"യൂട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
== ചരിത്രം ==
[[പ്രമാണം:901cherryave.jpg|right|thumb|കാലിഫോർണിയയിലെ സാൻ ബ്രൂണോയിലുള്ള യൂട്യൂബിന്റെ ആസ്ഥാനം.]]
തികച്ചും വ്യക്തിപരമായ ആവശ്യമാണ് യൂട്യൂബിന്റെ പിറവിക്ക് കാരണമായത്. പേപ്പലിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരായ മൂന്ന് സുഹൃത്തുക്കൾ, ചാഡ് ഹാർലി, സ്റ്റീവ് ചെൻ, ജവാദ് കരിം എന്നിവർ 2005 ഫെബ്രുവരിയിൽ ചാഡ് ഹാർലിയുടെ ആഭിമുഖ്യത്തിൽ ഒരു വിരുന്നിന് ഒത്തുകൂടുകയുണ്ടായി. വിരുന്നിന്റെ വീഡിയോ ചിത്രീകരിച്ചപ്പോൾ അതെങ്ങനെ അവരുടെ മറ്റു സുഹ്രുത്തുക്കൾക്ക് എത്തിക്കാം എന്ന ചിന്തയിലൂടെയാണ് ഇന്റെർനെറ്റ് വഴി വീഡിയോ പങ്കുവെക്കുക എന്ന ആശയം രൂപപ്പെട്ടത്.എന്നാൽ കരീം ഈ വിരുന്നിൽ പങ്കെടുത്തിരുന്നില്ല .കൂടാതെ അദ്ദേഹം ഈ കഥ നിഷേധിക്കുകയും ചെയ്തു .
 
ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമർമാരും ഹാർലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. എതാണ്ടിതേ സമയത്ത് ഹാർലി പേപ്പാൽ വിടുകയും മെൻലൊ പാർക്കിലെ തന്റെ ഗാരേജിൽ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവർത്തനം തുടരുകയും ചെയ്തു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങൾ ഹാർലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി. 2005 മെയ്മാസത്തിൽ ഈസുഹൃത്തുക്കളുടെ ശ്രമം വിജയിക്കുകയും വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് പൂർണ്ണമായി പ്രവർത്തന സജ്ജമാവുകയും ചെയ്തു.<ref>{{cite web | title=BBC strikes Google-YouTube deal|author=Weber, Tim| publisher = [[BBC]]| url =http://news.bbc.co.uk/1/hi/business/6411017.stm|accessdate= 2009-01-17 }}</ref>
"https://ml.wikipedia.org/wiki/യൂട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്