"ശ്രീരാമൻ ചിറയിലെ സേതുബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot: Replacements: fix URL prefix
(ചെ.) (Bot: Replacements: fix URL prefix)
ഭഗവാനെ സഹായിച്ച അണ്ണാറക്കണ്ണനെ ഓർമ്മിക്കുന്ന ചടങ്ങാണ് ഇവിടുത്തെ സേതുബന്ധന വന്ദനം. അവകാശികൾ ചിറ നിർമ്മിച്ചു തീർന്നതിനുശേഷം ആണ് ഈ ചടങ്ങ് നടക്കുന്നത്. ഭഗവാൻ ശ്രീരാമചന്ദ്രൻ, ശ്രീരാമൻ ചിറയിൽ എഴുന്നള്ളിയതിനു ശേഷമാണല്ലോ ചിറ കെട്ടുന്നത്. അതിനു ശേഷം അവകാശികളല്ലാത്ത ഭക്തർക്കുകൂടി ചിറകെട്ടിൽ പങ്കാളികളാകാൻ അവസരം ഉണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ ചിറകെട്ടിൽ വന്നിട്ടുള്ള എല്ലാവർക്കും ഒരു പിടി മണ്ണ് പുതുതായി നിർമ്മിച്ച സേതുവിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ സേതുബന്ധനത്തിൽ പങ്കാളികളാകുന്നവർക്കും ആദ്യകാലത്ത് ഒരു നാഴി നെല്ല് അളന്നു നൽകിയിരുന്നു. ഇപ്പോൾ ഇത് പണമായി നൽകി വരുന്നു. ഭഗവത്പ്രസാദമായി കിട്ടുന്ന ഈ പണം ഭക്തർ വീടുകളിൽ കൊണ്ടു പോയി സൂക്ഷിച്ചു വരുന്നു. ആയത് ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
 
ചിറകെട്ടുന്ന .<ref name="janmabhumidaily-">{{cite news|title=വെള്ളം വേണോ, ശ്രീരാമൻചിറ മാത്രം ശരണം|url=http://http://www.janmabhumidaily.com/news318882|accessdate=15 ജനുവരി 2016|newspaper=ജന്മഭൂമി|date=സപ്തംബർ 7 2015|author=ഡോ. സി.എം. ജോയ്‌|archiveurl=http://web.archive.org/web/20131015193137/http://http://www.janmabhumidaily.com/news318882|archivedate=2016-1-15 <!-- 19:31:37 --> |language=മലയാളം|format=പത്രലേഖനം}}</ref>ദിവസം ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പിന്നീട് ഇത് നിർവ്വഹിക്കാറുണ്ട്. ആയതിന്നായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേതരത്തിൽ ദർശനം നടത്തിയതിനു ശേഷം ശ്രീരാമൻ ചിറയിലെത്തി സ്വന്തം വാസസ്ഥാനത്തു നിന്ന് കൊണ്ടുവന്നതോ അഥവാ സേതുവിനു സമീപത്തു നിന്ന് ശേഖരിച്ചതോ ആയ ഒരു പിടി മണ്ണ് സേതുബന്ധനത്തിൽ നിക്ഷേപിക്കുന്നു.
 
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേതരത്തിൽ ദർശനം പൂർണ്ണമാകുന്നതിന് സേതുബന്ധന വന്ദനം അഭികാമ്യമത്രെ.
2,190

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2307779" എന്ന താളിൽനിന്ന് ശേഖരിച്ചത്