"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ഛൊഖേർബാലി (വിനോദിനി), 1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു. 1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു.
 
അക്കൊല്ലംതന്നെ ടാഗൂർ ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെവച്ചു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രശസ്ത ഇംഗ്ലീഷ് കവിയായ ഡബ്ള്യു. ബി. യേറ്റ്സിനെയും സി, എഫ്. ആൻഡ്രൂസിനെയും ഗീതാഞ്ജലി വായിച്ചു കേൾപ്പിക്കാൻ ടാഗൂറിനുടാഗോറിനു അവസരമുണ്ടായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ടൈപ്പു ചെയ്ത കോപ്പിയുമായി താൻ സഞ്ചരിച്ചതും ട്രെയിനിലും ബസ്സിലും റെസ്റ്റാറന്റുകളിലും മറ്റും വച്ച് അത്യാർത്തിയോടെ താൻ അതു വായിച്ച് ആനന്ദതുന്ദിലനായതും ലോകപ്രശസ്ത ഇംഗ്ലീഷ് കവിയായ യേറ്റ്സ് ആ കൃതിയുടെ അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടുനടന്നതെല്ലാം ആ ഭാവഗീതങ്ങളുടെ ആവർത്തിച്ചുള്ള വായനയിൽ അനുഭവിച്ചു എന്നു യേറ്റ്സ് അഭിപ്രായപ്പെടുന്നു. ആ കാവ്യത്തിൽ ആകൃഷ്ടനായ യേറ്റ്സ് അതിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതാനും അത് അച്ചടിക്കാൻ ഏർപ്പാടു ചെയ്യാനും തയ്യാറായി.
ടാഗോറിന്‌ ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി കവിതകൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക്‌ വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന്‌ ടാഗോറിന്‌ സാഹിത്യത്തിനുള്ള നോബേൽ പുരസ്ക്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. <ref name="Nobel">{{cite news|title = നോബൽ സമ്മാനജേതാക്കൾ|url = http://nobelprize.org/nobel_prizes/literature/laureates/1913/press.html|publisher = [[നോബൽ പുരസ്കാര സമിതി]]|accessdate = 2014 സെപ്റ്റംബർ 02 |language = [[ഇംഗ്ലീഷ്]]}}</ref> സ്വീഡിഷ്‌ പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക്‌ ലഭിച്ച, അതി വിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ്‌ ലഭിച്ചത്‌“] (1912ൽ രചിച്ച [[ഗീതാഞ്ജലി|ഗീതാഞ്ജലിയും]] ഇതിലുൾപ്പെടും). 1915 ടാഗോർ [[ബ്രിട്ടീഷ്‌]] രാജവംശത്തിൽ നിന്ന് [[നൈറ്റ്‌]] പദവി സ്വീകരിച്ചു.<ref>http://nobelprize.org/nobel_prizes/literature/laureates/1913/</ref>
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313607" എന്ന താളിൽനിന്ന് ശേഖരിച്ചത്