"ഗ്രെഷമിന്റെ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
{{prettyurl|Gresham's_law}}സർക്കാർ കൃത്രിമമായി ഒരു [[നാണയം|നാണയത്തിന്റെ]] മൂല്യം കൂട്ടിയും മറ്റൊന്നിന്റെ മൂല്യം കുറച്ചും നിശ്ചയിക്കുമ്പോൾ, കുറഞ്ഞ മൂല്യം നിശ്ചയിക്കപ്പെട്ട [[നാണയം]] പൂഴ്ത്തിവയ്ക്കപ്പെട്ട് പ്രചാരത്തിൽ നിന്ന് പിൻവാങ്ങുകയും അധികമൂല്യം നിശ്ചയിക്കപ്പെട്ടത് വൻതോതിൽ പ്രചരിക്കുകയും ചെയ്യും എന്ന സാമ്പത്തികശാസ്ത്ര തത്ത്വമാണ് '''ഗ്രെഷമിന്റെ നിയമം''' (Gresham's Law) എന്നറിയപ്പെടുന്നത്.<ref>Rothbard, Murray, [http://www.lewrockwell.com/rothbard/rothbard260.html Commodity Money in Colonial America], ''LewRockwell.com''</ref> "മോശം പണം നല്ല പണത്തെ തുരത്തുന്നു" എന്നാണ് ഈ നിയമത്തിന്റെ ഏറെ പ്രചാരമുള്ള സാമാന്യഭാഷ്യം. എങ്കിലും "വിനിമയ നിരക്ക് നിയമം മൂലം ഉറപ്പിച്ചാൽ, മോശം പണം നല്ല പണത്തെ തുരത്തും" എന്നു പറയുന്നതിലാണ് കൂടുതൽ കൃത്യതയുള്ളത്.
 
രണ്ടു മൂല്യമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള നാണയങ്ങൾ നിലവിലിരിക്കെ, രണ്ടിനും നിയമപരമായി ഒരേ മുഖമൂല്യം കല്പിക്കപ്പെടുന്ന അവസ്ഥയിലാണ് ഗ്രെഷമിന്റെ നിയമം കൂടുതലും പ്രസക്തമാകുന്നത്. കൃത്രിമമായി അധികവില നിശ്ചയിക്കപ്പെട്ട [[നാണയം]] അല്പവില കല്പിക്കപ്പെട്ട നാണയത്തെ വിപണിയിൽ നിന്നു തുരത്തുന്നു.<ref>http://mises.org/money/3s5.asp</ref> കൃത്രിമമായ വിലനിയന്ത്രണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണിത്.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313120" എന്ന താളിൽനിന്ന് ശേഖരിച്ചത്