"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81:
==സ്വാതന്ത്ര്യസമരം==
ബന്ദുങ്ങിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹം യൂറോപ്യനും, അമേരിക്കനും, ദേശീയവും, കമ്യൂണിസ്റ്റു തത്വശാസ്ത്രപരവും, മതപരവുമായ എല്ലാവിധ ചിന്താധാരകളുമായി ഇടപഴകിയിരുന്നു. ഇതിൽനിന്നുമെല്ലാം ഉരുത്തിരിഞ്ഞ തന്റെതായ ഇന്തോനേഷ്യയുടെ പ്രാദേശിക പരിസ്ഥിതിക്കു യോജിച്ച സ്വയംപര്യാപ്തതയുള്ള ഒരു സോഷ്യലിസ്റ്റുതത്വശാസ്ത്രം അദ്ദേഹം പിന്നീടു രൂപപ്പെടുത്തിയെടുത്തു. '''മാർഹൈനിസം''' എന്നാണ് അദ്ദേഹം തന്റെ തത്വശാസ്ത്രത്തെ വിളിച്ചത്. ബന്ദുങ്ങിന്റെ തെക്കുഭാഗത്തു ജീവിച്ചിരുന്ന മാർഹൈൻ എന്ന ഒരു കർഷകന്റെ ജീവിതരീതി കണ്ടാണ് അദ്ദേഹം ഈ പേരു നൽകിയത്. തനിക്കു ലഭിച്ച തന്റെ ചെറിയ സ്ഥലത്ത് ജോലിചെയ്ത് ആ വരുമാനം കൊണ്ട് തന്റെ കുടുംബത്തെ നന്നായി കൊണ്ടുപോയ കർഷകനായിരുന്നു മാർഹൈൻ.
 
1927 ജൂലൈ 4നു സുകർണോയും കൂട്ടുകാരും ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കാനായി Partai Nasional Indonesia (PNI) എന്ന പാർട്ടി സ്ഥാപിച്ച. അതിന്റെ ആദ്യ നേതാവ് സുകർണോ ആയിരുന്നു. സാമ്രാജ്യത്തത്തെയും കാപ്പിറ്റലിസത്തെയും എതിർത്ത പാർട്ടിക്ക് ഇന്തോനേഷ്യയുടെ സ്വാതന്ത്യം ആയിരുന്നു ലക്ഷ്യം. കാരണം ക്യാപ്പിറ്റലിസവും സാമ്രാജ്യത്തവും ആയിരുന്നു ഇന്തോനേഷ്യയുടെ ജനങ്ങളുടെ ജീവിതരീതിയെ ദുഷ്കരമാക്കിയത്. മാത്രമല്ല പാർട്ടി മതേതരത്വത്തെ തങ്ങളുടെ പ്രധാന ആദർശമാക്കി അതിലൂടെ അന്നത്തെ ഡച്ച് ഈസ്റ്റിന്ത്യയായിരുന്ന ഇന്തോനേഷ്യയിലെ വൈവിധ്യം നിറഞ്ഞ സംസ്കാരത്തെ ഒന്നിപ്പിച്ച് ഒരു ശക്തമായ് ഐന്തോനേഷ്യയെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടു. ജപ്പാൻ ഈ സമയം പാശ്ചാാത്യ ശക്തികളോട് യുദ്ധം ചെയ്യുമെന്നും അപ്പോൾ ജപ്പാന്റെ സഹായത്തോടേ ജാവയുടെ സ്വാതന്ത്ര്യം സാധ്യമാകും എന്നു കണക്കുകൂട്ടി. 1920 കളിൽ സരെകാത് ഇസ്ലാമിന്റെ തകർച്ചയും Partai Komunis Indonesia യുടെ പരാജയപ്പെട്ട വിപ്ലവവും പുതിയ പാർട്ടിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. പ്രത്യേകിച്ചും സ്വാതന്ത്ര്യ കാംഷികളായ സർവ്വകലാശാലാ വിദ്യാർത്ഥികളായ യുവാക്കൾ ഈ പർട്ടിയിൽ പെട്ടെന്ന് അകൃഷ്ടരായി. ഡച്ചു സർക്കാരിന്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു.
 
PNI യുടെ പ്രവർത്തനം ഡച്ചു സർക്കാർ നിരീക്ഷണത്തിലാക്കി. സുകർണോയുടെ പ്രസംഗങ്ങളും അദ്ദേഹം വിളിച്ചുകൂട്ടിയ സമ്മേളനങ്ങളും ഡച്ചു സർക്കാരിന്റെ പൊലീസായ Politieke Inlichtingen Dienst/PIDന്റെ ഏജന്റുമാർ അലങ്കോലപ്പെടുത്തി. 1929 ഡിസംബർ 29നു കൊളോണിയൽ സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ജാവ ഒട്ടാകെയുള്ള തിരച്ചിലിൽ സുകർണോയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഉന്നതനേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. യോഗ്യാകർത്താ സന്ദർസിക്കാൻ പോയസമയത്താണ് സുകർണോയെ പൊലീസ് അറസ്റ്റു ചെയ്തത്. 1930 ആഗസ്റ്റു മുതൽ ഡിസംബർ വരെ അദ്ദേഹത്തെ Bandung Landraad കോടതിയിൽ വിചാരണചെയ്ത സമയത്ത് അദ്ദേഹം Indonesia Menggoegat (Indonesia Accuses) എന്ന പേരിൽ അറിയപ്പെട്ട നീണ്ട രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുകയുണ്ടായി.
 
1930 ഡിസംബറിൽ സുകർണോയെ 4 വർഷത്തേയ്ക്കു തടവിനു ശിക്ഷിച്ചു. ബന്ദുങ്ങിലെ Sukamiskin prisonൽ ആയിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. എന്നാൽ വിചാരണവേളയിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾക്ക് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും നല്ല പ്രചാരം ലഭിച്ചിരുന്നു. ഇതുമൂലം ഡച്ച് ഈസ്റ്റ് ഇൻഡീസിലെയും നെതെർലാന്റിലേയും പുരോഗമനശക്തികൾ സമ്മർദ്ദം ചെലുത്തിയ ഫലമായി അദ്ദേഹത്തെ 1931 ഡിസംബർ 31നു വിടാൻ ഡച്ചു സർക്കാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴേയ്ക്കും അദ്ദേഹം ഇന്തോനേഷ്യ ഒട്ടാകെ പ്രശസ്തനായ നേതാവായിക്കഴിഞ്ഞു.
 
 
==അവലംബം==
===General===
"https://ml.wikipedia.org/wiki/സുകർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്