"മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

861 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
റഫ് സൈറ്റിങ്ങ്
(റഫ് സൈറ്റിങ്ങ്)
| footnotes =
}}
[[എറണാകുളം ജില്ല|എറണാകൂളം]] ജില്ലയിലെ ഒരു പട്ടണമാണ് '''മലയാറ്റൂർ'''. [[കൊച്ചി]] നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. ബുദ്ധ ജൈന തീർത്ഥാടന കേന്ദ്രമായിരുന്ന മലമുകളിലെ പള്ലി ഇന്ന് മലയാറ്റൂരിലെ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|സെന്റ് തോമസ് പള്ളി]] കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ ഉള്ള മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
 
==പേരിനു പിന്നിൽ==
കേരളത്തിൽ ക്രിസ്തുമതപ്രഭവകാലത്ത് മലമുകളിൽ നിലനിന്നിരുന്ന സാംസ്കാരിക കേന്ദ്രം ക്രിസ്തീയ പാത സ്വീകരിച്ചു, അതിനു മുൻപ് അത് ഹിന്ദുമതകേന്ദ്രമായിരുന്നു അത് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രചീനമായ ബുദ്ധ-ജൈന പശ്ചത്തലം അതിനുണ്ട് എന്നും മറ്റു ചില ചരിത്രകാരന്മാർ തെളിയിക്കുന്നു. മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന നദിയും കാടും കലർന്ന മലമ്പാതയുട മാർഗ്ഗത്തിലായിരുന്നു മലയാറ്റൂർ. മധുരയിൽ സംഘകാലത്ത് ബുദ്ധ ജൈന സംസ്കാരങ്ങൽ പ്രബലമായിരുന്നകാലത്ത് മലയാറ്റൂർ ഉൾപ്പെട്ട സഹ്യപർവ്വത മേഖലയിൽ നിരവധി ബുദ്ധജൈന ക്ഷേത്രങ്ങൾ നിലനിന്നിരുന്നു, ശ്രമണരും (ബുദ്ധ-ജൈന ഭിക്ഷുക്കൾ) തുടർന്ന് ശൈവവൈഷ്ണവസന്യാസിമാരും കേരളത്തിൽ മതപ്രചരണനത്തിനുപയോഗിച്ചിരുന്ന ഗതാഗതമാർഗ്ഗങ്ങളിലൊന്നിതായിരുന്നു.
 
ജൈനർ പാറയിൽ കൊത്തിവച്ച തീർത്ഥങ്കരന്റെ പാദമുദ്ര (ബുദ്ധമതക്കാർ ബുദ്ധനെ പ്രതിനിധീകരിക്കുന്നതും പാദമുദ്രകളിലൂടെയാണ്) കാലക്രമത്തിൽ ഈ കേന്ദ്രം ക്രിസ്തീയവൽകരിക്കപ്പെട്ടതൊടെ [[തോമാശ്ലീഹ]]യുടെ പാദമുദ്രയായി മാറി. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
 
==ഐതിഹ്യങ്ങൾ==
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]]
==കുറിപ്പുകൾ==
 
==പരാമർശങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2300796" എന്ന താളിൽനിന്ന് ശേഖരിച്ചത്