"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 30:
 
== ചരിത്രം ==
പിതാവ് കുലശേഖര ആഴ്വാർ ചോളവംശജനായിരുന്നു, മാതാവ് ചേരവംശജയാണ്‌. പുലയർ(ചേരമർ) അദ്ദേഹത്തിൻറ പിൻതലമുറക്കാർ എന്നും അറിയപ്പെടുന്നു. <ref name="കേരളചരിത്രശില്പികൾ-48" /> ജനിച്ചത് കൊടുങ്ങല്ലൂരിലെ [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളത്ത്]]. [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|ക്ഷേത്രപരിസരത്തു]] തന്നെയാണ് അദ്ദേഹം സിംഹാസനരൂഢനായതിനുശേഷവും ചിലവഴിച്ചിരുന്നത്. അത്രയ്ക്കും തികഞ്ഞ ശിവഭക്തനായിരുന്നു അദ്ദേഹം. മുഴുവൻ സമയവും ശിവപൂജയിൽ മുഴുകിയിരുന്ന അദ്ദേഹം ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് തിരുവഞ്ചിക്കുളത്തെ ശിവ പ്രതിഷ്ഠ എന്നു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും പൂജയുടെ അന്ത്യത്തിൽ ചിദംബരത്തിൽ നടനമാടുന്ന ശിവഭഗവാൻറെ ചിലമ്പൊലി അദ്ദേഹം കേൾ‍ക്കുമായിരുന്നു എന്നു ചേക്കിഴാർ വർണ്ണിക്കുന്നു. ഒരിക്കൽ ചാരം കൊണ്ട് ദേഹം മൂടിയ ഒരു അലക്കുകാരന്റെ കാൽക്കൽ - അയാളെ വിഭൂതിയണിഞ്ഞ ശിവപെരുമാളായി തനിക്കു ദർശിക്കാൻ കഴിഞ്ഞതുകൊണ്ട് - അദ്ദേഹം വീണു നമസ്കരിക്കുകയുണ്ടായി.<ref name="dlshq-ക">{{cite web|title=SIXTY-THREE NAYANAR SAINTS|url=http://www.dlshq.org/download/nayanar.htm|work=dlshq.org|publisher=THE DIVINE LIFE SOCIETY|chapter=37. Cheraman Perumal Nayanar|accessdate=28 ഒക്ടോബർ 2014|author=ശ്രീ സ്വാമി ശിവാനന്ദ|archiveurl=http://web.archive.org/web/20141028082520/http://www.dlshq.org/download/nayanar.htm|archivedate=2014-10-28 08:25:20|language=ആംഗലേയം|format=HTML|year=1999}}</ref>
 
ഒരിക്കൽ പൂജക്കുശേഷം താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേൾക്കാതെ വരികയും അത് [[പരമശിവൻ|ശിവഭഗവാന്]] തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിൻറെ മുന്നിൽ സക്ഷാൽ [[പരമശിവൻ]] പ്രത്യഷപ്പെട്ടെന്നും ചേക്കീഴാർ വിവരിക്കുന്നു. [[സുന്ദരമുർത്തി|സുന്ദരമൂർത്തിയുടെ]] പാട്ടിൽ ലയിച്ചു പോയതിനാലാണ് താൻ നടനം മറന്നു പോയതെന്നു [[പരമശിവൻ|ശിവൻ]] അരുളിച്ചെയ്ത് ചേരമാൻ പെരുമാളിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. ഈ സംഭവം നായനാരിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതിനും, [[സുന്ദരമുർത്തി|സുന്ദരമൂർത്തിയെ]] കണ്ടു വണങ്ങുന്നതിനും ആഗ്രഹം ജനിപ്പിച്ചുവത്രെ.
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്