"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,769 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
PNI യുടെ പ്രവർത്തനം ഡച്ചു സർക്കാർ നിരീക്ഷണത്തിലാക്കി. സുകർണോയുടെ പ്രസംഗങ്ങളും അദ്ദേഹം വിളിച്ചുകൂട്ടിയ സമ്മേളനങ്ങളും ഡച്ചു സർക്കാരിന്റെ പൊലീസായ Politieke Inlichtingen Dienst/PIDന്റെ ഏജന്റുമാർ അലങ്കോലപ്പെടുത്തി. 1929 ഡിസംബർ 29നു കൊളോണിയൽ സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ജാവ ഒട്ടാകെയുള്ള തിരച്ചിലിൽ സുകർണോയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഉന്നതനേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. യോഗ്യാകർത്താ സന്ദർസിക്കാൻ പോയസമയത്താണ് സുകർണോയെ പൊലീസ് അറസ്റ്റു ചെയ്തത്. 1930 ആഗസ്റ്റു മുതൽ ഡിസംബർ വരെ അദ്ദേഹത്തെ Bandung Landraad കോടതിയിൽ വിചാരണചെയ്ത സമയത്ത് അദ്ദേഹം Indonesia Menggoegat (Indonesia Accuses) എന്ന പേരിൽ അറിയപ്പെട്ട നീണ്ട രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയുണ്ടായി.
 
1930 ഡിസംബറിൽ സുകർണോയെ 4 വർഷത്തേയ്ക്കു തടവിനു ശിക്ഷിച്ചു. ബന്ദുങ്ങിലെ Sukamiskin prisonൽ ആയിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. എന്നാൽ വിചാരണവേളയിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾക്ക് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും നല്ല പ്രചാരം ലഭിച്ചിരുന്നു. ഇതുമൂലം ഡച്ച് ഈസ്റ്റ് ഇൻഡീസിലെയും നെതെർലാന്റിലേയും പുരോഗമനശക്തികൾ സമ്മർദ്ദം ചെലുത്തിയ ഫലമായി അദ്ദേഹത്തെ 1931 ഡിസംബർ 31നു വിടാൻ ഡച്ചു സർക്കാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴേയ്ക്കും അദ്ദേഹം ഇന്തോനേഷ്യ ഒട്ടാകെ പ്രശസ്തനായ നേതാവായിക്കഴിഞ്ഞു.
==കുടുംബം==
സുകർണോ ജാവയിലെയും ബാലിയിലേയും പാരമ്പര്യമുള്ളയാളായിരുന്നു. 1920ൽ സുകർണോ സിതി ഒയെതാരിയെ വിവാഹംചെയ്തു. 1923ൽ അവരുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം ഇംഗിത്ത് ഗർണാസിഹിനെ വിവാഹം കഴിച്ചു. 1943ൽ ഇവരെ വിവാഹമൊചിതയാക്കിയശേഷം ഫത്മാവതിയെ വിവാഹം കഴിച്ചു. തുടർന്ന് 1954ൽ ഹർത്തിനിയെയും വിവാഹം കഴിച്ചു. 1962ൽ ജപ്പാൻ കാരിയായ നവോക്കോ നെമോതോയെ രത്ന ദേവി സുകർണോ എന്ന പേരിൽ വിവാഹം കഴിച്ചു.
 
 
അദ്ദേഹത്തിന്റെ ഭാര്യയായ ഫത്മാവതിയുടെ മകളാണ് ഇന്തോനേഷ്യയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്ന [[മേഗവതി സുകർണോപുത്രി]]. അവരുടെ ഇളയ സഹോദരനായ [[ഗുരുഹ് സുകർണോപുത്ര]] യ്ക്ക് പിതാവിന്റെ കലാപാരമ്പര്യം സ്വായത്തമായിരുന്നു. അദ്ദേഹം ഒരു കൊറിയോഗ്രഫറും ഗായകനുമായിരുന്നു. സുകർണോയുടെ മകൾ കാർത്തിക ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2308980" എന്ന താളിൽനിന്ന് ശേഖരിച്ചത്