"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎കഥ: അക്ഷരത്തെറ്റ് തിരുത്തി
→‎കഥ: വിപുലപ്പെടുത്തി
വരി 25:
പിന്നീട് ആ സ്ത്രീ അവളുടെ കഥ പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഈ ഭൂതം തന്നെ തട്ടിക്കൊണ്ട് വന്ന് തടവിലാക്കിയതാണ്. ഒരു പെട്ടിയിലാക്കി ഏഴ് ചങ്ങലകൾ കൊണ്ട് പൂട്ടി കടലിലാണ് ഈ ഭൂതം എന്നെ ഒളിപ്പിക്കാറ്.വല്ലപ്പോഴും മാത്രമേ എന്നെ പുറത്തിറക്കൂ. എന്നാൽ ഞാൻ ആ ഭൂതത്തിനെ പറ്റിച്ച് മനുഷ്യരുമായി രമിക്കും. രജാക്കന്മാർ രണ്ട് പേരും അത്ഭുത പരവശരായി. ഇതാ തങ്ങൾ തേടിയത് കണ്ടെത്തിയിരിക്കുന്നു. ഇവളുടെ ചതി ആ ഭൂതം അറിയുന്നില്ലല്ലോ. തുല്യ ദുഖിതനായ ഒരാളെ കൂടി കണ്ടെത്തിയതോടെ അവരുടെ ദുഖഭാരം കുറഞ്ഞു. രണ്ടു പേരും അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോയി. തന്റെ രാജ്യത്ത് തിരിച്ചെത്തിയ ഷഹരിയാർ രാജ്ഞിയേയും പരിവാരങ്ങളേയും ഒന്നടങ്കം കഴുത്ത് വെട്ടിക്കൊന്നു.
 
അന്നു മുതൽ ഓരോ രാത്രിയും ഓരോ കന്യകമാരെ തന്റെ അന്തപുരത്തിൽ എത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. രാത്രിയിൽ ഓരോ കന്യകമാരുടേയും ചാരിത്ര്യം നശിപ്പികുകയും രാവിലെ അവളെ കൊന്നു കളയുക എന്നതുമായിരുന്നു രാജാവിന്റെ രീതി. ഇങ്ങിനെ 3 വർഷം ക്ഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാർ ഇല്ലാതായി. കുറെ മാതാപിതാക്കൾ അവരുടെ മക്കളുമായി രാജ്യം വിട്ടുപോയി. ഈ അവസ്ഥയിൽ മന്ത്രിക്ക് ഉത്കണ്ഠയായി. ഇനി ആരെ രാജാവിന്റെ പത്നിയാക്കും എന്ന് ചിന്തിച്ച് ഭയപ്പെട്ട മന്ത്രി തന്റെ വീട്ടിലെത്തി. മന്ത്രിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്തവൾ ഷഹറസാദ്, രണ്ടാമത്തവൾ ദുനിയാസാദ്. രണ്ടു പേരും ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും മികച്ചു നിൽക്കുന്നവർ. മൂത്തവൾക്ക് വിജ്ഞാനത്തിലും കലയിലും കഴിവുണ്ടായിരുന്നു. ഇന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കൻമാരുടേയും കവികളുടേയും കഥകൾ അവൾക്കറിയാമായിരുന്നു. 1000- കഥാ ഗ്രന്ഥങ്ങൾ സ്വന്തമായുള്ളവൾ. അവൾ പിതാവിനോട് ദുഖത്തിന്റെ കാരണം തിരക്കി. കാര്യമറിഞ്ഞ അവൾ പിതാവിനോട് പറഞ്ഞു: അല്ലാഹു വിന്റെ കൃപകൊണ്ട് ഞാൻ ഒരു പരിഹാരം ഉണ്ടാക്കാം. ഞാൻ കൊല്ലപ്പെട്ടാലും, ജീവിച്ചിരുന്നാലും അത് മുസൽമാൻമാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമായേക്കും.ഇന്നു ഞാനാകാം രാജാവിന്റെ പത്നി.
 
ഇത് കേട്ട് സ്തബ്ധനായ മന്ത്രി അതിനു സമ്മതിച്ചില്ല. അദ്ധേഹം പറഞ്ഞു: ''ഏതൊരു പിതാവും തന്റെ മക്കൾ മരിക്കുന്നത് ഇഷ്ടപ്പെടില്ല.അതിനാൽ തന്നെ ഞാനതിന് സമ്മതിക്കില്ല.''
 
പക്ഷ ഷഹറസാദ് വാശി പിടിച്ചു. പിതാവ് പാഞ്ഞു, " നിന്റെ വാശി കാണുമ്പോൾ ഒരു കഴുതയും കാളയും സ്വന്തമായുള്ള ഒരു കർഷകന്റെ കഥയാണ് ഓർമ്മ വരുന്നത്." എന്താണാ കഥ എന്ന് ഷഹറസാദ് ചോദിച്ചു. മന്ത്രി ആകഥ പറഞ്ഞു. കർഷകന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു. ഒരിക്കൽ കാളയും കഴുതയും സംസാരിക്കുന്നത് അദ്ധേഹം കേൾക്കാനിടയായി.കാള നിലം ഉഴുന്നതുമായി ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകളെയാണ് കഴുതയോട് പറഞ്ഞത്. കഴുത അതിൽ നിന്ന് രക്ഷപ്പെടാൻ കാളക്ക് ഒരു ബുദ്ധി ഉപദേശിച്ചു. നാളെ കർഷകൻ നിലം ഉഴാനായി നുകം കെട്ടാൻ നിന്റെ അടുത്ത് വരുമ്പോൾ നീ രോഗം അഭിനയിച്ച് നിലത്ത് വീഴണം, അങ്ങിനെ തനിക്ക് രക്ഷപ്പെടാം. ഈ സംസാരം കർഷകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം കാള അസുഖം അഭിനയിച്ചപ്പോൾ കർഷകൻ മകനോട് പറഞ്ഞു, "ഇന്ന് നമുക്ക് കഴുതയെ വെച്ച് നിലം ഉഴാം".
 
വൈകുന്നേരമായപ്പോൾ കഴുത തളർന്ന് ആലയിലേക്ക് വന്നു. കാള കഴുതക്ക് നന്ദി പറഞ്ഞു. എന്നാൽ കഴുത തന്റെ ബുദ്ധിമോശമോർത്ത് ഉള്ളാലെ വിലപിച്ചു.രണ്ടു ദിവസം ഇങ്ങിനെ ആവർത്തിച്ചപ്പോൾ കഴുത മറ്റൊരു വാർത്തയുമായാണ് ജോലി അവസാനിപ്പിച്ച് വന്നത്. "സ്നേഹിതാ നീ ഇങ്ങിനെ അസുഖ ബാധിതനായി തുടരുകയാണെങ്കിൽ നിന്നെ കശാപ്പ്കാരന് നൽകി തൊലിയുരിച്ച് മേശവിരിയുണ്ടാക്കാനാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്." ഇത് കേട്ട് കാള പേടിച്ച് പോയി. അന്ന് കാള പുല്ലും വൈക്കോലും നന്നായി തിന്നു.കർഷകൻ അടുത്തൂടെ പോയപ്പോൾ കാള തുള്ളിച്ചാടിക്കാണിക്കാൻ തുടങ്ങി. ഇത് കണ്ട കർഷകന് ചിരി വന്നു.
 
കർഷകൻ ചിരിച്ചത് അയാളുടെ ഭാര്യ കണ്ട്, അവൾ കർഷകനുമായി വഴക്കിട്ടു. "നിങ്ങൾ എന്നെ കളിയാക്കിയാണ് ചിരിച്ചത്". കർഷകൻ അങ്ങിനെയല്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എന്തിന് എന്നായി അവൾ. ആ രഹസ്യം ഒരാളോടും എനിക്ക് പറയാൻ പറ്റില്ല എന്നും അഥവാ പറത്താൻ അന്ന് ഞാൻ മരിക്കും എന്നും കർഷകൻ ഭാര്യയെ അറിയിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. അവളുടെ വാശി സ ഹിക്ക വയ്യാതെ കർഷകൻ അത് പറയാൻ തീരുമാനിച്ചു. മരണം ഉറപ്പായ കർഷകൻ വില്പത്രമെല്ലാം എഴുതി തയാറാക്കി. അദ്ധേഹത്തിന്റെ കോഴിക്കൂട്ടിൽ ഒരു പൂവൻകോഴിയും 50 പിടകളും ഉണ്ടായിരുന്നു. അവരുടെ കലപില ശബ്ദം കേട്ട് കർഷകന്റെ നായ കോഴികളോട് ദേഷ്യപ്പെടുന്നത് കർഷകൻ ശ്രദ്ധിച്ചു: "നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു, അപ്പോൾ നിങ്ങളിവിടെക്കിടന്ന് ബഹളമുണ്ടാക്കുകയാണോ?" പൂവൻ നായയോട് വിവരങ്ങൾ ചോദിച്ചു. വിവരമറിഞ്ഞ പൂവൻ പറഞ്ഞു: "നമ്മുടെ യജമാനൻ എത്ര മണ്ടനാണ്, ഞാൻ 50 ഭാര്യമാരെ പോറ്റുന്നു, മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ടേ എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാത്തത് കൊണ്ടാണ്".
 
ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം ''എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്.
 
മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി." പക്ഷെ ഷഹറസാദ് വാശി കൈവിട്ടില്ല. മരിച്ചാലും വേണ്ടില്ല, താൻ രാജാവിന്റെ പത്നിയാകും എന്ന് മകൾ പറഞ്ഞപ്പോൾ മന്ത്രി മകളുമായി കൊട്ടാരത്തിലേക്ക് പോയി. അതിനിടെ ഷഹറസാദ്, ആളയച്ചാൽ നീ കൊട്ടാരത്തിലേക്ക് വരണമെന്ന് ദുനിയാസാദിനോട് ചട്ടം കെട്ടിയിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഇന്നത്തെ പെൺകുട്ടി തയ്യാറായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു. ഉണ്ടെന്ന് മന്ത്രി ഉണർത്തിച്ചു. എവിടെ, കാണട്ടെ എന്ന് രാജാവ് ചോദിച്ചപ്പോൾ മന്ത്രിയുടെ പിറകിൽ മറഞ്ഞിരുന്ന ഷഹറസാദ് മുന്നോട്ട് വരികയും ഏങ്ങലടിച്ച് കരയാൻ ആരംഭിക്കുകയും ചെയ്തു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച രാജാവിനോട് ഷഹറസാദ് പറഞ്ഞു: "എനിക്കൊരനിയത്തിയുണ്ട്, അവളോട് യാത്ര പറയണം". രാജാവ് സമ്മതിച്ചു. വൈകുന്നേരമായപ്പോൾ കൊട്ടാരത്തിലെത്തിയ ദുനിയാസാദ് വേഗം മണിയറയിൽ കയറി ഉറക്കം ആരംഭിച്ചു. അന്ന് രാത്രി ഷഹരിയാർ ഷഹറസാദയുടെ കന്യകാത്വം അപഹരിച്ചു. രാത്രി അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദുനിയാസാദ് ഉണർന്നു. അവൾ പറഞ്ഞു: "ചേടത്തി നിങ്ങൾക്ക് കുറെ കഥകൾ അറിയാലോ, നമുക്ക് കഥ പറഞ്ഞ് നേരം വെളുപ്പിച്ചാലോ?"
 
ഷഹറസാദ് പറഞ്ഞു: "രാജാവ് തിരുമനസ്സ് സമ്മതിക്കുകയാണെങ്കിൽ ഞാൻ കഥ പറയാം". ഉറക്കം വരാതിരുന്ന രാജാവ് കഥ പറയാൻ സമ്മതം മൂളി. ആയിരത്തൊന്ന് രാത്രികളിലെ വിസ്മയം ഇവിടം മുതൽ ആരംഭിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്