"മലങ്കര മാർത്തോമാ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 80:
മലങ്കര സഭയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാലക്കുന്നത്ത് അബ്രഹാം മല്പാനും (മാരാമൺ) കൈതയിൽ ഗീവർഗീസ് മല്പാനും (കോട്ടയം) ഒരു പ്രത്യേക സഭയുണ്ടാക്കുന്നതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. സഭയ്ക്ക് അകത്തു തന്നെ നിന്നുകൊണ്ട് മലങ്കര സഭയെ നവീകരിക്കുന്നതിലായിരുന്നു അവർക്ക് താല്പര്യം. ക്രമേണ ഈ സംഘം ശക്തി പ്രാപിക്കുകയും 1836-ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ ഫ്രേസർക്ക് ഒരു മെമ്മോറൻഡം സമർപ്പിക്കുകയും ചെയ്തു.
 
പക്ഷേ മെമ്മോറൻഡം കൊണ്ട് ഫലം ഒന്നും ഉണ്ടാകുന്നില്ല എന്നു കണ്ട അബ്രഹാം മല്പാൻ തന്റെ ആശയങ്ങളോട് വിധേയത്വം പുലർത്തുന്ന തന്റെ ഇടവകയായ മാരാമൺ പള്ളിയിൽ തന്നെ നവീകരണ ആശയങ്ങൾ നടപ്പിലാക്കാൻ നിശ്ചയിച്ചു. ആദ്യമായി അദ്ദേഹം സുറിയാനിയിൽ ചൊല്ലികൊണ്ടിരുന്ന കുർബ്ബാന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വേദപുസ്തക പരാമർശമില്ല എന്ന് കണ്ട് മരിച്ചവർക്കുവേണ്ടിയും, വിശുദ്ധന്മാരോടുമുള്ള പ്രാർത്ഥനകൾ അദ്ദേഹം കുർബ്ബാന ക്രമത്തിൽ നിന്നു നീക്കി. ഈ പരിഷ്ക്കരിച്ച കുർബ്ബാന ക്രമം ഉപയോഗിച്ച് 1836-ൽ ഒരു ഞായറാഴ്ച അദ്ദേഹം മാരാമൺ പള്ളിയിൽ അദ്ദേഹം [[കുർബ്ബാന]] ചൊല്ലി. ഇത് മലങ്കര സഭയിലെ നവീകരണത്തിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ശരിയായ ദിശയിലുള്ള ആദ്യത്തെ പ്രവർത്തനം ആയിരുന്നു.
 
പിന്നീട് അദ്ദേഹം മാരാമൺ പള്ളിയിൽ അന്ന് സ്ഥാപിച്ചിരുന്ന ഒരു വിശുദ്ധന്റെ മരപ്രതിമ എടുത്തു മാറ്റുകയും (മുത്തപ്പൻ എന്ന പേരിലായിരുന്നു ഈ വിശുദ്ധൻ അറിയപ്പെട്ടിരുന്നത്) പള്ളിക്ക് നല്ല വരുമാനം നൽകിയിരുന്ന ഈ വിശുദ്ധന്റെ പേരിൽ എല്ലാവർഷവും നടത്തിയിരുന്ന പെരുന്നാൾ നിർത്തലാക്കുകയും ചെയ്തു. മാരാമണ്ണും കോട്ടയത്തെ സുറിയാനി സെമിനാരിയിലും സമീപ ഇടവകകളായ പള്ളം, കൊല്ലാട് എന്നിവടങ്ങളിലും അബ്രഹാം മല്പാൻ വേദപുസ്തക പഠനവും പ്രസംഗവും പ്രോത്സാഹിപ്പിച്ചു.
"https://ml.wikipedia.org/wiki/മലങ്കര_മാർത്തോമാ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്