"മുത്തയ്യാ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Muthiah Bhagavatar}} '''ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Muthiah Bhagavatar}}
'''ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ''' എന്ന് അറിയപ്പെട്ടിരുന്ന '''മുത്തയ്യാ ഭാഗവതർ (Muthiah Bhagavatar)''' (ജനനം 15 നവമ്പർ1877 – മരണം 30 ജൂൺ1945) ഇരുപതാം നൂറ്റാണ്ടിലെ [[Carnatic music|കർണ്ണാടക സംഗീതരംഗത്തെ]] പ്രസിദ്ധനായ [[Composer|വാഗ്ഗേയകാരനായിരുന്നു]]. അദ്ദേഹം ഇരുപതോളം [[രാഗം|രാഗങ്ങൾ]] സൃഷ്ടിച്ചിട്ടുണ്ട്.
 
==ആദ്യകാലജീവിതം==
[[Tirunelveli|തന്രിനെൽവേലിയിലെ]] [[ഹരികേശനല്ലൂർ]] എന്ന കൊച്ചുഗ്രാമത്തിൽ 1877- ൽ ജനിച്ച മുത്തയ്യാ ഭാഗവതർ ചെറുപ്പത്തിൽത്തന്നെ സംഗീതവുമായി ബന്ധപ്പെട്ടു. ആറാം വയസ്സിൽ സംഗീതപ്രേമിയായ അച്ഛനെ നഷ്ടമായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം അമ്മാവൻ ഏറ്റെടുത്തെങ്കിലും പത്തുവയസ്സായപ്പോഴേക്കും സംഗീതത്തോടുള്ള അഭിനിവേശത്താൽ ഹരികേശനല്ലൂർ വിട്ട് [[തിരുവാരൂർ|തിരുവാരൂരിൽ]] എത്തുകയും തന്റെ കഴിവ് തിരിച്ചറിഞ്ഞ പതിനൈതുമണ്ഡപ സാംബശിവ അയ്യരുടെ അടുത്തെത്തുകയും തുടർന്ന് ഒമ്പതുവർഷം അദ്ദേഹത്തിനുകീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീടു [[സംഗീത കലാനിധി]] പുരസ്കാരം ലഭിച്ച [[T.S Sabesa Iyer|ടി എസ് ശബേശ അയ്യർ]] ഈ ഗുരുവിന്റെ പുത്രനായിരുന്നു. ഗുരുവിന്റെ കീഴിൽ സംഗീതം അഭ്യസിച്ച മുത്തയ്യാ ഭാഗവതർ പ്രസിദ്ധനായ ഒരു [[ഹരികഥാകാലക്ഷേപം|ഹരികഥാ വിദ്വാൻ]] ആയി മാറുകയും ചെയ്തു. ഗംഭീരസ്വരത്തിന്റെ ഉടമയായ മുത്തയ്യാ ഭാഗവതർ അക്കാലത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു.
"https://ml.wikipedia.org/wiki/മുത്തയ്യാ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്