"പ്രകാശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q14620 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 7:
 
[[ജ്യോതിശാസ്ത്രം]], [[എഞ്ചിനിയറിംഗ്]], [[ഫോട്ടോഗ്രാഫി]], [[വൈദ്യശാസ്ത്രം]] മുതലായ ശാഖകളിൽ പ്രകാശശാസ്ത്രത്തിന്‌ പ്രധാനപ്പെട്ട ഉപയോഗങ്ങളുണ്ട്. ദർപ്പണങ്ങൾ, കാചങ്ങൾ, ദൂരദർശിനികൾ, സൂക്ഷ്മദർശിനികൾ, ലേസർ മുതലായ ഉപകരണങ്ങളിൽ പ്രകാശശാസ്ത്രത്തിനെ പ്രയോഗവത്കരണം കാണാം
 
== ചരിത്രം ==
[[പുരാതന ഈജിപ്തി]]ലേയും [[മേസോപോടോമി]]യിലെയും [[ലെന്സു]]കളുടെ വികാസമാണ് പ്രകാശശാസ്ത്രത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. അറിയപ്പെടുന്നതിൽ ഏറ്റവും പുരാതനമായ ലെൻസുകൾ [[അസ്സീറിയൻ]] ലെൻസുകളാണ്. 700 ബി സി യിലാണ് ഇതിന്റെ നിർമാണം എന്ന് കണക്കാക്കുന്നു. [[പുരാതന റോമൻകാരും]] [[ഗ്രീക്കുകാരും]] സ്ഫടികഗോളങ്ങളിൽ വെള്ളം നിറച്ചാണ് ലെൻസുകൾ നിർമിച്ചിരുന്നത്. ഇത്തരം പ്രായോഗിക തലത്തിലുള്ള മുന്നേറ്റങ്ങൾ ഗ്രീക്കിലും [[ഇന്ത്യ]]യിലും സൈദ്ധാതിക തലത്തിലുള്ള മുന്നേറ്റങ്ങൾക്ക് വഴി തെളിച്ചു.
 
വസ്തുക്കളുടെ ദർശനത്തെ പറ്റിയുള്ള [[ഗ്രീക്ക് തത്ത്വചിന്ത]] പരസ്പരം എതിർക്കുന്ന രണ്ടു സിദ്ധാന്തങ്ങളിലേക്ക് വഴിമാറി. ഒന്ന് [[ഇന്ട്രോമിഷൻ തിയറി]] എന്നും രണ്ടാമത്തേത് [[എമിഷൻ തിയറി]] എന്നും അറിയപ്പെടുന്നു. വസ്തുക്കൾ വിടുന്ന അവയുടെ പകർപ്പുകൾ നേത്രങ്ങൾ പിടിച്ചെടുക്കുന്നതാണ് ദർശനം എന്നതാണ് ഇന്ട്രോമിഷൻ. [[ഡെമോക്രിറ്റസ്]] ,[[എപ്പിക്ക്യൂറസ്]] ,[[അരിസ്റ്റോട്ടിൽ]] അവരുടെ അനുയായികളെ ഉൾപ്പെടെ പലരും ഇതിന്റെ പ്രചാരകരായിരുന്നു.
 
[[പ്ലേറ്റോ]] ആദ്യം അവതരിപ്പിച്ച എമിഷൻ സിദ്ധാന്തത്തിൽ കണ്ണു പുറത്തുവിടുന്ന രശ്മികളാണ് കാഴ്ചയ്ക്കു കാരണം എന്ന് പറയുകയുണ്ടായി. ചില നൂറ്റാണ്ടുകൾക്കു ശേഷം, [[യൂക്ലിഡ്]] പ്ലേറ്റൊയുടെ എമിഷൻ തിയറിയെ ആധാരമാക്കി പ്രകാശശാസ്ത്രത്തെ [[ജ്യാമിതി]]യുമായി കൂട്ടിയിണക്കി ജ്യാമിതീയ പ്രകാശശാസ്ത്രം സൃഷ്ട്ടിച്ചു.
 
{{Physics-footer}}
"https://ml.wikipedia.org/wiki/പ്രകാശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്