"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,057 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
1.39.62.245 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (1.39.62.245 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം.
 
മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു. ഞൊടിയിടയിൽ തന്നെ കോൺസ്റ്റാൻ്റിനോപ്പിൾ നഗരം വളഞ്ഞു. എന്നാൽ ആദ്യ മുന്നേറ്റങ്ങൾ പോലെ എളുപ്പമായിരുന്നില്ല തുടർന്നുളളവ. റോമൻ ഭാഗത്ത് നിന്നും കനത്ത പ്രതിരോധം നേരിട്ടുകൊണ്ടിരുന്നു. ഉപരോധം വർഷങ്ങളോളം നീണ്ടുനിന്നു. റോമൻ-യൂറോപ്യൻ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിരോധത്തെ അതിജീവിച്ചും നടത്തിയ ഉപരോധം നാളുകളേറെയായിട്ടും കാര്യമായ ഭലം കാണാതിരുന്നതിനാൽ AD 678 ൽ മുആവിയ പിൻവാങ്ങി.
 
'''ഉത്തരാഫ്രിക്കൻ പടയോട്ടങ്ങൾ'''
 
ഖലീഫാ ഉമറിൻ്റെ ഭരണകാലത്ത് തുടങ്ങിവെക്കപ്പെട്ടതായിരുന്നു ഉത്തരാഫ്രിക്കൻ അധിനിവേശങ്ങൾ. ക്രമേണ ഉമവികളുടെ ശ്രദ്ധ ആഫ്രിക്കയിലേക്ക് തിരിഞ്ഞു. ഈജിപ്റ്റും സൈറനൈക്കയും തുടക്കം മുതൽക്കെ തന്നെ ഖിലാഫത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ മുആവിയ ഉത്തരാഫ്രിക്കയിലെ സർവ്വ സൈന്യാധിപനായി ഉഖ്ബ ബിൻ നാഫിഇനെ നിയമിച്ചതോടെയാണ് പ്രസിദ്ധമായ മഗ്രിബ് യുദ്ധങ്ങൾ ആരംഭിക്കുന്നത്.
 
ധീരനായ യോദ്ധാവായിരുന്നു ഉഖ്ബ. പതിനായിരക്കണക്കിന് സൈനികരോടൊപ്പം ഉത്തരാഫ്രിക്കയിലേക്ക് പ്രവേശിച്ച അദ്ദേഹം സൈറനൈക്കയുടെ പടിഞ്ഞാറായി 'മഗ്രിബ്' രാജ്യങ്ങൾ കീഴടക്കാൻ ആരംഭിച്ചു. പ്രതിരോധിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഭലമായതിനാൽ ആഫ്രിക്കയിലെ ബെർബർ വംശക്കാർ ഉഖ്ബക്ക് കീഴടങ്ങി. നൂറ്റാണ്ടുകൾക്ക് മുൻപ് റോമക്കാർ തകർത്തുകളഞ്ഞ കാർത്തേജിൻ്റെ നാശാവശിഷ്ടങ്ങൾക്ക് സമീപം അദ്ദേഹം വിശ്വപ്രസിദ്ധമായ ഹൈറുവാൻ പട്ടണം സ്ഥാപിച്ചു.
 
സഹാറാ മരുഭൂമിക്കപ്പുറം അറ്റ്ലസ് പർവ്വതനിരകൾ കടന്ന മുസ്ലീം സൈന്യം അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ തീരങ്ങൾ വരെ ചെന്നെത്തി. അവിടെ വെച്ച് സൈന്യാധിപൻ ഉഖ്ബ ബിൻ നാഫിഅ് പറഞ്ഞ വാക്കുകൾ ഏറെ പ്രസിദ്ധമാണ്. അറ്റ്ലാൻ്റിക്കിൻ്റെ ഓളങ്ങളിലേക്ക് തൻ്റെ കുതിരയെ ഇറക്കിയിട്ട് ഉഖ്ബ പറഞ്ഞുവത്രേ, "എൻ്റെ ലക്ഷ്യത്തിന് മുൻപിൽ ഈ സമുദ്രം ഇല്ലായിരുന്നുവെങ്കിൽ, അല്ലാഹുവിൻ്റെ പ്രവാചകൻ്റെ വിജയപതാക ഭൂമിയുടെ അറ്റം വരെ ഞാൻ എത്തിച്ചേനെ" എന്ന്..!! (അൽ ബയാൻ)
 
ഏകദേശം AD 680 ഓടെ ഉത്തരാഫ്രിക്ക പൂർണ്ണമായും ഇസ്ലാമിക ഖിലാഫത്തിന് കീഴടങ്ങി. ബെർബറുകൾ ഒന്നടങ്കം ഇസ്ലാം മതത്തിലേക്ക് കടന്നുവന്നു. ആഫ്രിക്കയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് അൽഭുതകരമായ പരിവർത്തനത്തിനാണ് ഈ പടയോട്ടങ്ങൾ കാരണമായത്.
 
'''സിന്ധാക്രമണം'''
 
സിന്ധിലെ കടൽകൊള്ളക്കാർ അവിടത്തെ രാജാവായ ദാഹിറിന്റെ അറിവോടെ ഹി. 90-ൽ 18 കപ്പലുകൾ പിടിച്ചുവെച്ചു. സറൻദീപിൽ (ശ്രീലങ്ക) നിന്നും ഖലീഫക്ക് അയച്ച സമ്മാനങ്ങളും നാവികരും മുസ്‌ലിം സ്ത്രീകളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സറൻദീപിലും സിലോണിലും കച്ചവടത്തിലേർപ്പെട്ടിരുന്നവരായിരുന്നു അവരുടെ പിതാക്കൻമാർ. അവർ അവിടെ വെച്ച് മരണപ്പെട്ടപ്പോൾ തിരിച്ചു പോകുകയായിരുന്നു സ്ത്രീകൾ. അവർ ഹജ്ജാജിന്റെ സഹായം ചോദിച്ച് ഉച്ചത്തിൽ നിലവിളിച്ചു. ഈ വാർത്ത ഹജ്ജാജിന്റെ അടുത്തെത്തിയപ്പോൾ അവർക്കുത്തരം നൽകാൻ അദ്ദേഹം തീരുമാനിച്ചു. 
 
സമാധാനപരമായ മാർഗത്തിലൂടെ സ്ത്രീകളെയും നാവികരെയും മോചിപ്പിക്കാൻ ഹജ്ജാജ് ആവശ്യപ്പെട്ടു. എന്നാൽ കടൽകൊള്ളക്കാർ ചെയ്തതിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് രാജാവ് ദാഹിർ പറഞ്ഞു. ഈ മറുപടി ഹജ്ജാജിനെ പ്രകോപിപ്പിച്ചു. ഒന്നിനു പിറകെ ഒന്നായി സൈന്യത്തെ അയച്ചു. ഒന്നാമത്തേത്ത് അബ്ദുല്ലാഹ് ബിൻ നബ്ഹാന്റെ കീഴിലായിരുന്നു. അദ്ദേഹം രക്തസാക്ഷിയായപ്പോൾ ബദീൽ ബിൻ ത്വഹ്ഫയെ അയച്ചു. ലക്ഷ്യം നേടാതെ അദ്ദേഹവും രക്തസാക്ഷിയായി.
 
തന്റെ പടനായകർ ഓരോരുത്തരായി രക്തസാക്ഷികളായത് ഹജ്ജാജിനെ ദേഷ്യം പിടിപ്പിച്ചു. ആ നാട് കീഴടക്കുമെന്നും അവിടെ ഇസ്‌ലാം വ്യാപിപ്പിക്കുമെന്നും ഹജ്ജാജ് ശപഥം ചെയ്തു. വ്യവസ്ഥാപിതമായ ഒരു പടയോട്ടത്തിന് ഹജ്ജാജ് തീരുമാനിച്ചു. സിന്ധ് കീഴടക്കാൻ ചെലവഴിക്കുന്നതിന്റെ ഇരട്ടി രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് ഇതിനോട് യോജിച്ചു.
 
മുസ്‌ലിം സൈന്യത്തെ നയിക്കാൻ മുഹമ്മദ് ബിൻ ഖാസിം സഖഫിയെയാണദ്ദേഹം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മനക്കരുത്തും ധൈര്യവും സമർപ്പണവും കണ്ടായിരുന്നു അതിന് പ്രേരിപ്പിച്ചത്. യുദ്ധക്കളത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി അദ്ദേഹത്തെ ഒരുക്കി. പ്രഗൽഭരായ 20,000 പടയാളികളുള്ള സൈന്യവുമായി മുഹമ്മദ് ബിൻ ഖാസിം നീങ്ങി. സൈന്യം ഹി. 90-ൽ ഇറാൻ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മികവുറ്റ യുദ്ധപാടവവും ആസൂത്രണവും പ്രകടമാക്കിയ ഒന്നായിരുന്നു അത്. കിടങ്ങുകൾ കുഴിക്കുകയും പതാകകളുയർത്തുകയും പീരങ്കികൾ സ്ഥാപിക്കുകയും ചെയ്തു. വലിയ പാറക്കല്ലുകൾ കോട്ടകളിലേക്ക് എറിഞ്ഞ് അതിനെ തകർക്കാൻ ശേഷിയുള്ള കൂറ്റൻ പീരങ്കികളും അവയിലുണ്ടായിരുന്നു.
 
ശേഷം അദ്ദേഹം സിന്ധിലേക്ക് തിരിച്ചു. രണ്ടു വർഷം കൊണ്ട് പട്ടണങ്ങൾ ഒന്നൊന്നായി കീഴ്‌പ്പെടുത്തി. കുതിരപടയാളികൾ കിടങ്ങുകൾ ചാടികടന്ന് ദാഹിർ രാജാവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നേരിടാൻ ഒരുങ്ങി. ഹി. 92-ൽ നടന്ന ഈ സംഘട്ടനത്തിൽ മുസ്‌ലിംകൾ വിജയം വരിച്ചു. സിന്ധ് രാജാവ് യുദ്ധത്തിൽ കൊല്ലപ്പെടുകയും സിന്ധിന്റെ തലസ്ഥാനം മുസ്‌ലിംകളുടെ കയ്യിൽ വരികയും ചെയ്തു. സിന്ധിലെ ബാക്കി പ്രദേശങ്ങളും അദ്ദേഹം പിന്നീട് ഘട്ടം ഘട്ടമായി ജയിച്ചടക്കി. സിന്ധും പാകിസ്ഥാനിലെ ദേബൽ തുറമുഖവും അദ്ദേഹം വിജയിച്ചു. വിജയം തെക്ക് വശത്ത് പഞ്ചാബിലെ മുൾത്താനിലേക്കും തുടർന്നു. ഹി. 96-ൽ മുൽത്താനിനടുത്ത് വെച്ച് വിജയങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. വടക്ക്ഭാഗത്ത് മുഹമ്മദ് ബിൻ ഖാസിം എത്തിയ സിന്ധിലും പഞ്ചാബിലും മുസ്‌ലിം ഭരണം സ്ഥാപിക്കുകയും ചെയ്തു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314307" എന്ന താളിൽനിന്ന് ശേഖരിച്ചത്