"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
2015 ജൂലൈ 14ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/]</ref>
== അടിസ്ഥാനവിവരങ്ങൾ ==
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം [[കൈപ്പർ വലയം]] എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെസൂര്യനെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. [[ഭൂമി|ഭൂമിയുടെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തിന്റെ]] ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിനോടടുത്ത്]] വരും.
 
പ്ലൂട്ടോയ്ക്ക്‌ 5 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. [[ഷാരോൺ]], [[നിക്സ്‌]], [[ഹൈഡ്ര]], [[കെർബറോസ്]], [[സ്റ്റൈക്സ്]] എന്നിവ‌<ref name=Deshabhimani> പ്ലൂട്ടോക്ക് ഇനി അഞ്ച് ചന്ദ്രന്മാർ-എൻ.എസ്.അരുൺകുമാർ[http://www.deshabhimani.com/newscontent.php?id=327396]</ref>. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്‌. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക [[ദ്വന്ദ്വ ഗ്രഹം]] ആയി മാറും പ്ല്യൂട്ടോയും ഷാരോണും.
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്