"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
മൂന്നുതരം വിവാഹങ്ങൾ നടക്കാറുണ്ട്. അദ്യത്തേത് വിലപേശി ഉറപ്പിക്കുന്ന രീതിയാണ്. വരൻ വധുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വധുവിന്റെ വീട്ടുകാർക്ക് നൽകേണ്ട തലപ്പണം ഉറപ്പിക്കുന്നു. ഇത് വർഷാവർഷം നൽക്കേണ്ട വരിസംഖ്യയാണ്. വിവാഹവാർഷികത്തോടനുബന്ധിച്ച് 'ഉച്ചൽ' എന്ന ചടങ്ങിലാണ് ഈ പണം കൈമാറുന്നത്. തലപ്പണം നൽകാതിരുന്നാൽ പെണ്ണിനെ തിരിച്ചു വിളിക്കാനുള്ള അധികാരം വധുവിന്റെ കുടുംബത്തിനുണ്ട്. സാധരണയായി 30 കോലഗം (750 ഗ്രാം) നെല്ലാണ് ൻൽകേണ്ടത്. വിവാഹത്തിനു ശേഷം മൂന്നിലൊന്ന് നൽകുന്നു.
===മരണാനന്തര ചടങ്ങുകൾ===
മരണാനന്തരക്രിയകൾക്കും പ്രത്യേക ആചാരങ്ങൾ ഉണ്ട്. പാടിക്കടുത്തു തന്നെ ശവം കുഴിച്ചിടുകയാണ് രീതി.
ക്രിയകൾ ചെയ്യുന്നയാളെ നൂമ്പുകാരൻ എന്നു വിളിക്കുന്നു. ഒരാശ്ച കുളിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ലാത്ത ഇയാൽ മത്സ്യമാംസാദികളും വർജ്ജിക്കണം. 7 ദിവസത്തെ പുലയാചാരവും കുടുംബക്കാർക്കുണ്ട്. ഏഴാം ദിവസം അനുഷ്ഠിക്കുന്ന ശുദ്ധിവരുത്തുന്ന ആചാരമാണ് 'എയമ്പുല കയിക്കൽ' <ref name="Varghese"/>
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്