"ടുവാടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 21:
 
[[ന്യൂസിലാന്റ്|ന്യൂസിലാന്റിൽ]] മാത്രം കണ്ടു വരുന്ന [[ഉരഗം|ഉരഗങ്ങളാണ്]] '''ടുവാടരകൾ'''. റെങ്കോസെഫാലിയൻ ഉരഗവിഭാഗത്തിൽ ഇന്ന് അവശേഷിക്കുന്ന ഏകവർഗ്ഗമാണ് ഇവ. ആദ്യകാലങ്ങളിൽ ടുവാടരകളെ പല്ലികൾ ആണെന്നു കരുതി സ്ക്വാമാറ്റ്ര എന്ന ഉരഗവിഭാഗത്തിലാണ് പെടുത്തിയിരുന്നത്. 1867-ൽ ആൽബർട്ട് ഗുന്തർ എന്ന ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ടുവാടരകൾ പല്ലികൾ അല്ലെന്നു കണ്ടെത്തിയത്. മാളങ്ങളിൽ താമസിക്കുന്ന ടുവാടരകൾ രാത്രികളിൽ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ജീവിച്ചിരിക്കുന്ന ഫോസിൽ എന്ന് ഇവയേ വിളിക്കാറുണ്ട്<ref>{{Cite web | url = http://www.sciencedaily.com/releases/2008/03/080320120708.htm | title = New Zealand's 'Living Dinosaur' -- The Tuatara -- Is Surprisingly The Fastest Evolving Animal | publisher = ScienceDaily| accessdate = 2008-05-15}}</ref><ref>
http://www.netnewspublisher.com/living-fossil-tuatara-the-fastest-evolving-animal/</ref><ref>http://www.sanctuary.org.nz/whatsnew/stories/TuataraDay2006.html</ref>. 60 വർഷം വരെയാണ് ഇവയുടെ ആയുസ്
== പ്രത്യേകതകൾ ==
ശരീരഘടനകൊണ്ട് പല കാരണങ്ങളാലും ടുവാടരകൾ മുതലകളുടെ വിഭാ‍ഗമായ ക്രോക്കഡേലിയാക്കും പല്ലികളുടെ വിഭാഗമായ സ്ക്വാമാറ്റ്രക്കും ഇടക്കു നിൽക്കുന്നു. സ്ഫിനോഡോൺ‌ടിഡൻസ് എന്ന പ്രത്യേക ഓർഡറിലാണ് വർഗ്ഗീകരണ ശാസ്ത്രത്തിൽ ഇവയുടെ സ്ഥാനം. ഇതേ ഓർഡറിലുള്ള പല ഉരഗങ്ങളും 225 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. [[ദിനോസർ]] യുഗമായിരുന്നു അത്. ഇക്കാരണം കൊണ്ടാണ് ടുവാടരകളെ ജീവിച്ചിരിക്കുന്ന ഫോസിൽ എന്നു വിളിക്കുന്നത്. എന്നാൽ ജീവിച്ചിരിക്കുന്ന ഫോസിൽ എന്നു വിളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ടുവാടരകളെ കുറിച്ച് ഫോസിൽ രേഖകൾ ഒന്നുമില്ലാത്തത് ഈ ജീവികൾ ദശലക്ഷക്കണക്കിനു വർഷങ്ങൾ ഘടനാപരമായ മാറ്റങ്ങളില്ലാതെ കഴിഞ്ഞു എന്നതിന് തെളിവില്ലാത്തതിന് തുല്യമാണെന്നും ആദ്യകാല സ്ഫിനോഡോൺ‌ടിനുകളിൽ നിന്ന് [[തലയോട്]], [[പല്ലുകൾ]], [[താടിയെല്ല്]] മുതലായവയിൽ ടുവാടരകൾക്ക് വ്യത്യാസമുണ്ടെന്നും അവർ വാദിക്കുന്നു.
"https://ml.wikipedia.org/wiki/ടുവാടര" എന്ന താളിൽനിന്ന് ശേഖരിച്ചത്