"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,068 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
'''സിന്ധാക്രമണം'''
 
സിന്ധിലെ കടൽകൊള്ളക്കാർ അവിടത്തെ രാജാവായ ദാഹിറിന്റെ അറിവോടെ ഹി. 90-ൽ 18 കപ്പലുകൾ പിടിച്ചുവെച്ചു. സറൻദീപിൽ (ശ്രീലങ്ക) നിന്നും ഖലീഫക്ക് അയച്ച സമ്മാനങ്ങളും നാവികരും മുസ്‌ലിം സ്ത്രീകളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സറൻദീപിലും സിലോണിലും കച്ചവടത്തിലേർപ്പെട്ടിരുന്നവരായിരുന്നു അവരുടെ പിതാക്കൻമാർ. അവർ അവിടെ വെച്ച് മരണപ്പെട്ടപ്പോൾ തിരിച്ചു പോകുകയായിരുന്നു സ്ത്രീകൾ. അവർ ഹജ്ജാജിന്റെ സഹായം ചോദിച്ച് ഉച്ചത്തിൽ നിലവിളിച്ചു. ഈ വാർത്ത ഹജ്ജാജിന്റെ അടുത്തെത്തിയപ്പോൾ അവർക്കുത്തരം നൽകാൻ അദ്ദേഹം തീരുമാനിച്ചു. 
 
സമാധാനപരമായ മാർഗത്തിലൂടെ സ്ത്രീകളെയും നാവികരെയും മോചിപ്പിക്കാൻ ഹജ്ജാജ് ആവശ്യപ്പെട്ടു. എന്നാൽ കടൽകൊള്ളക്കാർ ചെയ്തതിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് രാജാവ് ദാഹിർ പറഞ്ഞു. ഈ മറുപടി ഹജ്ജാജിനെ പ്രകോപിപ്പിച്ചു. ഒന്നിനു പിറകെ ഒന്നായി സൈന്യത്തെ അയച്ചു. ഒന്നാമത്തേത്ത് അബ്ദുല്ലാഹ് ബിൻ നബ്ഹാന്റെ കീഴിലായിരുന്നു. അദ്ദേഹം രക്തസാക്ഷിയായപ്പോൾ ബദീൽ ബിൻ ത്വഹ്ഫയെ അയച്ചു. ലക്ഷ്യം നേടാതെ അദ്ദേഹവും രക്തസാക്ഷിയായി.
 
തന്റെ പടനായകർ ഓരോരുത്തരായി രക്തസാക്ഷികളായത് ഹജ്ജാജിനെ ദേഷ്യം പിടിപ്പിച്ചു. ആ നാട് കീഴടക്കുമെന്നും അവിടെ ഇസ്‌ലാം വ്യാപിപ്പിക്കുമെന്നും ഹജ്ജാജ് ശപഥം ചെയ്തു. വ്യവസ്ഥാപിതമായ ഒരു പടയോട്ടത്തിന് ഹജ്ജാജ് തീരുമാനിച്ചു. സിന്ധ് കീഴടക്കാൻ ചെലവഴിക്കുന്നതിന്റെ ഇരട്ടി രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് ഇതിനോട് യോജിച്ചു.
 
മുസ്‌ലിം സൈന്യത്തെ നയിക്കാൻ മുഹമ്മദ് ബിൻ ഖാസിം സഖഫിയെയാണദ്ദേഹം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മനക്കരുത്തും ധൈര്യവും സമർപ്പണവും കണ്ടായിരുന്നു അതിന് പ്രേരിപ്പിച്ചത്. യുദ്ധക്കളത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി അദ്ദേഹത്തെ ഒരുക്കി. പ്രഗൽഭരായ 20,000 പടയാളികളുള്ള സൈന്യവുമായി മുഹമ്മദ് ബിൻ ഖാസിം നീങ്ങി. സൈന്യം ഹി. 90-ൽ ഇറാൻ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മികവുറ്റ യുദ്ധപാടവവും ആസൂത്രണവും പ്രകടമാക്കിയ ഒന്നായിരുന്നു അത്. കിടങ്ങുകൾ കുഴിക്കുകയും പതാകകളുയർത്തുകയും പീരങ്കികൾ സ്ഥാപിക്കുകയും ചെയ്തു. വലിയ പാറക്കല്ലുകൾ കോട്ടകളിലേക്ക് എറിഞ്ഞ് അതിനെ തകർക്കാൻ ശേഷിയുള്ള കൂറ്റൻ പീരങ്കികളും അവയിലുണ്ടായിരുന്നു.
 
ശേഷം അദ്ദേഹം സിന്ധിലേക്ക് തിരിച്ചു. രണ്ടു വർഷം കൊണ്ട് പട്ടണങ്ങൾ ഒന്നൊന്നായി കീഴ്‌പ്പെടുത്തി. കുതിരപടയാളികൾ കിടങ്ങുകൾ ചാടികടന്ന് ദാഹിർ രാജാവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നേരിടാൻ ഒരുങ്ങി. ഹി. 92-ൽ നടന്ന ഈ സംഘട്ടനത്തിൽ മുസ്‌ലിംകൾ വിജയം വരിച്ചു. സിന്ധ് രാജാവ് യുദ്ധത്തിൽ കൊല്ലപ്പെടുകയും സിന്ധിന്റെ തലസ്ഥാനം മുസ്‌ലിംകളുടെ കയ്യിൽ വരികയും ചെയ്തു. സിന്ധിലെ ബാക്കി പ്രദേശങ്ങളും അദ്ദേഹം പിന്നീട് ഘട്ടം ഘട്ടമായി ജയിച്ചടക്കി. സിന്ധും പാകിസ്ഥാനിലെ ദേബൽ തുറമുഖവും അദ്ദേഹം വിജയിച്ചു. വിജയം തെക്ക് വശത്ത് പഞ്ചാബിലെ മുൾത്താനിലേക്കും തുടർന്നു. ഹി. 96-ൽ മുൽത്താനിനടുത്ത് വെച്ച് വിജയങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. വടക്ക്ഭാഗത്ത് മുഹമ്മദ് ബിൻ ഖാസിം എത്തിയ സിന്ധിലും പഞ്ചാബിലും മുസ്‌ലിം ഭരണം സ്ഥാപിക്കുകയും ചെയ്തു.
 
==അവലംബം==
{{reflist}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314295" എന്ന താളിൽനിന്ന് ശേഖരിച്ചത്