"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
|calling_code = 7
}}
 
തുടക്കം
 
റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
 
ബോൾഷെവിക് വിപ്ലവം
 
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.
 
1917-ലെ [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തിന്റേയും]], 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തെ]] നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ '''സോവിയറ്റ് യൂണിയൻ''' അഥവാ '''യു.എസ്.എസ്.ആർ'''. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.
 
Line 88 ⟶ 97:
തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയൻ കിഴക്കേജർമ്മനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി. 1953-ൽ സ്റ്റാലിൻ്റെ മരണശേഷം [[നികിതാ ക്രുഷ്ചേവ്]] ആണ് അധികാരത്തിലേക്ക് വന്നത്. ക്രുഷ്ചേവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവത്കരണം കൊണ്ടുവരുകയുണ്ടായി. ഡീ-സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയനും [[അമേരിക്ക|അമേരിക്കയുമായിരുന്നു]] ആഗോള ശക്തികളായി ഉയന്ന് വന്നത്. ഈ രണ്ട് വൻശക്തികളുടെ മത്സരമാണ് ശേഷം [[ശീതയുദ്ധം|ശീതയുദ്ധത്തിന്]] വഴിതെളിച്ചത് <ref>[http://countrystudies.us/russia/12.htm ശീതയുദ്ധം]</ref>. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധസാങ്കേതികവിദ്യയിലും അത്യധികം മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച [[സ്പുട്നിക്]] ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യുണിയൻ [[ലെയ്ക]] എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ്റെ [[യൂറി ഗഗാറിൻ]] ആയിരുന്നു ആദ്യമായി ബഹിരാകാശത്തിലെത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ [[ക്യൂബൻ മിസൈൽ പ്രതിസന്ധി|ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു]] ശീതയുദ്ധകാലത്തെ എറ്റവും തീക്ഷണമായ സംഭവവികാസം<ref>[http://www.theguardian.com/commentisfree/2012/oct/15/cuban-missile-crisis-russian-roulette ക്യൂബൻ മിസൈൽ പ്രതിസന്ധി]</ref>.
 
1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘനിസ്റ്റാനിൽ സൈന്യം വിന്യസിക്കുക വഴി [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക്]] നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന [[മിഖായേൽ ഗോർബച്ചേവ്]] [[സ്കാന്റനെവിയൻ രാജ്യങ്ങൾ]] പിന്തുടർന്ന് വന്ന [[സോഷ്യലിസ്റ്റ്‌ ജനാധിപത്യം]] കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വിപ്ലവത്തിനു വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷനായും]] മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/സോവിയറ്റ്_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്