*[[പാടാത്ത പൈങ്കിളി (ചലച്ചിത്രം)|പാടാത്ത പൈങ്കിളി]]
*[[ആത്മസഖി]]
*[[പൊൻകതിർ]]
*[[അവകാശി]]
*ആനവളർത്തിയ വാനമ്പാടി
തുടങ്ങിയവയാണ്‌ ശ്രീ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. 26 ചലച്ചിത്രങ്ങൾക്കായി അദ്ദേഹം 241 പാട്ടുകൾ എഴുതിയിട്ടുണ്ട്.<ref>[http://www.malayalasangeetham.info/displayProfile.php?category=lyricist&artist=Thirunayinaarkurichi%20Madhavan%20Nair മലയാളസംഗീതം ഇൻഫോയിൽ നിന്ന്] തിരുനയനർകുറിച്ചി മാധവൻ നായർ</ref> ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് [[ബ്രദർ ലക്ഷ്മണൻ|ബ്രദർ ലക്ഷ്മണനായിരുന്നു]].{{തെളിവ്}}
 
==അവാർഡ്==
കുറച്ചുനാൾ ''മുരളി'' എന്ന തൂലികാനാമത്തിൽ ഗാനരചന നിർവ്വഹിച്ച ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഗാനമുരളി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു [[തിരക്കഥ|തിരക്കഥയും]] രചിച്ചിരുന്നു.
 
==വിവാഹജീവിതം==
അമ്മാവന്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകൾ. 1965 ഏപ്രിൽ 1-ന് [[കാൻസർ|കാൻസർബാധയെത്തുടർന്ന്]] അദ്ദേഹം അന്തരിച്ചു.<ref>[http://www.malayalachalachithram.com/profiles.php?i=69 മലയാള ചലച്ചിത്രം.കോമിൽ നിന്ന്] തിരുനയിനാർകുറുച്ചി മാധവൻ നായർ</ref>
 
==അവലംബം==
{{reflistRL}}
 
[[വർഗ്ഗം:1913-ൽമലയാള ജനിച്ചവർചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:1965-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 1-ന് മരിച്ചവർ]]
[[വർഗ്ഗം:ഗാനരചയിതാക്കൾ]]
[[വർഗ്ഗം:തിരക്കഥാകൃത്തുകൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314553" എന്ന താളിൽനിന്ന് ശേഖരിച്ചത്