"ബാർ കോഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അഴിമതി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 17:
* 2015 ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശൻ വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി
* 2015 ഒക്ടോബർ 29: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. <ref> http://www.manoramaonline.com/news/just-in/bar-case-verdict.html </ref>
 
== കെ. ബാബുവിനെതിരെയുള്ള കേസ് ==
 
* 2015 മാർച്ച്‌ 30 - കെ.എം.മാണിക്കെതിരായ ആരോപണത്തിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ്‌ ആരോപണം ആവർത്തിച്ചു. ബാർലൈസൻസ്‌ ഫീസ്‌ കുറയ്‌ക്കാൻ 10 കോടിരൂപ ബാറുമടകൾ പരിച്ചു നൽകിയെന്നായിരുന്നു ആരോപണം. ആരോപണം ശക്‌തമായതോടെ ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന്‌ എസ്‌പി സുകേശൻ വിജിലൻസ്‌ വിജി. ഡയറക്‌ടർക്ക്‌ റിപ്പോർട്ട്‌ നൽകി. എറണാകുളം വിജിലൻസ്‌ റെയ്‌ഞ്ച് എസ്‌പിക്ക്‌ ബാബുവിനെതിരെ അന്വേഷണം കൈമാറി.
*2015 ഏപ്രിൽ 28 :- ബാർ കോഴയിൽ അന്വേഷണ റിപ്പോർട്ട്‌ തനിക്കെതിരായാൽ സാങ്കേതിത്വത്തിൽ തൂങ്ങി മന്ത്രിസ്‌ഥാനത്ത്‌ തുടരില്ലെന്ന്‌ കെ.ബാബുവിന്റെ പ്രഖ്യാപനം.
* 2015 ജൂൺ 6 :- തൃപ്പൂണിത്തുറ ഗസ്‌റ്റ് ഹൗസിൽ വച്ച്‌ കെ.ബാബുവിന്റെ മൊഴി വിജിലൻസ്‌ രേഖപ്പെടുത്തി.
* 2015 ജൂലൈ 10 :- കേസിൽ ബാബുവിനെതിരെ തെളിവില്ലെന്ന്‌ വിജിലൻസ്‌ റിപ്പോർട്ട്‌.
* 2015 ജൂലൈ 11 :- ബാബുവിന്‌ എതിരെ തെളിവില്ലെന്ന റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്‌ടർ അംഗീകരിച്ചു. ഇതോടെ അന്വേഷണത്തിന്റെ തുടർനടപടികൾ റദ്ദാക്കി. ബിജു രമേശിനെതിരെ മാനനഷ്‌ടത്തിന്‌ കെ.ബാബു എറണാകുളം കോടതിയിൽ നോട്ടീസ്‌ നൽകി. ബാബുവിനെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ലോകായുക്‌തയിൽ പൊതുതാൽപര്യ ഹർജി വരുന്നു.
* 2015 ഡിസംബർ 9 :- കെ.ബാബുവിനും ബിജുരമേശിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ്‌ കോടതി ഉത്തരവ്‌.
* 2016 ജനുവരി 7 :-ബാബുവിനെതിരെ എന്തുകൊണ്ട്‌ എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്‌തില്ലെന്ന്‌ ഹൈക്കോടതി പരാമർശം.
* 2016 ജനുവരി 8 :- പരാതിക്കാരനായ ജോർജ്‌ജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തി
* 2016 ജനുവരി 18 :- വിജിലൻസ്‌ വിജിലന്റല്ലെന്ന്‌ ഹൈക്കോടതി. ബാബുവിനെതിരായ അന്വേഷണത്തിന്‌ മറ്റൊരു ഏജൻസി വേണമെന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും ജസ്‌റ്റിസ്‌ കമാൽപാഷ . കെ.ബാബു നൽകിയ കേസിൽ സ്‌റ്റേ ആവശ്യപ്പെട്ട്‌ ബിജുരമേശ്‌ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്‌ പരാമർശം.
* 2016 ജനുവരി 23 :- ബാബുവിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ആംആദ്‌മി പാർട്ടിയുടെ ഹർജി ഫെബ്രുവരി എട്ടിലേക്ക്‌ തിരുവനന്തപുരം വിജിലൻസ്‌ കോടതി മാറ്റി.
* 2016 ജനുവരി 23 :- അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡയറക്‌ടർ കൂടുതൽ സമയം കോടതി ആവശ്യപ്പെട്ടു. ബാബുവിനതിരെ എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്യണമെന്ന്‌ തൃശൂർ വിജിലൻസ്‌ കോടതി. വിജിലൻസിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനവം. ധാർമ്മികതയുടെ പേരിൽ രാജിവയ്‌ക്കുന്നതായി കെ. ബാബു. <ref> http://www.mangalam.com/latest-news/399524#sthash.dKVOyDBW.dpuf </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാർ_കോഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്