"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
'''തുടക്കം''' ▼
'''റഷ്യൻ വിപ്ലവം'''
▲തുടക്കം
റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്) സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
'''ബോൾഷെവിക് വിപ്ലവം'''
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.
|