"മുഹമ്മദ് ബൊഅ്സീസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ പ്രമാണം:993888 965302876878466 8767887040672196357 n.jpg|ലഘുച... എന്നാക്കിയിരിക്കുന്നു
No edit summary
വരി 1:
[[പ്രമാണം:993888 965302876878466 8767887040672196357 n.jpg|ലഘുചിത്രം|മൊഹമ്മദ് ബുവാസിസ്]]
23 വര്ഷക്കാലം ടുണീഷ്യയെ ഭരിച്ചിരുന്ന ഏകാധിപതി ബെന് അലിക്കെതിരെ നടന്ന ജനകീയ ചെറുത്തു നില്പ്പാണ്‌ ടുണീഷ്യൻ വിപ്ലവം അഥവാ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെടുന്നത്.ഇതിനു പ്രധാന കാരണമായത് 26 കാരനായ ബുവാസിസ് എന്ന തെരുവ് കച്ചവടക്കാരന്റെ രക്തസാക്ഷിത്വം (ആത്മഹത്യ ആണെങ്കിൽ പോലും) ആണ്.
ഉപജീവനത്തിനും,സഹോദരിമാരുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്താനായി തെരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബുവാസിസ്. കച്ചവടം നടത്താനുള്ള ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ തന്റെ കച്ചവട സാധനങ്ങൾ പിടിച്ചു വെച്ച സര്ക്കാര് ജീവനക്കാരിക്ക് കൈക്കൂലി നല്കാൻ വിസമ്മതിച്ചതിനെ തുടര്ന്നാണ് സംഭവം അരങ്ങേറുന്നത്. തെരുവിൽ വെച്ച് പരസ്യമായി തന്നെ തല്ലിയ ജീവനക്കാരിക്കെതിരെ പരാതി നല്കാൻ സര്ക്കാര് ഓഫീസിൽ പോയ ബുവാസിസിയെ അവിടെ നിന്നും അപമാനിച്ചു ഇറക്കി വിട്ടു.
ദേഷ്യവും,സങ്കടവും വന്ന ബുവാസിസി അതെ സര്ക്കാര് ഓഫീസിനു മുൻപിൽ ദേഹത്ത് പെട്രോൾ ഒഴിച് സ്വയം കത്തി അമർന്നു.പരസ്യമായ പ്രതിഷേധവും,പ്രകടനവും അനുവദനീയമല്ലാത്ത ടുണീഷ്യയിൽ ഈ ചെറുപ്പക്കാരന്റെ മരണം കൊടുങ്കാറ്റ് വിതച്ചു. ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി.സർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചു. നിരവധി പ്രക്ഷോഭകർ തെരുവിൽ കൊല ചെയ്യപ്പെട്ടു.വിപ്ലവത്തിന് ചൂട് പകർന്ന് "ഫേസ് ബുക്ക്‌" പ്രധാന പങ്കു വഹിച്ചു.
ഒരു മാസത്തിനകം ബെൻ അലി ടുണീഷ്യ വിട്ട് സൌദിയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചു.
ബുവാസിസിയുടെ രക്തസാക്ഷിത്വം വെറുതെ ആയില്ല.
"https://ml.wikipedia.org/wiki/മുഹമ്മദ്_ബൊഅ്സീസി" എന്ന താളിൽനിന്ന് ശേഖരിച്ചത്