"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
==ആദ്യകാലജീവിതം==
[[Tirunelveli|തന്രിനെൽവേലിയിലെ]] [[ഹരികേശനല്ലൂർ]] എന്ന കൊച്ചുഗ്രാമത്തിൽ 1877- ൽ ജനിച്ച മുത്തയ്യാ ഭാഗവതർ ചെറുപ്പത്തിൽത്തന്നെ സംഗീതവുമായി ബന്ധപ്പെട്ടു. ആറാം വയസ്സിൽ സംഗീതപ്രേമിയായ അച്ഛനെ നഷ്ടമായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം അമ്മാവൻ ഏറ്റെടുത്തെങ്കിലും പത്തുവയസ്സായപ്പോഴേക്കും സംഗീതത്തോടുള്ള അഭിനിവേശത്താൽ ഹരികേശനല്ലൂർ വിട്ട് [[തിരുവാരൂർ|തിരുവാരൂരിൽ]] എത്തുകയും തന്റെ കഴിവ് തിരിച്ചറിഞ്ഞ പതിനൈതുമണ്ഡപ സാംബശിവ അയ്യരുടെ അടുത്തെത്തുകയും തുടർന്ന് ഒമ്പതുവർഷം അദ്ദേഹത്തിനുകീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീടു [[സംഗീത കലാനിധി]] പുരസ്കാരം ലഭിച്ച [[T.S Sabesa Iyer|ടി എസ് ശബേശ അയ്യർ]] ഈ ഗുരുവിന്റെ പുത്രനായിരുന്നു. ഗുരുവിന്റെ കീഴിൽ സംഗീതം അഭ്യസിച്ച മുത്തയ്യാ ഭാഗവതർ പ്രസിദ്ധനായ ഒരു [[ഹരികഥാകാലക്ഷേപം|ഹരികഥാ വിദ്വാൻ]] ആയി മാറുകയും ചെയ്തു. ഗംഭീരസ്വരത്തിന്റെ ഉടമയായ മുത്തയ്യാ ഭാഗവതർ അക്കാലത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു.
 
==വാഗ്ഗേയകാരൻ==
[[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിലെ]] [[Trinity of Carnatic music|ത്രിമൂർട്ഠികൾ]]ക്കുശേഷം ഏറ്റവും കൂടുതൽ കൃതികൾ രചിച്ച വാഗ്ഗേയകാരണാണ് മുത്തയ്യാഭാഗവതർ. അവയിൽ പലരാഗങ്ങളിലുള്ള [[കൃതി (കർണ്ണാടക സംഗീതം)]]കളും [[തില്ലാന]]കളും [[വർണ്ണം (കർണ്ണാടക സംഗീതം)|വർണ്ണങ്ങളുമെല്ലാം]] ഉൾപ്പെടുന്നു. [[Telugu|തെലുഗു]], [[Tamil|തമിഴ്]], [[Sanskrit|സംസ്കൃതം]], [[Kannada|കന്നഡ]] എന്നീ നാലുഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. [[Vijaysaraswathi|വിജയസരസ്വതി]], [[Karnaranjani|കർണ്ണരഞ്ജനി]], [[Budhamanohari|ബുധമനോഹരി]], [[Niroshta|നിരോഷ്ട]], [[Hamsanandhi|ഹംസാനന്ദി]] എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കിയ രാഗങ്ങളാണ്. [[Shanmukhapriya|ഷണ്മുഖപ്രിയ]]യും [[Mohanakalyani|മോഹനകല്യാണി]]യും ജനപ്രിയമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്