"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 17:
|പ്രധാന ആകർഷണങ്ങൾ = [[ചെറായി ബീച്ച്|ചെറായി കടപ്പുറം]]</br>[[പുത്തൻ വേലിക്കര വിനോദസഞ്ചാരകേന്ദ്രം‍]],</br>[[കോട്ടക്കാവ് സെന്റ്. തോമസ് പള്ളി]]
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് '''പറവൂർ'''. തദ്ദേശീയമായി പറൂർ എന്നും അറിയപ്പെടുന്ന ഇതാണ് [[മുസിരിസ്]] എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.<ref name=huntformuziriz>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =httpshttp://archive.todayis/9QeYy |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുൻസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ [[തെക്കൻ പറവൂർ]] എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിൽ ഈ പേരിനോടു സാമ്യം ഉള്ള [[പരവൂർ]] എന്ന ഒരു പട്ടണവും ഉണ്ട്.
 
== പേരിനു പിന്നിൽ ==
വരി 67:
ചരിത്ര പ്രാധാന്യമുള്ള [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് |ചേന്ദമംഗലം]] എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന [[പാലിയത്തച്ചൻ|പാലിയത്ത് അച്ചൻമാരുടെ]] ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.
 
1798 ൽ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] പടയോട്ടം പറവൂരിലെ ജനങ്ങളെ വല്ലാതെ ബാധിച്ചു. ആളുകൾ കൈയ്യിലുള്ളതെല്ലാം അവിടെത്തന്നെ കുഴിച്ചിട്ട ശേഷം ജീവനും കൊണ്ട് പലായനം ചെയ്യുകയുണ്ടായി. എന്നാൽ യുദ്ധം ഒഴിഞ്ഞശേഷം പലർക്കും അത് തിരിച്ചെടുക്കാൻ സാധിച്ചില്ല. അടുത്ത കാലത്ത് പറവൂരിനടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും മണൽ ഖനനം ചെയ്യുന്ന സമയത്ത് ലഭിച്ച സ്വർണ്ണനാണയങ്ങൾ ഇങ്ങനെ യുദ്ധകാലത്ത് ആളുകൾ ഉപേക്ഷിച്ചുപോയതാവാം എന്നു കരുതുന്നു.<ref name=keralhistory>{{cite web|title=ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് കേരള|url=http://archive.todayis/XFYaV|publisher=കേരളഹിസ്റ്ററി.നെറ്റ്|accessdate=2014-07-18}}</ref> റോമൻ നാണയങ്ങളായിരുന്നു അവിടെ നിന്നും കണ്ടെടുത്തത്. പറവൂർ ഒരു യുദ്ധഭൂമിയായിരുന്നതിന്റെ ശേഷിപ്പാണ് വെടിമറ എന്ന സ്ഥലം.
 
==ഐതിഹ്യം==
വരി 80:
==വിനോദസഞ്ചാരം==
[[File:Jewish Synagogue at Kottayil Kovilakom, North Paravur.JPG|thumb|വടക്കൻ പറവൂരിലെ ജൂതപ്പള്ളി]]
മനോഹരമായ [[ചെറായി ബീച്ച്]] ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും [[ജൂതർ|ജൂത]] കുടിയേറ്റ മേഖലയുമായിരുന്നു <ref name=hindu1>{{cite news|title=സിനഗോഗ് സെറ്റ് ടു ഷോകേസ് ഹിസ്റ്ററി|url=httpshttp://archive.todayis/Fikz5|publisher=ദ ഹിന്ദു|date= 2005-03-01|accessdate=2014-07-18}}</ref>. ഒരു ജൂത [[സിനഗോഗ്|സിനഗോഗും]] ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും [[ഇസ്രായേൽ]] രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-[[തൃശ്ശൂർ]] അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് [[വൈപ്പിൻ|വൈപ്പിൻ ദ്വീപ്]] ആണ് , മറ്റൊരതിര്[[തൃശ്ശൂർ ജില്ല| തൃശ്ശൂർ ജില്ല]] ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ [[കോട്ടക്കാവ് സെന്റ്. തോമസ് പള്ളി|കോട്ടക്കാവ്‌ പള്ളി]] പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌.<ref name=keralatourism>{{cite web|title=മുസിരിസ് ഹെറിട്ടേജ്, വടക്കൻ പറവൂർ|url=httpshttp://archive.todayis/oru8g|publisher=കേരള ടൂറിസം|accessdate=2014-07-18}}</ref> വിശുദ്ധ തോമാസ് സ്ഥാപിച്ച [[ഏഴരപ്പള്ളികൾ|ഏഴരപള്ളികളിൽ]] ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌.
 
പറവൂരിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആരാധാനാലയമാണ് കോട്ടക്കാവ് പള്ളി. വിശുദ്ധ തോമാസ് സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. എന്നാൽ ജൈനമതക്കാരുടെ ആരാധനാലയത്തെ അവരുടെ പലായനത്തിനുശേഷം ക്രൈസ്തവർ സ്വന്തമാക്കിയതോ അവകാശം സ്ഥാപിച്ചതോ ആയിരിക്കാമെന്നും ഒരു വാദം നിലവിലുണ്ട്.
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്