"ഫുൽകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==ചരിത്രം==
ഈ തുന്നൽ വേലയുടെ ആരംഭകാലമോ കൃത്യമായ ചരിത്രമോ പൂർണ്ണമായ രീതിയിൽ ലഭ്യമല്ലരേഖപ്പെടുത്തിയിട്ടില്ല. 15-ആം നൂറ്റാണ്ടിൽ [[വാരിസ് ഷാ]] രചിച്ച [[ഹീർ-രംജ]] എന്ന കൃതിയിൽ ഫുൽകാരിയെ പറ്റിയുള്ള പരാമർശമുണ്ട്. മധ്യേഷ്യയിൽ നിന്ന് കുടിയേറിപ്പാർത്ത [[ജാട്ട്]] വിഭാഗക്കാരിൽ നിന്നുമാണ് ഈ തുന്നൽ വേല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. പേർഷ്യൻ തുന്നൽ കലയായ ''ഗുൽകാരി''യിൽ നിന്നാണ് ഫുൽകാരി രൂപമെടുത്തതെന്ന ഒരു അഭിപ്രായവുമുണ്ട്. ഗുൽകാരിയുടെ വാച്യാർത്ഥവും ഫുൽകാരിയുടേത് തന്നെയാണ്. ഫുൽകാരിയുടെ നിർമ്മാണ രീതിയും മാതൃകകളും തലമുറയായി വാമൊഴിയായി കൈമാറപ്പെട്ടു വന്നിരുന്നു. അതിനാൽ തന്നെ ഒരോരോ പ്രദേശങ്ങളിലെ ഫുൽകാരിയിലും അതിന്റേതായ വ്യത്യസ്തകൾ ദർശനീയമാണ്. പ്രധാനമായും സിഖ് പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് ഫുൽകാരിയുടെ വളർച്ചയും പ്രചാരമെന്നിരുന്നാലും ഹിന്ദു-മുസ്ലീം സമുദായങ്ങളും ഇതിൽ പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ മതപരം എന്നതിനേക്കാൽ പ്രാദേശികപരമായാണു ഇതിന്റെ പ്രാധാന്യം.
 
പഞ്ചാബി പെൺകുട്ടികളുടെ ജീവിതവും ഫുൽകാരിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളിലും ഉത്സവ വേളകളിലും കുടുംബചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള ഫുൽകാരി അല്ലെങ്കിൽ ബാഗ് (Bagh) അണിയാറുണ്ട്.
 
==വിവരണം==
"https://ml.wikipedia.org/wiki/ഫുൽകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്