"ലിസ്ബൺ ഭൂകമ്പം (1755)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| casualties = 10,000–100,000 മരണങ്ങൾ
}}
പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ[[ലിസ്‌ബൺ|ലിസ്ബണി]]ൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് '''ലിസ്ബൺ ഭൂകമ്പം'''. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.
 
ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് [[വോൾട്ടയർ|വോൾട്ടയറെയും]] മറ്റും പ്രേരിപ്പിച്ചു. [[ലീബ്നീസ്|ലീബ്നീസിനെപ്പോലുള്ള]] ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് [[വോൾട്ടയർ]] അദ്ദേഹത്തിന്റെ നായകശില്പമായ [[കാൻഡീഡ്]] എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ [[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവേൽ കാന്റിനും]] അവസരമൊരുക്കി.
"https://ml.wikipedia.org/wiki/ലിസ്ബൺ_ഭൂകമ്പം_(1755)" എന്ന താളിൽനിന്ന് ശേഖരിച്ചത്