"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
 
കേരളത്തിൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്]] അടുത്ത് [[തിരുവഞ്ചിക്കുളം]] രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി [[വിവാഹം|വിവാഹബന്ധങ്ങളിലൂടെയും]] മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.
[[File:Periplous of the Erythraean Sea.svg|thumb|300px|''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''യിലെ പേരുകൾ, വഴികൾ, പ്രധാന വാണിജ്യകാരകങ്ങൾ]]
 
ആദിചേരന്മാരുടെ കാലം മുതൽ തന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ, [[ആനക്കൊമ്പ്]], തടി, മുത്ത്, [[രത്നം|രത്നങ്ങൾ]] തുടങ്ങിയവ മലബാർ തീരത്തുകൂടെ [[ഈജിപ്ത്]], [[റോമാ സാമ്രാജ്യം|റോം]], [[ഗ്രീസ്]], [[ഫിനീഷ്യ]], [[അറേബ്യ]], [[മെസൊപ്പൊട്ടേമിയ]], [[പേർഷ്യ]] എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. [[കൊല്ലം]], [[കൊടുങ്ങല്ലൂർ]], [[തൃശ്ശൂർ|തൃശ്ശൂരിനു]] അടുത്ത ഇയ്യാൽ , [[കോട്ടയം]] എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് അക്കാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. '''മുസിരിസ്''' അക്കാലത്ത് മലബാർ തീരത്തെ പ്രധാ‍ന തുറമുഖമായിരുന്നു. [[പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ]] എന്നറിയപ്പെടുന്നതും, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതുമായ, കർത്താവാരെന്നറിയാത്ത സഞ്ചാരരേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്