"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 63:
'''[[വിക്രമാദിത്യ വരഗുണൻ]]‍''' (885-925) ചോളന്മാർക്കെതിരേ യുദ്ധം ചെയ്യുവാൻ പാണ്ഡ്യന്മാരെ സഹായിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ദക്ഷിണകേരളത്തിലെ ഒട്ടേറെ ഭൂസ്വത്ത്‌ ബുദ്ധമതകേന്ദ്രമായിരുന്ന തിരുമൂലപാദത്തിന്‌ (ശ്രീമുലവാസം) ദാനം ചെയ്‌തതായി ഇതിൽ പറയുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ആയ് രാജവംശത്തിന്റെ പ്രതാപം അവസാനിക്കുകയും ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമി ചോളന്മാരും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പത്താം നൂറ്റാണ്ടോടെ കാന്തലൂരും വിഴിഞ്ഞവുമ്മ് ചേരരാജാക്കന്മാരുടെ ശക്തികേന്ദ്രങ്ങളാ‌യി. [[ശ്രീ പത്മനാഭസ്വാമി ക്ഷേത്രം|ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം]] നിയന്ത്രിച്ചിരുന്ന ആയ് രാജവംശത്തിലെ ഒരു ശാഖ പിന്നീട് (എ.ഡി. 1100) വേണാട്ടിലെ രാജവംശവുമായി ലയിച്ചു എന്ന് അഭിപ്രായമുണ്ട്. <ref name="Sreedhara Menon" />
==സാമൂഹിക ജീവിതവും സംസ്‌കാരവും.==
ആയ്‌ രാജാക്കന്മാരുടെ ശാസനങ്ങൾ അവരുടെ രാജ്യത്തിലെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ സ്ഥിതിഗതികളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. അവിടെ രാജ്യാവകാശം പരമ്പരാഗതമായിരുന്നു; മക്കത്തായമായിരുന്നു പിന്തുടർന്നുപോന്നത്‌. രാജ്യം പല നാടുകളായും നാടുകൾ ദേശങ്ങളായും വിഭജിച്ചിരുന്നു. "കിഴവൻ' എന്ന ഉദ്യോഗസ്ഥനായിരുന്നു രാജാവിന്റെ നിർദ്ദേശപ്രകാരം ഭരണകാര്യങ്ങൾ നോക്കിപ്പോന്നത്‌. വിഴിഞ്ഞവും കാന്തളൂരും അവരുടെ സൈനികകേന്ദ്രങ്ങളായിരുന്നു. ഏതു കുറ്റത്തിനും പിഴ ഈടാക്കുക എന്നതായിരുന്നു പൊതുവേ ഉണ്ടായിരുന്ന ശിക്ഷ. സ്വർണമായി ഈടാക്കിയിരുന്ന ഈ പിഴ ക്ഷേത്രത്തിലോ രാജഭണ്ഡാരത്തിലോ അടയ്‌ക്കുകയായിരുന്നു പതിവ്‌. ക്ഷേത്രത്തിലെ സഭ രാജ്യത്തെ ഒരു പ്രധാനസ്ഥാപനമായിരുന്നു. അവർ സ്ഥാപിച്ചിരുന്ന ശാലകൾ അഥവാ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തിൽ ഒരു വലിയ പങ്ക്‌ വഹിച്ചിരുന്നു. ഓരോ ക്ഷേത്രത്തോടും അനുബന്ധിച്ച്‌ ഓരോ ശാലയുണ്ടായിരുന്നു. കാന്തളൂരെയും പാർഥിവശേഖരപുരത്തെയും ശാലകൾ പ്രസിദ്ധങ്ങളായിരുന്നു. നാട്ടിലെ ദേവാലയങ്ങളുടെ മേൽ ഇവരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞു. ഈ രാജവംശത്തിന്റെ അവസാനകാലത്ത്‌ ബുദ്ധമതവും ജൈനമതവും ക്ഷയിക്കുകയും ഹിന്ദുമതത്തിന്റെയും ഹൈന്ദവസംസ്‌കാരത്തിന്റെയും സംരക്ഷണം അവർ ഏറ്റെടുക്കുകയും ചെയ്‌തു. അവർ തികഞ്ഞ ഹിന്ദുക്കളായിരുന്നെങ്കിലും ബൗദ്ധ-ജൈനമതങ്ങളോട്‌ സഹിഷ്‌ണുത പുലർത്തിയിരുന്നു. കേരളത്തിലെ ചേരരാജാക്കൻ മാരുടെ പിൻതലമുറക്കാരാണ് പുലയർ(ചേരമർ). പൂർവ്വികരോടുള്ള ബഹുമാന സൂചകമായി പുലയ ചേരമർ പേരിനൊടൊപ്പം ചേരമൻ എന്ന് ജാതിപേരും ഉപയോഗിച്ചു കാണപ്പെടുന്നു. സർക്കാർ രേഖകളിലും ചേരമർ എന്ന ജാതിപേരിൽ ആണ് ഇവർ അറിയപ്പെടുന്നതും <ref>കെ. മഹേശ്വരൻ നായർ</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്