"നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 59.160.190.145 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 63:
നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടോടുകൂടിയേ വ്യക്തമാകുന്നുള്ളു. ഈ കാലയളവിൽ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹർഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാൽ നീലേശ്വരം എന്ന പേർ വന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ പ്രദേശത്തെ പ്രസിദ്ധമായ തളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നീല കണ്ഠേശ്വരനിൽ (ശിവൻ) നിന്ന് നീല കണ്ഠേശ്വരം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞ് നീലേശ്വരമായി രൂപാന്തരപ്പെട്ടതാണെന്നും പറയപ്പെടുന്നു. നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം നീലേശ്വരം രാജവംശത്തിന്റെ സാംസ്കാരിക പൈതൃകവുമായി ഇഴചേർന്നു നിൽക്കുന്നു. കോലത്തിരി രാജവംശത്തിന്റെയും സാമൂതിരി രാജവംശത്തിന്റെയും സങ്കലനമാണ് നീലേശ്വരം രാജവംശം. കോലത്തിരി രാജവംശത്തിലെ അഭ്യാസ നിപുണനായ ഒരു രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ സാമൂതിരി രാജാവിന്റെ മരുമകളുമായി അനുരാഗത്തിലാവുകയും ഇതറിഞ്ഞ സാമൂതിരി കോലത്തിരിയുമായുള്ള രാഷ്ട്രീയ ചങ്ങാത്തം അവസാനിപ്പിച്ച് സൈനികാക്രമണം തുടങ്ങുകയും ചെയ്തു. നവദമ്പതിമാരോട് സാമൂതിരിക്കുള്ള ശത്രുത മനസ്സിലാക്കിയ കോലത്തിരി തന്റെ അധീനതയിലുള്ള കോലത്തു നാടിന്റെ വടക്കേ അറ്റത്ത് നീലേശ്വരം ആസ്ഥാനമായുള്ള ഗ്രാമങ്ങൾ ഇവർക്ക് നൽകി മൂവായിരം പടയാളികളെ സംരക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തു. നീലേശ്വരം രാജവംശത്തിന്റെ ചരിത്രം ഇവിടെ നിന്ന് ആരംഭിക്കുന്നു. കോഴിക്കോട് തളിയിൽ ശിവ ക്ഷേത്രത്തിൽ ആരാധന നടത്തി ശീലിച്ച രാജകുമാരിക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളുമായി നീലേശ്വരം തളിയിൽ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയോടെ കർണ്ണാടകത്തിൽ ഇക്കേരി നായ്ക്കൻമാർ പ്രബല രാഷ്ട്രീയ ശക്തികളായി മാറി. അവർ തുടർച്ചയായി നീലേശ്വരം ആക്രമിച്ചപ്പോൾ ഇക്കേരി ഭരണാധികാരി ശിവപ്പനായ്ക്കിന് കപ്പം കൊടുക്കുവാൻ നീലേശ്വരം രാജാവ് നിർബന്ധിതനാവുകയും ചെയ്തു. ശിവപ്പനായ്ക്കിനുശേഷം അധികാരമേറ്റെടുത്ത സോമശേഖര നായ്ക്ക് 1735-ഓടെ നീലേശ്വരം പൂർണ്ണമായും കീഴടക്കി. ഐതിഹാസികമായ ഈ വിജയത്തിന്റെ സ്മരണയ്ക്കായി ഇക്കേരി രാജാവ് ഒരു വിജയസ്തംഭം സ്ഥാപിക്കുകയും ചെയ്തു. മൈസൂർ പ്രദേശത്ത് ഹൈദരാലിയുടെ രാഷ്ട്രീയാധിപത്യത്തോടെ നീലേശ്വരം പ്രദേശം മൈസൂർ സുൽത്താനായ ഹൈദരാലിയുടേയും പിന്നീട് ടിപ്പു സുൽത്താന്റെയും അധീനതയിലായി. ശ്രീരംഗപട്ടണഉടമ്പടി പ്രകാരം കവ്വായിപ്പുഴ വരെയുള്ള മലബാർ പ്രദേശം ടിപ്പു സുൽത്താൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 1792-ൽ വിട്ടുകൊടുത്തുവെങ്കിലും 1799-ൽ ടിപ്പു സുൽത്താന്റെ വീരമൃത്യുവിനുശേഷം മാത്രമേ നീലേശ്വരവും മറ്റു പ്രദേശങ്ങളും ഇംഗ്ലീഷുകാരുടെ അധീനതയിൽ വന്നു ചേർന്നുള്ളു. ഇവിടത്തെ ക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ, വൈരജാതൻ, മന്ദംപുറത്ത് ഭഗവതി, ആര്യക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, കേണമംഗലത്ത് ഭഗവതി, പാലോട്ട് ദൈവം, വിഷ്ണുമൂർത്തി, പുതിയ ഭഗവതി, പുലിയുർ കണ്ണൻ, പുലിയുർ കാളി, ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടൻ ദൈവം, ഗുളികൻ, കാലിച്ചാൻ തെയ്യം, മുത്തപ്പൻ, തിരുവപ്പന, പാലന്തായി കണ്ണൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടാറുണ്ട്. നീലേശ്വരം പള്ളിക്കരയിലെ ജന്മിയായിരുന്ന കുറുവാടൻ നായനാരുടെ കാലിച്ചെറുക്കനായ ഈഴവനായ കണ്ണൻ തെയ്യക്കോലമായി മാറിയ കഥ ഈ പ്രദേശത്തെ ഈഴവരുടെ സാമൂഹ്യചരിത്രവുമായി അഭേദ്യമായി കെട്ടു പിണഞ്ഞു കിടക്കുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തന കേന്ദ്രം കൂടിയായിരുന്നു നീലേശ്വരം. 1927 ഒക്ടോബർ 28-ന് മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധിക്ക് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ രാജാസ് ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. അതിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മഹാത്മജി തീവണ്ടിയിൽ വെച്ച് സ്വന്തം കൈപ്പടയിൽ എഴുതി കൈമാറിയ ആശംസ നീലേശ്വരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവർണ്ണരേഖയാണ്. വിത്തിട്ടവർ വിളയെടുക്കണം എന്ന മുദ്രാവാക്യം ഉയർത്തിയ കർഷകസംഘം പാലായി എന്ന സ്ഥലത്ത് നടത്തിയ കർഷക സമരമായിരുന്നു പാലായി വിളവെടുപ്പ് സമരം (1940). ഈ കർഷക പ്രക്ഷോഭം തന്നെയാണ് കയ്യൂർ കർഷകസമരത്തിന് വഴി തെളിച്ചത്. 1949 ഏപ്രിലിൽ നീലേശ്വരത്ത് നടന്ന ഇരുപതാമത് സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. സമ്മേളന നഗരിയെ നോക്കി നീലേശ്വരത്തെ ധവളേശ്വരം എന്ന് കവികൾ വിശേഷിപ്പിക്കുകയുണ്ടായി. 1980-ൽ നീലേശ്വരത്ത് നടന്ന മഹാകവി കുട്ടമത്ത് ജന്മശതാബ്ദി ആഘോഷപരിപാടികളും 1970-ൽ നടന്ന വടയന്തൂർ കഴകം പെരുങ്കളിയാട്ടവും, 1990-ൽ നടന്ന പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടവും എല്ലാം നീലേശ്വരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ നാഴികക്കല്ലുകളായി നിലനിൽക്കുന്നു. 1957-ൽ ലോകത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയപ്പോൾ അതിന്റെ അമരക്കാരനായിരുന്ന ഇ.എം.എസിനെ തെരഞ്ഞെടുത്തയച്ച നിയോജക മണ്ഡലം (നീലേശ്വരം ദ്വയാംഗമണ്ഡലം) എന്ന നിലയിൽ നീലേശ്വരം അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചിട്ടുണ്ട്
ഏ.ഡി 1293-നു മുമ്പു തന്നെ ഇവിടെ വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നതായി രേഖകൾ പറയുന്നു.
===നീലേശ്വരം രാജവംശം===
 
കാലവും ചരിത്രരചനകളും മറന്നുവെങ്കിലും കേരള ചരിത്രത്തിലെ സുവർണ്ണ കഥകളുറങ്ങുന്ന മണ്ണാണ്ജില്ലയിലെ നീലേശ്വരം. നാട്ടുരാജ്യങ്ങളും രാജാക്ക•ാരും ഈ ഗ്രാമത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തിന്റെ കഥകളാണ്ഈ മണ്ണിൽ ഉറങ്ങിക്കിടക്കുന്നത്. കുട്ടമത്ത്കവികളും തിരുമുമ്പ്സഹോദരൻമ്മാരും കവിതയുടെ വിതകൊൺടൺ്ഈ നാട്ടുരാജ്യത്തിന്പുതിയ ജീവസുള്ള ഒരു സാംസ്കാരിക ചരിത്രം തന്നെ ഉൺടൺാക്കി. കേരളത്തിലെ രാജവംശങ്ങളുടെ ചരിത്രത്തിലെ അതുല്യസ്ഥാനങ്ങളിൽ ഒന്നാണ്നീലേശ്വരം രാജവംശത്തിനുള്ളത്. കോവിലകങ്ങളിൽ നിന്നാണ്നീലേശ്വത്തിന്റെ സുവർണ്ണകാലത്തെ രാജാക്കൻമ്മാർ ഉദയം ചെയ്തിരുന്നത്. തളിയിൽ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ്റൻ കോവിലകത്ത് ആയിരുന്നു 101ാം വയസിൽ തീപ്പെട്ടുപോയ ബാങ്ക്തമ്പുരാനെന്ന്അറിയപ്പെട്ടിരുന്ന വി.സി. രാമവർമ്മ വലിയരാജ ജീവിച്ചിരുന്നത്. മകരമാസത്തിലെ താലപ്പൊലിക്ക് തൊഴാൻ വേൺടൺിയും മേടത്തിലെ മന്ദം പുറത്ത കാവ്ഉത്സവത്തിന്കുട നീർത്തി കാവ്തീൺടൺാൻ അനുവാദം നൽകുന്നതിനോ മാത്രം രാജാവ്എഴുന്നള്ളിയിരുന്നു. പോയകാലത്തിന്റെ നിശബ്ദമായ ഓർമ്മകളുമായി ആയിരുന്നു അത്. പടയാളികളും വാളും പരിചയും ആരവങ്ങളുമില്ലാതെ. മാറി വരുന്ന നീലേശ്വരം രാജാക്ക•ാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്നും മാറ്റമില്ലാതെ നടക്കുന്നു. നീലേശ്വരം രാജവംശത്തിന്റെ ഉദയത്തിന്പിന്നിൽ ഒരു പ്രണയകഥയുടെ മാധുര്യമുൺടൺ്. സാമൂതിരി വംശത്തിലെ ഒരു രാജകുമാരിയെ ഒരു നാട്ടു രാജാവ്ഗാന്ധർവ്വം നടത്തിയ കഥ. കോലത്തിരി രാജ്യത്തിലെ പന്തലായിനി കൊല്ലത്തിന്റെ ഭരണത്തിന്വേൺടൺി ഒരു കോലത്തിരി നാട്ടു രാജാവ്ബ്രാഹ്മണ വേഷമെടുത്ത്കോഴിക്കോട്ട് സാമൂതിരിയുമായി ചങ്ങാത്തത്തിലായി. ബ്രഹ്മണന്റെ പാണ്ഡിത്യവും ബുദ്ധിയും കൺടൺ ഭ്രമിച്ച സാമൂതിരി സഹോദരി ഭഗീരഥി തമ്പുരാട്ടിയുടെ ആചാര്യനായി ബ്രഹ്മണനെ നിയമിച്ചു. ഗുരുശിഷ്യ ബന്ധം പ്രണയത്തിലൂടെ ഗാന്ധർവ്വത്തിൽ അവസാനിച്ചു. രാജകന്യക ഗർഭം ധരിക്കുകയും ചെയ്തു. ചിറക്കൽ രാജവംശത്തിന് സാമൂതിരിക്കുടുംബങ്ങളുമായുള്ള ബന്ധം നിഷിദ്ധമായിരുന്നു. അപകടം മണത്ത ബ്രഹ്മണ കുമാരൻ കൊട്ടാരത്തിൽ നിന്ന്സമർത്ഥമായി രക്ഷപ്പെട്ടു. കഥയറിഞ്ഞ സാമൂതിരി കോലത്തിരി തന്നെ അപമാനിക്കാൻ മനപ്പൂർവ്വം ചെയ്തതാണെന്ന് തെറ്റിദ്ധരിച്ചു. പടനയിച്ച സാമൂതിരി പന്തലായിനി കൊല്ലം വരെയുള്ള സ്ഥലങ്ങൾ പിടിച്ചടക്കി. സാമൂതിരി കുടുംബത്തിൽ രാജകുമാരിക്ക്അവകാശം നിഷേധിച്ചു. പിന്നീട് പശ്ചാത്താപം തോന്നി കോലത്തിരിയുമായി സൌഹൃദത്തിലായി. കോലത്തു നാടിന്വടക്ക്നീലേശ്വരം രാജകുമാരിക്കും ഭർത്താവിനും ഏൽപ്പിച്ചുകൊടുത്തു. സഹായത്തിന്മൂവായിരം നായർ യുവാക്കളും. സാമൂതിരിക്കോവിലകത്തെ ഭഗീരഥി തമ്പുരാട്ടിയിലൂടെ നീലേശ്വരം രാജവംശത്തിന്തുടക്കമായി. രൺൺട്മക്കളുൺൺടാവുകയും പിന്നീട്മക്കൾ വളർന്നപ്പോഴേക്കും അച്ഛൻ കേരളവർമ്മൻ കോലത്തിരി രാജാവായി. തന്നെ നീലേശ്വരത്തിന്റെ രാജാവാക്കണമെന്ന്മകൻ അച്ഛനോട്അപേക്ഷിച്ചു. മകൻ നീലേശ്വരം രാജാവായി. രൺടൺാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കുലശേഖരവംശത്തിന്റെ അവസാനത്തോടെ പ്രാദേശിക മേധാവികൾ സ്വന്തം രാജസ്വരൂപങ്ങൾ സ്ഥാപിച്ചതോടൊപ്പം തന്നെ കോലത്തിരി രാജവംശവും ഉടലെടുത്തു. അവരിലൂടെ നീലേശ്വരത്തും രാജവംശം നിലവിൽ വന്നു. ഇക്കേരി രാജാക്കൻമ്മാർ 1735 ൽ നീലേശ്വരം കീഴടക്കിയെന്നും വെങ്കിടപ്പ നായിക്കിന്റെ കീഴിൽ തെക്കൻ കാനറയിൽ ആധിപത്യം ഉറപ്പിച്ചിരുന്ന ബദന്നൂർ നായിക്കൻമ്മാർ അവരുടെ സാമ്രാജ്യം ചന്ദ്രഗിരിപ്പുഴയോളം വ്യപിപ്പിക്കുകയും ചെയ്തു. ഹൊസ്ദുർഗിലെ സോമശേഖര നായിക്ക്1737 ൽ നീലേശ്വരം സ്വന്തം രാജ്യത്തോട്ചേർത്തു. അക്രമിച്ച് കീഴടക്കിയതിനോട്അനുബന്ധിച്ചായിരുന്നു ഇത്. 1768 ൽ നീലേശ്വരം ഹൈദരാലിയുടെ കൈയ്യിലായി. ഹൈദരാലിയുടെ മരണത്തോടെ 1782 വരെ ഈ നാട്ടു രാജ്യം ടിപ്പുവിന്റെ കൈയ്യിലായി. ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാർ ബ്രട്ടീഷുകാർക്ക്വിട്ടുകൊടുക്കേൺൺടി വന്നപ്പോൾ ടിപ്പുവിന്നീലേശ്വരത്തെ കൈവിടേൺടൺി വന്നു. ആനച്ചങ്ങലകളുടെയും ചിഹ്നംവിളികളുടെയും ശബ്ദമുഖരിതമായ അന്തരീക്ഷം നിറഞ്ഞു നിന്ന ഈ കോവിലകങ്ങൾ ചരിത്രത്തിലേക്ക്മറയുകയാണ്. വടക്കേക്കോവിലകം, തെക്കേക്കോവിലകം, മടത്തിൽ കോവിലകം, കിനാനൂർ കോവിലകം എന്നിവ ചേർന്നു നിന്ന രാജസ്വരൂപമായിരുന്നു നീലേശ്വരം. രാജാവ്ഭരണ നിർവ്വഹണം നടത്തിയിരുന്നത് തെക്കേ കോവിലകത്ത് വെച്ചായിരുന്നു. തൃക്കരിപ്പൂരിലെ കല്ലായിപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴവരെ 18 പ്രവിശ്യകളുടെ അധിപൻമ്മാരായിരുന്ന പഴയ രാജകോടതി ഇപ്പോൾ സർക്കാരിന്റെ ഭൂമിതർക്കപരിഹാരകോടതിയായി മാറിയിരിക്കുന്നു. കാവൽപ്പുരയും കോണിപ്പടികളിൽക്കൊത്തിവെച്ച സിംഹരൂപങ്ങളും കാലവർഷങ്ങളുടെ ആക്രമത്തിൽ നിലംപൊത്താറായി. മൺ മറഞ്ഞ കാലഘട്ടത്തിൽ രാജഭരണത്തിന്റെ പ്രതാപങ്ങൾ തേരോട്ടം നടത്തിയ നീലേശ്വരത്തിന്റെ മണ്ണിൽതന്നെ ഒരു രാജവംശത്തിന് വിസ്മൃതിയുടെ അരങ്ങൊരുക്കുകയാണ്കാലം.
 
===സാമൂഹികചരിത്രം===
"https://ml.wikipedia.org/wiki/നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്