"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന [[വള്ളുവക്കോനാതിരി|വള്ളുവക്കോനാതിരിയും]] മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.
 
==സാമൂഹ്യ ചരിത്രം==
== ജനങ്ങൾ ==
പഴയ മദിരാശി സംസ്ഥാനത്തിന്റെ തെക്കേഅറ്റത്ത് കിടക്കുന്ന പാലക്കാട് ജില്ലയിൽപ്പെട്ട മണ്ണാർക്കാട്, തെക്കേ ഇന്ത്യയുടെ പരിഛേദമാണ്. ഈ ഗ്രാമത്തില് തെക്കേ ഇന്ത്യക്കാരായ മലയാളികള്, തമിഴര്, തെലുങ്കര്, കന്നടക്കാര് എന്നിവരെല്ലാമുണ്ട്. തമിഴ് ചെട്ടിയാർമാരും, മണ്ണാർക്കാട് മുപ്പിൽനായരും അലക്കുജോലിക്കായി തമിഴ്നാട്ടിൽനിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാർക്കാട് (അന്ന് ഇവിടം കാടുകൾകൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാർക്കാട്, മണ്ണാർക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാർക്കാടിന് വീണാർക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). പുരാണങ്ങളിലുള്ള ഒട്ടനവധി കഥകളും പേരുകളും ഈ ഗ്രാമവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. ഔഷധവീര്യമുള്ള കുന്തിപ്പുഴയും അതിലെ പാത്രക്കടവും ഉദാഹരണമാണ്. അരക്കില്ലത്തു നിന്ന് രക്ഷപ്പെട്ട പാണ്ഡവര് ഭക്ഷണം കഴിച്ച്, പാത്രം കഴുകി കമഴ്ത്തിയതാണ് പാത്രക്കടവ് എന്നാണ് ഐതിഹ്യം. വളരെ ഉയരത്തില് നിന്നും പാറക്കെട്ടിലേക്ക് വെള്ളം വീണ് കാലക്രമേണ പാറയ്ക്ക് പാത്രത്തിന്റെ ആകൃതി കൈവന്നതായും വെള്ളത്തിന്റെ ശക്തിയായ പതനം കൊണ്ടാണ് പാത്രത്തില് വെള്ളം വീഴുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്നതെന്നും അഭിപ്രായമുണ്ട്. സാമൂതിരിയുമായുള്ള യുദ്ധത്തില് വള്ളുവനാട് രാജാവ് തോൽക്കുകയും വള്ളുവനാടിന്റെ ഒരു ഭാഗമായ മണ്ണാർക്കാട്, അട്ടപ്പാടി, പൂഞ്ചാല എന്നീ വിശാലഭൂഭാഗങ്ങളുടെ ഭരണകർത്താവായി സാമൂതിരി തന്റെ നായര് പടനായകരിലൊരാളെ നിയോഗിക്കുകയും പിന്നീടദ്ദേഹം മണ്ണാർക്കാട് മുപ്പില് നായര് എന്നറിയപ്പെടുകയും ചെയ്തു. പരമ്പരാഗതമായി നാനാജാതിമതവിഭാഗത്തില് പെട്ടവര് വളരെ സഹവർത്തിത്വത്തോടെ കഴിഞ്ഞുവരുന്ന പ്രദേശമാണ് മണ്ണാർക്കാട്. തെന്നിന്ത്യാക്കാരായ വിവിധ സമുദായക്കാരെല്ലാം ഈ ഗ്രാമത്തിലുണ്ടായിരുന്നങ്കിലും ഇവിടുത്തെ പ്രധാന ജന്മികള് പാതായ്ക്കരമന, കാറ്റിലമിറ്റംമന, ഒളപ്പമണ്ണ മന, ഈനപട്ടന്മാര്, മൂപ്പില് നായര്, കല്ലടി കുടുംബം എന്നിവരായിരുന്നു. മുപ്പിൽനായര് സ്ഥാപിച്ച അരകർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മണ്ണാർക്കാട് പൂരം ഇവിടുത്തെ മതസൌഹാർദ്ദത്തിന്റെ പ്രതീകമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പൂരത്തിന്റെ വിജയത്തിനടിസ്ഥാനം എല്ലാ വിഭാഗക്കാരുടെയും കൂട്ടായ്മയാണ്. 1836 മുതല് ബ്രിട്ടീഷ് നയത്തിനെ എതിർത്തുകൊണ്ട് മാപ്പിളകർഷകര് മുന്നോട്ടുവന്നിരുന്നു. ഈ സമരപരമ്പരകളില് ശക്തിമത്തായതും നീണ്ടുനിന്നതുമായ പോരാട്ടമാണ് 1921-ലേത്. മലബാർകലാപത്തിന്റെ ചരിത്രപ്രാധാന്യവും കർഷകജനവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തവും, അതില് ഊർജ്ജിമായി പ്രവർത്തിച്ച രാഷ്ട്രീയ ധാരകളെയും വിലകുറച്ചു ചിത്രീകരിക്കാന്, കലാപം അടിച്ചമർത്തിയതിനു ശേഷവും ബ്രിട്ടീഷ് ഭരണാധികാരികള് ശ്രമിച്ചു. കലാപകാലത്ത് നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും പൊളിക്കുകയും കലാപകാരികള് കാരാകുറുശ്ശി പ്രദേശത്ത് അഭയം തേടുകയും ചെയ്തതായി പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് മാർച്ചുചെയ്യാനായി പിന്നീട് പണിതീർത്തതാണത്രെ ഇന്നു കാണുന്ന നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും. രജിസ്ട്രാര് ഓഫീസിനു തീവെക്കുകയും, പോലീസ് സ്റ്റേഷന് ആക്രമിക്കുകയും, പാലങ്ങള് പൊളിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മണ്ണാർക്കാട് ഇളയനായരും ശൌരിങ്കല് ഗോപാലൻനായരും ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷ്കാർക്കെതിരായ സമരത്തില് മണ്ണാർക്കാട്ടെ മുസ്ളീംങ്ങളും, ഹിന്ദുക്കളും സംഘടിതരായി പ്രവർത്തിച്ചിരുന്നതായി കാണാം. ഇവിടുത്തെ സ്വാതന്ത്ര്യസമരഭടന്മാരുടെ പട്ടികയിലെ പ്രമുഖരാണ് മങ്ങാട്ടുപറമ്പില് ഉപ്പായിയും, പങ്ങിണിക്കാടന് അലവിഹാജിയും. കൂടാതെ കെ.സി.ഗോപാലനുണ്ണി, കെ.എം.കുഞ്ഞനുണ്ണിനായര് എന്നിവരെ ജയിൽശിക്ഷക്ക് വിധിച്ചിരുന്നു. പിൽക്കാലത്ത് കെ.സി.ഗോപാലനുണ്ണി മദിരാശി നിയമസഭയില് മണ്ണാർക്കാടിന്റെ ആദ്യത്തെ നിയമസഭാംഗമായി. 1947 ആഗസ്റ് 15-ന് ഒരു പുതിയ യുഗത്തിന്റെ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് എ.എല്.പി.സ്കൂളിലും ദേശീയപതാക ഉയർന്നു. ഈ ഗ്രാമത്തിലെ എല്ലാ സമര സേനാനികളുടെയും സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്. തെന്നിന്ത്യയിലെ വിവിധ സമുദായങ്ങളിൽപ്പെട്ട പത്തുകുടിമുതലിയാർമാര്, കൽക്കി ചെട്ട്യാർമാര്, ലിംഗായത്തുകാര് തുടങ്ങിയവരെല്ലാംതന്നെ മണ്ണാർക്കാടിന്റെ മുഖച്ഛായ മാറ്റുന്നതിന് കനത്ത സംഭാവനകള് നൽകിയിട്ടുണ്ട്. കാർഷികരംഗത്തും വാണിജ്യരംഗത്തുമെന്നപോലെ തന്നെ സാംസ്കാരികരംഗത്തും ഇവരെല്ലാം മണ്ണാർക്കാടിനെ സ്വാധീനിച്ചു. വിദ്യാഭ്യാസരംഗത്ത് ഈ ഗ്രാമത്തില് ഗണ്യമായ സംഭാവന നൽകിയ വ്യക്തികളാണ് കല്ലടി ചെറിയ കുഞ്ഞയമു സാഹിബും, മണ്ണാർക്കാട് താത്തുണ്ണി മൂപ്പിൽനായരും. 1903-ല് ആരംഭിച്ച സ്കൂള് പിന്നീട് ഡിസ്ട്രിക്ട് ബോർഡ് നിർത്തലാക്കുകയും, 1949-ല് താത്തുണ്ണി മുപ്പിൽനായര് സ്കൂള് ഏറ്റെടുത്ത് ഹൈസ്കൂളാക്കി ഉയർത്തുകയും ചെയ്തു. ഈ താലൂക്കിലെയും തൊട്ടടുത്ത താലൂക്കിലെയും വിദ്യാർത്ഥികളുടെ ഉപരിപഠനാർത്ഥം 1967-ല് കല്ലടി ചെറിയകുഞ്ഞയമ്മദ് സാഹിബ്ബിന്റെ പരിശ്രമഫലമായി എം.ഇ.എസ് കല്ലടി കോളേജ് സ്ഥാപിതമായി. പിന്നീട് ബിരുദാനന്തര കോഴ്സുകളും ഇവിടെ ആരംഭിച്ചു. പഴയ തലമുറ വിദ്യാഭ്യാസരംഗത്ത് ബഹുമാനത്തോടെ ഇന്നും സ്മരിക്കുന്ന പേരാണ് നാരായണന് എഴുത്തച്ഛന് മാസ്റ്ററുടേത്. കേരള സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില് കൊങ്ങശ്ശേരി കൃഷ്ണനാണ് മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1962 ജൂലായ് 20-തിന് മണ്ണാർക്കാട് പഞ്ചായത്ത് നിലവില് വന്നു. പാറയ്ക്കല് മുഹമ്മദായിരുന്നു പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. 1990-കളുടെ ആരംഭത്തില് മണ്ണാർക്കാടിന് നഗരസഭ പദവിയും അലങ്കരിക്കേണ്ടി വന്നു. ഈ ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയില് ഗണ്യമായ പുരോഗതി ഉണ്ടാക്കിയത് വിദേശത്ത് പോയി തൊഴിലെടുക്കുന്ന ഇവിടുത്തെ നാട്ടുകാരാണ്. നിർമ്മാണരംഗത്തും, വ്യവസായരംഗത്തും, കാർഷിരംഗത്തും ഇവരുടെ സംഭാവന ചെറുതായി നിസ്തുലമാണ്.
 
 
 
==സാംസ്കാരികചരിത്രം==
പരമ്പരാഗതമായി നാനാജാതിമതവിഭാഗങ്ങള് സഹവർത്തിത്വത്തോടെ താമസിക്കുന്ന പ്രദേശമാണ് മണ്ണാർക്കാട്. 1921-ലെ മലബാര് കലാപം മണ്ണാർക്കാടിനേയും ബാധിച്ചുവെങ്കിലും കാലക്രമേണ അതിന്റെ അനുരണനങ്ങളില് നിന്ന് ഈ പ്രദേശത്തിന് മുക്തമാകാന് സാധിച്ചു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മാത്രമല്ല, വർഗ്ഗപരമായി ഒരു ഹിന്ദുജന്മിയും (മണ്ണാർക്കാട് മൂപ്പില് നായര്), ഒരു മുസ്ളിം ജന്മിയും(കല്ലടി) മണ്ണാർക്കാട്ടെ സ്വാധീന ശക്തികളായതുകൊണ്ട് സാമ്പത്തിക അടിത്തറയിൻമേല് ഉടലെടുക്കുന്ന വർഗ്ഗീയ പ്രശ്നങ്ങൾക്കും ഇവിടെ സാധ്യത ഇല്ലാതെ പോയി. ഈ രണ്ട് പ്രധാന സമുദായങ്ങൾക്കു പുറമെ വാണിജ്യാവശ്യാർത്ഥം തമിഴ്നാട്ടില് നിന്നു വന്ന വൈശ്യവിഭാഗക്കാരും മുതലിയാർമാരും, മൈസൂർചെട്ടികളും, തിരുവിതാംകൂറില് നിന്നുള്ള ക്രിസ്ത്യാനികളും ഉൾപ്പെട്ട സമുദായവൈവിധ്യങ്ങളിൽനിന്നുരുത്തിരിഞ്ഞ സമ്മിശ്രസംസ്കാരമാണ് മണ്ണാർക്കാടിനുള്ളത്. മണ്ണാർക്കാട് പൂരം എന്നറിയപ്പെടുന്ന മണ്ണാർക്കാട്ടെ ചരിത്രപ്രസിദ്ധമായ പൂരം മൂന്ന് ജാതിമതസമുദായങ്ങളുടെ സമന്വയമാണെന്നത് ഇവിടുത്തെ സാസ്കാരികസവിശേഷതയാണ്. അരകർശികാവിന്റെ കൈകാര്യക്കാരായ മണ്ണാർക്കാട് നായര് വീട്ടുകാര്, അട്ടപ്പാടിയിലെ ആദിവാസികള്, കച്ചവടക്കാരായ ചെട്ടിയാൻമാര് എന്നിവരുടെ കൂട്ടായ്മയാണ് ഈ പൂരത്തിന്റെ പരമ്പരാഗതമായ അടിസ്ഥാനം. എന്നാല് പിന്നീട് മണ്ണാർക്കാട് താമസമാക്കിയ എല്ലാ വിഭാഗം ആളുകളുടേയും പ്രാതിനിധ്യത്തോടെയും സഹകരണത്തോടെയും ഈ പൂരം ആഘോഷിക്കുന്ന സ്ഥിതിയിലേക്ക് ഇവിടുത്തെ സാംസ്കാരികസാഹചര്യം വികസിച്ചു. ശിവരാത്രിഉത്സവമാണ് മണ്ണാർക്കാട്ടെ എല്ലാ ജനങ്ങളും ഒരുമിച്ചാഘോഷിക്കുന്ന മറ്റൊരു ഉത്സവം. മണ്ണാർക്കാട് പഞ്ചായത്തിലെ ജനസംഖ്യയില് ഹിന്ദുക്കളും, ക്രിസ്ത്യാനികളും ധാരാളമുണ്ട്. മുസ്ളീങ്ങളില് സുന്നി-മുജാഹിദ് ജമാഅത്തെ ഇസ്ളാമി വിഭാഗങ്ങൾക്ക് പുറമെ അഹമ്മദീയ വിഭാഗത്തിലുള്ളവരും ഇവിടെയുണ്ട്. ഹിന്ദുക്കളിൽപ്പെട്ട എല്ലാ സമുദായക്കാരും ഇവിടെ ധാരാളമായുണ്ട്.ക്രിസ്ത്യാനികളില്റോമൻകത്തോലിക്കാവിഭാഗക്കാരും മാർത്തോമാ, സി.എസ്.ഐ, പെന്തക്കോസ്റ്, യാക്കോബായ വിഭാഗക്കാരാണ് കൂടുതലായുള്ളത്. തമിഴ്നാട്ടുക്കാരായ ചെട്ടിയാര് വിഭാഗക്കാര് എത്രയോ കാലമായി ഇവിടെ താമസിച്ച് മണ്ണാർക്കാടന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. മണ്ണാർക്കാട്പൂരം, ഗോവിന്ദപുരം ഏകാദശി, പോക്കൊരിക്കൽകാവ്, താലപ്പൊലി, ശിവരാത്രി(ധർമ്മര്, അങ്കാളി), ശൂരന് പൂരം, പെരിമ്പടാരിപ്പള്ളി പെരുന്നാള് എന്നിവയാണ് മണ്ണാർക്കാട്ടെ പ്രധാന ഉത്സവങ്ങള്.സൈലന്റ് വാലി വനമേഖലയോടു ചേർന്ന് കുന്തിപ്പുഴയും നെല്ലിപ്പുഴയും ജലസേചനം നടത്തുന്ന ഫലപുഷ്ടിയുള്ള മണ്ണോടുകൂടിയ നാട് .മണ്ണും ആറും കാടും അനുഗ്രഹിക്കുന്ന മണ്ണാർക്കാട്.പാലക്കാടു ജില്ലയിൽ പാലക്കാടു നിന്ന് 40 കി.മീ.വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.മലനിരകൾ അതിരിടുന്ന മണ്ണാർക്കാട് പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ്. കാർഷികസംസ്കാരത്തിലധിഷ്ഠിതമായ ഒരു ജീവിത രീതി വെച്ചുപുലർത്തുന്ന ജനങ്ങൾ.. ഇവിടെ വിവിധ സമുദായങ്ങളിൽ പ്പെട്ട ജനങ്ങൾ സൌ ഹാർദ്ദത്തോടെ കഴിയുന്നു. ദേശീയപാത 213 നഗര മദ്ധ്യത്തിലൂടെ കടന്നു പോകുന്നു.അന്തര്ദേശീയശ്രദ്ധ ആകർഷിക്കപ്പെട്ട സൈലന്റ് വാലി നാഷണൽ പാർക്ക് മണ്ണാർക്കാട് താലൂക്കിൽപ്പെടുന്നു.ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ് ഈ നിശ്ശബ്ദ താഴ്വര..അനേകം സസ്യജാലങ്ങളുടെ വേരുകളില് തട്ടിത്തഴുകി ഇവിടെ നിന്നും ഉത്ഭവിച്ചൊഴുകുന്ന കുന്തിപ്പുഴയിലെ ജലത്തിന് ഔഷധവീര്യമുണ്ടെന്ന് പറയപ്പെടുന്നു. മലഞ്ചെരിവുകളും നദീതടങ്ങളും ഇടകലര്ന്ന വൈവിധ്യമാര്ന്ന ഭൂപ്രകൃതിയുള്ള ഗ്രാമങ്ങളുടെ ഒരു സഞ്ചയമാണ് മണ്ണാര്ക്കാട് ബ്ളോക്ക്. പ്രസിദ്ധങ്ങളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, പാലക്കാഴിപ്പുഴ തുടങ്ങിയ പുഴകള് മണ്ണാര്ക്കാട് ബ്ളോക്കിലെ വിവിധ പഞ്ചായത്തു പ്രദേശങ്ങളിലൂടെ ഒഴുകുന്നു. പുഴകളില് നിന്നും, നീര്തോടുകളില് നിന്നും, കാലവര്ഷത്തില് നിന്നും ലഭിക്കുന്ന അളവറ്റ ജലസമൃദ്ധിയും, മണ്ണിനെ പൊന്നാക്കി മാറ്റിയ കുടിയേറ്റ കര്ഷകന്റെ സ്ഥിരോത്സാഹവും ഇവിടുത്തെ ഗ്രാമങ്ങളിലെ കാര്ഷിക മേഖലയ്ക്കു മേല് നിര്ലോഭം അനുഗൃഹം ചൊരിഞ്ഞു. തികച്ചും കൃഷിയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയും, ഫലഭൂയിഷ്ഠമായ മണ്ണും, കാലാവസ്ഥയും, ജലസമൃദ്ധിയും കുടിയേറ്റ കര്ഷകരെ ഇവിടേക്ക് ആകര്ഷിച്ച പ്രധാന ഘടകങ്ങളാണ്. കുടിയേറ്റകര്ഷകരും, തദ്ദേശവാസികളും നാനാജാതിമതവിഭാഗങ്ങളും ഉള്പ്പെടുന്ന മണ്ണാര്ക്കാട് ബ്ളോക്കിലെ ജനതയുടേത് സമ്മിശ്രമായ ഒരു സാംസ്കാരിക ധാരയാണെങ്കിലും ഇവിടുത്തെ ഓരോ ഗ്രാമങ്ങളുടെയും സംസ്കൃതിയില് തനതും മൌലികവുമായ തനി പാലക്കാടന് പൈതൃകം ദര്ശിക്കാനാവും. ഇവിടെ ഭൂരിഭാഗം ജനങ്ങളും മലയാളം സംസാരിക്കുന്നവരാണെങ്കിലും, മണ്ണാര്ക്കാട് ടൌണിനോടു ചേര്ന്ന പ്രദേശങ്ങളില് തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകള് സംസാരിക്കുന്ന കുറച്ചു കുടുംബങ്ങളും താമസിക്കുന്നുണ്ട്. 1565-ലെ വിജയനഗര സാമ്രാജ്യവും ഭാമിനി സാമ്രാജ്യവും തമ്മിലുണ്ടായ യുദ്ധത്തോടെയാണ് കന്നടഭാഷ സംസാരിക്കുന്ന ലിംഗായത്തുകാര് ഇവിടേക്ക് കുടിയേറിയത്. നൂറ്റാണ്ടുകള്ക്കു മുമ്പ് കുടിയേറിവരാണെങ്കിലും ഇന്നും വലിയ മാറ്റമില്ലാതെ തങ്ങളുടെ സംസ്ക്കാരവും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഇവര് കാത്തു സൂക്ഷിക്കുന്നു. മണ്ണാര്ക്കാട് പൂരം ലോകമെങ്ങും പ്രസിദ്ധമാണ്. ജാതി-മത-വര്ണ്ണ-വര്ഗ്ഗ വ്യത്യാസങ്ങളില്ലാതെ ആബാലവൃദ്ധം ജനങ്ങളും മണ്ണാര്ക്കാട് പൂരത്തില് പങ്കുചേരുന്നു. മണ്ണാര്ക്കാട് ബ്ളോക്കിലുള്പ്പെടുന്ന എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യപൂര്വ്വ കാലഘട്ടം വരെ ജന്മിത്വം കൊടികുത്തി വാണിരുന്നുവെന്ന് കാണാം. ജന്മിത്വത്തിനും, അയിത്താചാരത്തിനും, സവര്ണ്ണ മേധാവിത്വത്തിനും, ചൂഷണത്തിനും, കുടിയിറക്കലിനുമെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില് സംഘടിതമായി ശക്തമായ പോരാട്ടങ്ങള് തന്നെ ഇവിടുത്തെ വിവിധ പ്രദേശങ്ങളില് നടന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളില് വര്ഷങ്ങള്ക്കു മുമ്പുതന്നെ ധാരാളം ക്രിസ്തീയ കുടിയേറ്റക്കാര് വന്നു തുടങ്ങിയിരുന്നു. ഇവരുടെ ആഗമനം സാംസ്കാരിക മുന്നറ്റത്തില് നിര്ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരത്തില് പങ്കെടുത്ത നിരവധി മഹത്വ്യക്തികളുണ്ട്. ഉപ്പു സത്യാഗ്രഹത്തില് പങ്കെടുത്തതിന്റെ പേരില് 3 വര്ഷം ജയില് വാസമനുഭവിച്ച എം.ജി.നായര് നാട്ടുകല്ഗാന്ധി എന്ന പേരിലാണ് അറിയപ്പെട്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തില് പങ്കെടുത്ത കലംപറമ്പില് മമ്മു, അഹമ്മദ്, തെക്കന് കുഞ്ഞയമ്മു, എടേരം സീതിക്കോയ തങ്ങള് എന്നിവര് പ്രത്യേകം സ്മരണീയരാണ്. മലബാര് ലഹളയോടനുബന്ധിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള രോഷാഗ്നിയില് ചൂരിയോട്, കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവിടങ്ങളിലെ പാലങ്ങള് ജനങ്ങള് തകര്ത്ത സംഭവം എടുത്തു പറയേണ്ടതുണ്ട്. വിവിധ മതവിഭാഗങ്ങളുടേതായ നിരവധി ആരാധനാലയങ്ങള് മിക്ക പ്രദേശങ്ങളിലുമുണ്ട്. ആരാധനാലയങ്ങളോടു ചേര്ന്ന് നടക്കാറുള്ള ഉത്സവങ്ങളില് ജാതിമത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ആഹ്ളാദപൂര്വ്വം പങ്കെടുക്കാറുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണാര്ക്കാട് പൂരം ഇടക്കാലങ്ങളില് നിന്നുപോയെങ്കിലും ഇപ്പോള് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളോടെ മണ്ണാര്ക്കാട് ജനതയുടെ ദേശീയോത്സവമായി കൊണ്ടാടപ്പെടുന്നു. മണ്ണാര്ക്കാട് പൂരത്തിന്റെ സമാപനദിവസം സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ചുകൊണ്ട് നടത്തുന്ന ചെട്ടിവേലയും സംസ്ക്കാരിക ഘോഷയാത്രയും അതീവ ഹൃദ്യമാണ്. മതസൌഹാര്ദ്ദത്തിന്റെ ഉത്തമമാതൃകയാണ് കാഞ്ഞിരപ്പുഴ ഗ്രാമത്തിലെ അമ്പന്കുന്ന് നേര്ച്ചയും കോട്ടോപ്പാടം പഞ്ചായത്തിലെ മലേരിയം പൂരവും. നാടന്കലകളുടെയും അനുഷ്ഠാനകലകളുടെയും വിളനിലമാണ് ഇവിടം. തുമ്പിതുള്ളല്, തുരുപ്പറക്കല്, സര്പ്പംതുള്ളല്, പെണ്ണുകെട്ടിക്കളി, കൈക്കൊട്ടിക്കളി എന്നിവ സ്ത്രീകള് പങ്കെടുക്കുന്ന ചില കലാരൂപങ്ങളാണ്. പൂതം, തിറ അയ്യംകളി, വട്ടക്കളി, പൊറാട്ടുകളി, പാങ്കളി, നായാടികളി, കളമെഴുത്തുപാട്ട്, പരിചമുട്ടുകളി, കാളകളി, തുയിലുണര്ത്തുപാട്ട്, പുള്ളുവന് പാട്ട്, കോല്ക്കളി, അറവനമുട്ട്, തെക്കത്തിനാടകം, ചെറുമര്കളി, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന് ജനിച്ചത് ഈ നാട്ടിലാണെന്നാണ് ഐതിഹ്യം. മണ്ണാര്ക്കാടിന്റെ ഖ്യാതി അന്യദേശങ്ങളിലെത്തിച്ച പ്രമുഖവ്യക്തികളായിരുന്നു സാഹിത്യരംഗത്ത് തിളങ്ങിയ കെ.പി.എസ്.പയ്യനെടം ശ്രീധരന് മണ്ണാര്ക്കാട്, ജി.പി.രാമചന്ദ്രന്, ഭാസ്ക്കരന് പള്ളിക്കുറുപ്പ്, ടി.ആര്.തിരുവിഴാംകുന്ന് തുടങ്ങിയവര്. മഹാകവി ഒളപ്പമണ്ണ, അഖിലേന്ത്യ പ്രശസ്തനായ സോപാന സംഗീത വിദ്വാന് ഞെരളത്ത് രാമപൊതുവാള്, 1963-ല് കേന്ദ്രസാഹിത്യഅക്കാദമി അവാര്ഡ് ലഭിച്ച തേക്കിന് കാട്ടില് രാവുണ്ണിനായര്, ഭഗവദ്ഗീത ആദ്യമായി മലയാളത്തിലേക്കു വിവര്ത്തനം ചെയ്ത മുസ്ളീം പണ്ഡിതന് ഇസ്ഹാക്ക് മാസ്റ്റര്, ഖുറാന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സി.എന്.അഹമ്മദ് മൌലവി തുടങ്ങിയവര് മണ്ണാര്ക്കാടിന്റെ സാംസ്ക്കാരിക മണ്ഡലത്തില് നിറഞ്ഞുനിന്ന പ്രതിഭകളായിരുന്നു. മണ്ണാര്ക്കാട് ബ്ളോക്കിനുകീഴിലുള്ള ഒമ്പതു പഞ്ചായത്തുകളും കാര്ഷിക മേഖലയാണ്. റബര്, തെങ്ങ്, നേന്ത്രവാഴ, കുരുമുളക്, കശുമാവ്, വാഴ എന്നിവ ഇവിടെ ധാരാളമായി കൃഷി ചെയ്തു വരുന്നു. ഭൂരിഭാഗം ജനങ്ങളും ചെറുകിട കച്ചവടത്തിലും, കാര്ഷിക വൃത്തിയിലും ഉപജീവനം നടത്തുന്നു. മണ്ണാര്ക്കാട് ബ്ളോക്കിലെ വിദ്യാഭ്യാസചരിത്രത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ആശാന് പളളിക്കൂടങ്ങളും, ഗുരുകുല വിദ്യാഭ്യാസരീതിയും, ചെറിയ ചെറിയ മദ്രസ്സകളും പണ്ടുകാലം മുതലേ ഇവിടെ നിലനിന്നിരുന്നുവെന്ന് മുതിര്ന്ന തലമുറക്കാര് പറയുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളില് ഒന്നായ കോഴിക്കോട്-പാലക്കാട് നാഷണല് ഹൈവേ മണ്ണാര്ക്കാട് ബ്ളോക്കിലൂടെയാണ് കടന്നുപോകുന്നത്.
കുന്തിപ്പുഴയുടെ ഉൽഭവത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഐതിഹ്യം മഹാഭാരതത്തിലെ കഥാപാത്രമായ കുന്തീദേവിയുമായി ബന്ധപ്പെട്ടതാണ്.അജ്ഞാതവാസക്കാലത്ത് കുന്തീദേവിയും മക്കളും ഈ പ്രദേശത്തു വന്നു.ദാഹിച്ചു വലഞ്ഞ അവർ വെള്ളത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഒരു പാത്രം ലഭിച്ചു.ആ പാത്രത്തിലെ വെള്ളം ഒരിക്കലും തീരുകയില്ലായിരുന്നു.ആവശ്യത്തിന് വെള്ളം കുടിച്ചതിനു ശേഷം അവർ ആ പാത്രം അവിടെ ഉപേക്ഷിച്ചു.ആ സ്ഥലമാണത്രേ പാത്രക്കടവ്.ആ നീരുറവ കുന്തിപ്പുഴയായി, അമൃതവാഹിനിയായി മണ്ണാർക്കാട്ടുകാർക്ക് ഐശ്വര്യമേകിക്കൊണ്ട് ഭാരതപ്പുഴയിൽ വിലയം പ്രാപിക്കുന്നു.വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംരക്ഷിച്ചിരുന്നത് വെള്ളാട്ടിരിയിൽ നിന്ന് അവകാശാധികാരങ്ങൾ ലഭിച്ചിരുന്ന ദേശപ്രമാണിയായിരുന്ന കുന്നത്തുനാട് മാടമ്പി നായർ ആയിരുന്നു.ഈ കര പ്രമാണിയുടെ ആധിപത്യം തെങ്കരയിലും അട്ടപ്പാടിയിലും വ്യാപിച്ചിരുന്നു.നാടിന്റെ പകുതി ഭാഗം മാത്രമാണ് മാടമ്പിക്ക് അനുവദിച്ചു കൊടുത്തിരുന്നത്. ഈ അംശത്തിന്റെ പേര് അരകുറുശ്ശി എന്ന് അറിയപ്പെടുന്നു. മണ്ണാർക്കാട്ടെ ഏറ്റവും പഴമ വിളിച്ചറിയിക്കുന്ന ഒരു പ്രദേശമാണ് അരകുറുശ്ശി.ഇവിടുത്തെ ഓരോ കല്ലിനും പഴമയുടെ പലകഥകളും പറയാനുണ്ടാകും.ഈ പ്രദെശത്തെ മുഴുവനായും നിയന്ത്രിച്ചിരുന്ന മണ്ണർക്കാട്ട് മൂപ്പിൽ നായരുടെ തറവാടും ഇവിടുത്തെ ജനങ്ങളുടെ ആരാധനാകേന്ദ്രമായി ശോഭിക്കുന്ന അരകുറുശ്ശി ഉദയർകുന്ന് ക്ഷേത്രവും ചരിത്ര പ്രാധാന്യമർഹിക്കുന്നു.തമിഴ് ആചാരക്രമങ്ങൾ അനുഷ്ഠിച്ചു വരുന്ന ഒരു വലിയജനവിഭാഗം ഇവിടെയുണ്ട്.വള്ളുവനാടും തമിഴ് നാടുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് വ്യാപാരം നടത്തുന്നതിനും കൃഷിചെയ്യുന്നതിനുമായി എത്തപ്പെട്ടവരുടെ പിന്മുറക്കാരാണ് ഇവർ. തമിഴ് സ്ഥാനികളെ കുന്നത്താട്ടെ മാടമ്പി നായർ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.ഇന്നും മണ്ണാർക്കാട് ഉദയർകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ എട്ടാം ദിവസം മൂപ്പിൽ നായർ അങ്ങാടിയിൽ വന്ന് തമിഴ് സ്ഥാനികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന പതിവ് തുടരുന്നു.മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന ടിപ്പുസുൽത്താൻ റോഡ് ടിപ്പുവിന് പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്നു.
 
==മണ്ണാർക്കാടിന്റെ സ്വാതന്ത്ര്യസമരസേനാനികൾ==
M.G Nair:
M.G Nair was one of the great Indian freedom fighter in Mannarkkad. He was take great Participation in Salt (uppu) sathyagrah in 1930 under the leadership of K.Kelappan (Kerala Gandhi) at Payyannur. M.G Nair is calling "Nattukal Gandhi".
KalanParambil Mammu :
He was one of the famous leader in Malabar Rebellion in 1921.
Tekkan Kunjhammu :
He was one of the famous leader in Malabar Rebellion in 1921 from Mannarkkad.
Ederam Seeathi Koyathangal : He was one of the famous leader in Malabar Rebellion in 1921.
K.C Gopalanunni :
He was one of the famous freedom fighter in Mannarkkadu.He was become first member of madras legislative Assembly for Mannarkkad.
 
 
*ലിസ്റ്റ്‌ അപൂർണ്ണം......................ഈ മേഖലയിൽ പ0നം നടത്തികൊണ്ടിരിക്കുന്നു
 
== ജനങ്ങൾ ==
150,000-ത്തോളം ജനങ്ങളാണ് മണ്ണാർക്കാട് താമസിക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. [[റബ്ബർ]], [[തേങ്ങ]], [[അടക്ക]] ([[പാക്ക്]]), [[നേന്ത്രക്ക]], [[പഴം]], [[കുരുമുളക്]], [[ജാതിക്ക]] [[നെല്ല്]] എന്നിവയാണ് പ്രധാന കാർഷിക വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വർഗ്ഗങ്ങളും [[ചിത്രശലഭം|പൂമ്പാറ്റകളും]] നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവരാൻ കാരണമായി.
 
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്