"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ [[1975]] ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.
== രാഷ്ട്രീയം ==
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] സ്ഥാനാർത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ]] സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് [[ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. [[1948]]-ൽ [[ഹൈദരാബാദ് ആക്ഷൻ]] കാലത്ത് രണ്ടാഴ്ച ജയിൽ വാസം. [[മലപ്പുറം ജില്ല]] രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. [[1973]]-ൽ [[സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങൾ|സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ]] മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
 
{{s-start}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2299492" എന്ന താളിൽനിന്ന് ശേഖരിച്ചത്