"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 96:
വ്യത്യസ്ഥവും അപൂർവവുമായ നിരവധി ജീവികളുടെ ആവാസ മേഖലയാണ് ഗാലപ്പഗോസ് ദ്വീപ സമൂഹങ്ങൾ.ഇവിടുത്തെ വൻ കരയാമകൾ ഏതാണ്ട് 30 ലക്ഷം കൊല്ലം മുമ്പ് ഇവിടെ എത്തിയതായി വിശ്വസിക്കപ്പെടുന്നു.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തിപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിച്ചു.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വർഷം വരെ കഴിയാനാകും എന്നതാണ്.ഈ പ്രത്യേകത മുതലെടുത്ത് നാവികർ യാത്രക്കിടയിൽ പുതുമാംസം തിന്നാനായി ഇവയെ വൻതോതിൽ പിടിച്ചു കൊണ്ടുപോകാൻ തുടങ്ങി.അവ പെട്ടെന്നു ചാവാത്തതു കാരണം കപ്പൽ യാത്രക്കിടയിൽ മാസങ്ങളോളം പുതുമാംസം തിന്നാം.ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ കരയാമകൾ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിൽ നശിപ്പിക്കപ്പെട്ടു.മൂന്ന് ഇനങ്ങൾ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമായി.
നാലാമത്തെ ഇനമായ പിന്റയിലെ ഏക അംഗമായ ലോൺസം ജോർജ് ഇവിടുത്തെ അന്തേവാസിയാണ്.പിന്റാ ദ്വീപിൽ കാണപ്പെട്ടു വന്നിരുന്ന ഈ ജീവി വർഗത്തെ പുനരുത്പാതിപ്പിക്കാൻ ശ്രമങ്ഹൽ നടന്നു വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
==ഇസബേല ==
ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിൽ ഉള്ളത്.ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര,സെറോ അസോൾ.ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്.ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണക്കിൽ ഗാലപ്പഗോസ് ദ്വീപുകൽ അത്ര പഴക്കം ചെന്നവയല്ല.പലതും പല കാലത്താണ് രൂപപ്പെട്ടത്.എറ്റവും പഴയ ദ്വീപുകൾക്ക് 20 ലക്ഷം വർഷങ്ങളോളം പഴക്കം ഉണ്ട്
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്