"ഡാൻ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
1993-ൽ ന്യൂഹാംഷെയറിൽ തിരിച്ചെത്തിയ ബ്രൌൺ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റർ അക്കാഡമിയിൽ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടർന്നിരുന്നു. 1994-ൽ “ഏഞ്ചത്സ് ആൻഡ് ഡീമൺസ്” എന്ന പേരിൽ ആൽബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നൽകിയിട്ടുണ്ട്
== സാഹിത്യജീവിതം ==
1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻ‌ജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ [[റോബർട്ട് ലാങ്ഡൺ|റോബർട്ട് ലാങ്ഡനെ]] ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.
റോബർട്ട് ലാങ്ഡൺ|റോബർട്ട് ലാങ്ഡനെ]] ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.
 
[[ഗൂഢലേഖനശാസ്ത്രം|ഗൂഢലേഖനശാസ്ത്രത്തിൽ]] താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഡാൻ_ബ്രൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്