"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ഖലീഫാ ഉമറിൻ്റെ ഭരണകാലത്ത് തുടങ്ങിവെക്കപ്പെട്ടതായിരുന്നു ഉത്തരാഫ്രിക്കൻ അധിനിവേശങ്ങൾ. ക്രമേണ ഉമവികളുടെ ശ്രദ്ധ ആഫ്രിക്കയിലേക്ക് തിരിഞ്ഞു. ഈജിപ്റ്റും സൈറനൈക്കയും തുടക്കം മുതൽക്കെ തന്നെ ഖിലാഫത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ മുആവിയ ഉത്തരാഫ്രിക്കയിലെ സർവ്വ സൈന്യാധിപനായി ഉഖ്ബ ബിൻ നാഫിഇനെ നിയമിച്ചതോടെയാണ് പ്രസിദ്ധമായ മഗ്രിബ് യുദ്ധങ്ങൾ ആരംഭിക്കുന്നത്.
 
ധീരനായ യോദ്ധാവായിരുന്നു ഉഖ്ബ. പതിനായിരക്കണക്കിന് സൈനികരോടൊപ്പം ഉത്തരാഫ്രിക്കയിലേക്ക് പ്രവേശിച്ച അദ്ദേഹം സൈറനൈക്കയുടെ പടിഞ്ഞാറായി 'മഗ്രിബ്' രാജ്യങ്ങൾ കീഴടക്കാൻ ആരംഭിച്ചു. പ്രതിരോധിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഭലമായതിനാൽ ആഫ്രിക്കയിലെ ബെർബർ വംശക്കാർ ഉഖ്ബക്ക് കീഴടങ്ങി. നൂറ്റാണ്ടുകൾക്ക് മുൻപ് റോമക്കാർ തകർത്തുകളഞ്ഞ കാർത്തേജിൻ്റെ നാശാവശിഷ്ടങ്ങൾക്ക് മേൽസമീപം അദ്ദേഹം വിശ്വപ്രസിദ്ധമായ ഹൈറുവാൻ പട്ടണം സ്ഥാപിച്ചു.
 
സഹാറാ മരുഭൂമിക്കപ്പുറം അറ്റ്ലസ് പർവ്വതനിരകൾ കടന്ന മുസ്ലീം സൈന്യം അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ തീരങ്ങൾ വരെ ചെന്നെത്തി. അവിടെ വെച്ച് സൈന്യാധിപൻ ഉഖ്ബ ബിൻ നാഫിഅ് പറഞ്ഞ വാക്കുകൾ ഏറെ പ്രസിദ്ധമാണ്. അറ്റ്ലാൻ്റിക്കിൻ്റെ ഓളങ്ങളിലേക്ക് തൻ്റെ കുതിരയെ ഇറക്കിയിട്ട് ഉഖ്ബ പറഞ്ഞുവത്രേ, "എൻ്റെ ലക്ഷ്യത്തിന് മുൻപിൽ ഈ സമുദ്രം ഇല്ലായിരുന്നുവെങ്കിൽ, അല്ലാഹുവിൻ്റെ പ്രവാചകൻ്റെ വിജയപതാക ഭൂമിയുടെ അറ്റം വരെ ഞാൻ എത്തിച്ചേനെ" എന്ന്..!!
==അവലംബം==
{{reflist}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314255" എന്ന താളിൽനിന്ന് ശേഖരിച്ചത്